ഇന്ത്യയിൽ ഉത്സവകാലം ദീപാവലിയോടെയാണ് ആരംഭിക്കുന്നത്. ഈ ഉത്സവ സീസണിൽ, വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ ചില അടയാളങ്ങൾ കാണിക്കുന്നുണ്ട്. ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുതിയ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിന്റെ തെളിവാണ്. നവംബറിൽ പ്രത്യേകിച്ച് ദീപാവലിക്ക് മുമ്പും ശേഷവും വാങ്ങൽ വികാരം തുടരുമെന്നാണ് വ്യവസായിക വിദഗ്ധരുടെ അഭിപ്രായം.
ദീപാവലി ഓഫറുകൾ
കൊവിഡ്-19 ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കാർ നിർമ്മാതാക്കൾ കുറഞ്ഞ നിരക്കുകളും ഉത്സവ ഓഫറുകളും വാഗ്ദാനം ചെയ്ത് വിൽപന വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. മാരുതി, ഹോണ്ട, ഹ്യുണ്ടായ്, ടാറ്റ, ടൊയോട്ട, ഡാറ്റ്സൺ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ കാർ നിർമാതാക്കളും രണ്ടര ലക്ഷം രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.
മാരുതി കാറിനൊപ്പം സ്വർണ നാണയം
ഈ ദീപാവലിയ്ക്ക്, മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് ചില പ്രത്യേക ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കോ കാർഗോ, ആംബുലൻസ് പതിപ്പുകൾ ഒഴികെ മാരുതി സുസുക്കി അരീന വിഭാഗത്തിലെ മറ്റ് കാറുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 9,800 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാമിന്റെ സ്വർണ നാണയം നേടാൻ അവസരമുണ്ട്. കാറിന്റെ വിലയിൽ കിഴിവ് അനുകൂലമായി ഇത് റിഡീം ചെയ്യാനും കഴിയും. ഓൺലൈൻ വഴിയും ഡീലർഷിപ്പ് വഴിയുമുള്ള ബുക്കിംഗുകൾക്ക് ഇത് ബാധകമാണ്.
മാരുതിയുടെ ഓഫറുകൾ
മാരുതി സുസുക്കി ആൾട്ടോയിൽ ഉപഭോക്താക്കൾക്ക് 48,850 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം വിറ്റാര ബ്രെസയ്ക്ക് 55,000 രൂപ വരെ കിഴിവ് ലഭിക്കും. എസ്-പ്രസ്സോയിൽ ഉപഭോക്താക്കൾക്ക് 50,000 രൂപ കിഴിവും ലഭിക്കും. സെലെരിയോയിൽ 51,000 രൂപ ഇളവ് ബാധകമാണ്. ഡിസയറിന് 41,000 രൂപ വരെ കിഴിവുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റിന് 45,850 രൂപ വരെ വില കുറയും. ഇക്കോ വാങ്ങുന്നവർക്ക് 40,925 രൂപ കിഴിവ് ലഭിക്കും. 2020 നവംബർ 1 മുതൽ 15 വരെ ബുക്കിംഗ് നടത്തുകയാണെങ്കിൽ ഈ ഓഫറുകൾക്കെല്ലാം സാധുതയുണ്ട്.
ടാറ്റ ഓഫറുകൾ
ഈ ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി, ഹാരിയർ, നെക്സൺ ഡീസൽ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകളിലെല്ലാം ടാറ്റ വിവിധ ഇളവുകൾ നൽകും. എല്ലാ ഓഫറുകൾക്കും നവംബർ 30 വരെ സാധുതയുണ്ട്. ടിയാഗോയിൽ കമ്പനി 15,000 രൂപയുടെ ഓഫറും 10,000 രൂപ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. മൊത്തം ആനുകൂല്യങ്ങൾ 25,000 രൂപയാണ്.
