ആവര്‍ത്തിച്ചു നല്കുന്ന സാധാരണ ലാഭവിഹിതത്തില്‍ നിന്നും വ്യത്യസ്തമായി ഒറ്റത്തവണയായി നല്കുന്ന പ്രതിയോഹരി ലാഭവീതത്തെയാണ് സ്പെഷ്യല്‍ ഡിവിഡന്റ് അഥവാ വിശേഷാല്‍ ലാഭവിഹിതം എന്നു സൂചിപ്പിക്കുന്നത്. സാധാരണ നല്കുന്ന ലാഭവിഹിതത്തേക്കാള്‍ ഉയര്‍ന്ന തോതിലായിരിക്കും സ്പെഷ്യല്‍ ഡിവിഡന്റ് മിക്കപ്പോഴും വിതരണം ചെയ്യുക. കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുക, ഉപകമ്പനികള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായും കുമിഞ്ഞുകൂടിയ കരുതല്‍ ശേഖരം ഉയര്‍ന്ന വരുമാനം തുടങ്ങിയവ പോലുള്ള അവസരങ്ങളിലാണ് സ്പെഷ്യല്‍ ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്. ഇത്തരത്തില്‍ ജൂണ്‍ മാസത്തില്‍ സ്പെഷ്യല്‍ ഡിവിഡന്റ് നല്കുന്ന 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ജിഎച്ച്സിഎല്‍
കെമിക്കല്‍, ടെക്സ്റ്റൈല്‍സ്, കണ്‍സ്യൂമര്‍ പ്രോഡക്ട്സ് വിഭാഗങ്ങളിലായി വൈവിധ്യവത്കരിച്ച സംരംഭങ്ങളുള്ള സ്മോള്‍ കാപ് കമ്പനിയാണ് ഗുജറാത്ത് ഹെവി കെമിക്കല്‍സ് അഥവാ ജിഎച്ച്സില്‍. അടുത്തിടെ കമ്പനി നേതൃത്വം നടത്തിയ പ്രഖ്യാപനം അനുസരിച്ച് നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 5.00 രൂപ വീതം സ്പെഷ്യല്‍ ഡിവിഡന്റും അന്തിമ ലാഭവിഹിതമായി 10.00 രൂപ വീതവും ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ സ്പെഷ്യല്‍ ഡിവിഡന്റിനേക്കാള് കൂടുതലായി അന്തിമ ലാഭവിഹിതം കിട്ടുന്നുവെന്ന പ്രത്യേകതയുണ്ട്.
അതേസമയം ജിഎച്ച്സിഎല്ലിന്റെ (BSE: 500171, NSE: GHCL) ഇപ്പോഴുള്ള ഡിവിഡന്റ് യീല്‍ഡ് 1.56 ശതമാനമാണ്. കഴിഞ്ഞ ദിവസം 640 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
സെറ സാനിറ്ററിവെയര്‍
ടൈല്‍ നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരും ശൗചാലയവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് സെറ സാനിറ്ററിവെയര്‍. അടുത്തിടെ നിക്ഷേപകര്‍ക്കായി ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് പ്രതിയോഹരി 15.00 രൂപ വീതം വിശേഷാല്‍ ലാഭവിഹിതമായും 20.00 രൂപ അന്തിമ ലാഭവിഹിതമായും ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 13-നാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ സ്പെഷ്യല്‍ ഡിവിഡന്റിനേക്കാള് അധികമായി അന്തിമ ലാഭവിഹിതം നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം സെറ സാനിറ്റിവെയറിന്റെ (BSE: 532443, NSE: CERA) നിലവിലെ ഡിവിഡന്റ് യീല്‍ഡ് 0.48 ശതമാനമാണ്. വെള്ളിയാഴ്ച 4,173 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
എലിക്കോണ്‍ എന്‍ജിനീയറിംഗ്
നിര്‍മാണ മേഖലയിലേക്ക് വേണ്ട വമ്പന്‍ ഇലട്രിക്കല്‍ ഉപകരണങ്ങളും ഇന്‍ഡസട്രിയല്‍ ഗീയറുകളും ഉള്‍പ്പെടെ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് എലിക്കോണ്‍ എന്‍ജിനീയറിംഗ്. അടുത്തിടെ നിക്ഷേപകര്‍ക്കായി സ്പെഷ്യല്‍ ഡിവിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം പ്രതിയോഹരി 0.40 രൂപ വീതം നിക്ഷേപകന് ലഭിക്കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ എലിക്കോണ്‍ എന്‍ജിനീയറിംഗിന്റെ (BSE: 505700, NSE: ELECON) ഡിവിഡന്റ് യീല്‍ഡ് 0.43 ശതമാനമാണ്. കഴിഞ്ഞ ദിവസം 230 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ടോറന്റ് ഫാര്‍മ
രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനികളിലൊന്നാണ് ടോറന്റ് ഫാര്‍മ (BSE: 500420, NSE: TORNTPHARM). അടുത്തിടെ നിക്ഷേപകര്‍ക്കായി വിശേഷാല്‍ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരിയൊന്നിന് 15.00 രൂപ വീതമാണ് വിശേഷാല്‍ ലാഭവിഹിതം കൈമാറുക. ഇതിനോടൊപ്പം അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 8.00 രൂപയും വിതരണം ചെയ്യും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 3-നാണ് തീരുമാനിച്ചിരുന്നത്.
നിലവില്‍ ടോറന്റ് ഫാര്‍മയുടെ ഡിവിഡന്റ് യീല്‍ഡ് 0.29 ശതമാനമാണ്. വെള്ളിയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരികള്‍ 2,780 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലിന്‍ഡെ ഇന്ത്യ
യുകെയിലെ ബിഒസി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലിന്‍ഡെ ഇന്ത്യ. വ്യാവസായിക, മെഡിക്കല്‍ രംഗത്തേക്കുള്ള വാതകങ്ങളും ക്രയോജനിക് പ്ലാന്റുകളുടെ നിര്‍മാണത്തിനും സഹായിക്കുന്ന മിഡ് കാപ് കമ്പനിയാണിത്. 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള അന്തമി ലാഭവിഹിതവും സ്പെഷ്യല്‍ ഡിവിഡന്റുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ സ്പെഷ്യല്‍ ഡിവിഡന്റ് ഇനത്തില്‍ നിക്ഷേപകര്‍ക്ക് പ്രതിയോഹരി 10.00 രൂപ വീതമാണ് കൈമാറുന്നത്. ജൂണ്‍ 1-നായിരുന്നു എക്സ് ഡിവിഡന്റ് തീയതി നിശ്ചയിച്ചത്.
അതേസമയം ലിന്‍ഡെ ഇന്ത്യയുടെ (BSE: 523457, NSE: LINDEINDIA) ഡിവിഡന്റ് യീല്‍ഡ് 0.11 ശതമാനമാണ്. കഴിഞ്ഞ ദിവസം 3,051 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
