ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഈ ദിനം ഇന്ത്യയിലുടനീളം വമ്പൻ ആഘോഷങ്ങൾ നടക്കും. പ്രധാനമായും ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിയെയും, വിഘ്‌നങ്ങൾ അകറ്റുന്ന ഗണപതിയെയും ഈ ദിവസം ഭക്തിയോടെ ആരാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്ക് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമനും സീതയും അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ ആഘോഷമായാണ് ചില പ്രദേശങ്ങളിൽ ദീപാവലി കൊണ്ടാടുന്നത്.
മറ്റു ചിലർ 12 വർഷത്തെ വനവാസത്തിനും ഒരു വർഷത്തെ അജ്ഞാതവാസത്തിനും ശേഷം പഞ്ച പാണ്ഡവന്മാർ തിരിച്ചെത്തിയതിൻ്റെ പ്രതീകമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ദീപാവലി കേവലം ദീപങ്ങൾ കത്തിക്കുന്നതിനേക്കാൾ ഉപരി, സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ്. ഇരുട്ടിനെ നീക്കി വെളിച്ചം കൊണ്ടുവരുന്നതുപോലെ, ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയുമെന്നാണ് പൊതുവെയുള്ള വിശ്വാസം.

ഐതിഹ്യങ്ങൾ ഏതുതന്നെയായാലും, ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനും കഴിയുന്നുവെന്നതാണ് ഈ ആഘോഷത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഈ ദീപാവലി ദിനത്തിൽ എല്ലാവർക്കും ഐശ്വര്യത്തിൻ്റെയും വെളിച്ചത്തിൻ്റെയും മംഗളാശംസകൾ. ഒപ്പം പ്രിയപ്പട്ടവർക്ക് അയക്കാവുന്ന മികച്ച ആശംസകൾ ഇതാ...
ദീപാവലി ആശംസകൾ
- ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!
- നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും അനന്തമായ വെളിച്ചവും നിറയ്ക്കട്ടെ! ദീപാവലി ആശംസകൾ.
- ഈ ദീപാവലി ദിനത്തിൽ, മനസ്സിൽ നന്മയും പ്രകാശവും സൂക്ഷിക്കുക.
- പുതിയ തുടക്കങ്ങൾ പ്രകാശിക്കുകയും, സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദീപാവലി ആശംസിക്കുന്നു
- ഈ ദീപാവലിക്ക് നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നിറദീപങ്ങൾ തെളിയട്ടെ.
- പ്രിയപ്പെട്ടവരുമൊത്ത് ഈ ദീപാവലി ദീപശോഭയോടെ ആഘോഷിക്കാം.
- ആരോഗ്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു.
- തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ദീപാവലി. ഈ ദീപാവലി സ്നേഹത്തോടെ ആശംസകൾ

ദീപാവലി സന്ദേശങ്ങൾ
- ദീപാവലി ദിനത്തിൽ നിങ്ങൾക്ക് ഐശ്വര്യവും, സമൃദ്ധിയും ദൈവം വർദ്ധിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു.
- മനോഹരമായ ദീപങ്ങളുടെ വെളിച്ചത്താൽ, സന്തോഷവും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തിൽ എന്നേക്കും നിറയട്ടെ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധവുമായ ദീപാവലി ആശംസിക്കുന്നു.
- ഈ ദീപാവലിയിൽ നമുക്ക് അസത്യത്തിൽ നിന്ന് സത്യത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും നീങ്ങാം.
- വിളക്കുകളില്‍ നിന്നുള്ള പ്രകാശം സമ്പത്തിന്റെയും സമൃദ്ധിയുടെയും വഴികളിലേക്ക് നയിക്കട്ടെ. ദീപാവലി ആശംസകൾ
- ദീപങ്ങളും പൂത്തിരികളും നിങ്ങളുടെ മുഖത്തും മനസിലും സന്തോഷത്തിൻറെ അലകൾ വിരിയിക്കട്ടെ, സന്തോഷകരമായ ദീപാവലി ആശംസകൾ..
ദീപങ്ങൾ ഇരുട്ടിനെ വെളിച്ചമാക്കുന്ന പോലെയാണ് ദീപാവലി ആഘോഷങ്ങളിലൂടെ ഓരോ ജീവിതങ്ങളും ശോഭിക്കുന്നത് എന്നാണ് ദീപാവലിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ വർഷത്തെ ദീപാവലി ആഘോഷങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂടെക്കൂട്ടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