ടാറ്റയുടെ കൂടുതൽ ഓഫറുകൾ
നെക്‌സണിൽ ടാറ്റ 15,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുള്ള ഡീസൽ പവർ നെക്‌സൺ മാത്രമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ടാറ്റ ഹാരിയറിൽ, 25,000 രൂപയുടെ ഉപഭോക്തൃ ഓഫറും 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും അടക്കം മൊത്തം 65,000 രൂപയുടെ കിഴിവ് ലഭിക്കും. ഡാർക്ക് പതിപ്പുകൾ ഒഴികെയുള്ള ഹാരിയറിന്റെ എല്ലാ വേരിയന്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. ഓരോ സംസ്ഥാനത്തും ഓഫറുകൾ വ്യത്യാസപ്പെടാം. അതിനാൽ, കൃത്യമായ വിശദാംശങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.
ഹ്യുണ്ടായ്
ഹ്യുണ്ടായ് ഇന്ത്യ ആകർഷകമായ ഉത്സവകാല കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വാഹന നിർമ്മാതാവ് ഒരു ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ എൻട്രി ലെവൽ മോഡലായ ഹ്യുണ്ടായ് സാൻട്രോയ്ക്ക് 45,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും. 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.
ഹ്യുണ്ടായ് ഓഫറുകൾ
ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10ന് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും. 60,000 രൂപ വരെ ഇളവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 40,000 രൂപ ക്യാഷ് ഡിസ്കൌണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, സർക്കാർ ജീവനക്കാർക്ക് 5,000 രൂപ കിഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗ്രാൻഡ് ഐ 10 നിയോസിന് നിലവിൽ 25,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.
ഹോണ്ട
ഹോണ്ട പഴയതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും പ്രത്യേക കിഴിവ് വാഗ്ദാനം ചെയ്യുന്നു. നവംബർ 30 വരെ സാധുതയുള്ള ചില പ്രത്യേക ഡിസ്കൗണ്ട് നിരക്കുകളുമായാണ് ഹോണ്ട എത്തിയിരിക്കുന്നത്. ഹോണ്ട ജാസ്സ് വാങ്ങുന്നവർക്ക് 25,000 രൂപ വരെ കിഴിവും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഈ ഓഫർ ബാധകമാണ്. ഹോണ്ട അമേസിൽ പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപയും ഡീസൽ വേരിയന്റുകൾക്ക് 10,000 രൂപയും കിഴിവുണ്ട്.
ഹോണ്ട സിവിക്
ഹോണ്ട സിവിക്കിനാണ് ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുന്നത്. വാഹനത്തിന്റെ പെട്രോൾ വേരിയൻറിന് ഒരു ലക്ഷം രൂപ ഇളവ് ലഭിക്കും. ഡീസൽ വേരിയന്റിന് 2.5 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്കൌണ്ട് ലഭിക്കുക.
ടൊയോട്ട
ടൊയോട്ട ഇന്ത്യയും ഉപഭോക്താക്കൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന കാറായ ടൊയോട്ട ഗ്ലാൻസയ്ക്ക് 15,000 രൂപ കിഴിവും 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായ ഇന്നോവ ക്രിസ്റ്റയ്ക്ക് 15,000 രൂപ കിഴിവ് ലഭിക്കും. കാമ്രി, ഫോർച്യൂണർ, വെൽഫയർ മോഡലുകൾക്ക് കിഴിവുകളൊന്നും ലഭിക്കില്ല.
ഇഎംഐ
ഇന്ത്യയിലെ എല്ലാ ടൊയോട്ട കാറുകൾക്കും കുറഞ്ഞ ഇഎംഐ ഫിനാൻസ് സ്കീമുകൾ ലഭ്യമാണ്. വായ്പയുടെ ആദ്യ ആറുമാസം ഇത് ലഭ്യമാണ്. ആദ്യ പാദത്തിന് ശേഷം പ്രതിമാസ തവണകൾ അടയ്ക്കാൻ കഴിയുന്ന ഇഎംഐ ഹോളിഡേ സ്കീമും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications