ഇന്ന് ഒക്ടോബർ 20 തിങ്കളാഴ്ചയാണ്. രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്ന ദിവസം. നിക്ഷേപകരെ സംബന്ധിച്ചും ദീപാവലി പുതിയ പ്രതീക്ഷയുടേതാണ്. എന്നാൽ ദീപാവലി ദിവസം ഓഹരി വിപണിക്ക് അവധിയുണ്ടോ..? സാധാരണ പോലെ രാവിലെ 9.30 മുതൽ വൈകുന്നേരം വരെയാണോ വിപണി സമയം..? ദീപീവലിയോട് അനുബന്ധിച്ച മുഹൂർത്ത വ്യാപാരം എപ്പോഴാണ്..? തുടങ്ങി നിരവധി സംശയങ്ങൾ ഉണ്ടാകും. നമുക്ക് വിശദമായി പരിശോധിക്കാം.
തിങ്കളാഴ്ച അവധിയുണ്ടോ..?
ദീപാവലി ദിവസമായി ഇന്ന് ഓഹരി വിപണിക്ക് അവധിയില്ല. സാധാരണപോലെ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ പ്രവർത്തിക്കും. നാളെ അതായത് ഒക്ടോബർ 21-ആം തീയ്യതിയാണ് മുഹൂർത്ത വ്യാപാരം. അന്ന് ഈ പ്രത്യേക ട്രേഡിങ് സെഷൻ ഒഴികെ ബാക്കി സമയം വിപണി പ്രവർത്തിക്കില്ല. ഒക്ടോബർ 23 ബുധനാഴ്ച്ച 'Diwali Balipratipada' പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയായിരിക്കും.
എന്താണ് മുഹൂർത്ത വ്യാപാരം..?
മുഹൂർത്ത വ്യാപാരം എന്നാൽ ദീപാവലി ദിവസത്തെ പ്രത്യേക ട്രേഡിംഗ് സെഷനാണ്. ഇതിലൂടെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയും ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ സെഷൻ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുകയും ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഇതിനായി തുറന്നിടുകയും ചെയ്യുന്നു. ഇത് "മുഹൂർത്തം" എന്ന വാക്കിന്റെ അർത്ഥമായ "മംഗളകരമായ സമയം" എന്നതിനെ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാനും, നിലവിലുള്ള പോർട്ഫോളിയോ പുനഃക്രമീകരിക്കുന്നതിനും പല നിക്ഷേപരും മുഹൂർത്ത വ്യാപാര സമയം പ്രയോജനപ്പെടുത്തുന്നു.

മറ്റേതൊരു ട്രെഡിങ് ദിവസത്തെയും പോലെ തന്നെയാണ് മുഹൂർത്ത വ്യാപാരവും നടക്കുക. പക്ഷെ സമയം 1 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം. 2025 ഒക്ടോബർ 21 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 2.45 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇതിൽ 1.30 മുതൽ 1.45 വരെയുള്ള സമയം പ്രീ-ഓപ്പൺ സെഷനാണ്.
7 ഓഹരി ശുപാർശ
മുഹൂർത്ത് വ്യാപാര ദിവസം വാങ്ങാനായി 5 ഓഹരികൾ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് ഏഴ് ഓഹരികൾ ലിസ്റ്റ് ചെയ്തു. അതിൽ അദാനി പോർട്ട്സ്, എറ്റേണൽ തുടങ്ങിയ നിരവധി ബ്ലൂ-ചിപ്പ് പേരുകളും ഉൾപ്പെടുന്നു.
1. അദാനി പോർട്ട്സ് | വാങ്ങുക | ലക്ഷ്യ വില: ₹ 1900
2. അക്യുട്ടാസ് കെമിക്കൽ | വാങ്ങുക | ലക്ഷ്യ വില: ₹ 1780
3. എറ്റേണൽ | വാങ്ങുക | ടാർഗെറ്റ് വില: ₹ 375
4. ഐസിഐസിഐ ബാങ്ക് | വാങ്ങുക | ലക്ഷ്യ വില: ₹ 1700
5. മഹീന്ദ്ര & മഹീന്ദ്ര | വാങ്ങുക | ലക്ഷ്യ വില: ₹ 4000
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
