ലോകത്തെങ്ങും പിരിച്ചുവിടലിന്റെ വാർത്തകളാണ്. വലിയൊരാളവിൽ തൊഴിലാളികൾ പിരിച്ചു വിടലിനെ നേരിടുമ്പോൾ തൊഴിൽ വിപണിയിൽ മത്സരം മുറുകുകയാണ്. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ എല്ലാവരെയും ഉൾകൊള്ളാനുള്ള അവസരങ്ങളും ഇല്ലാതായിരിക്കുന്നു. ആവശ്യത്തിന് ഫണ്ടിംഗ് ലഭിക്കാത്തതാണ് സ്റ്റാർട്ടപ്പുകളെ പിരിച്ചു വിടലിലേക്ക് നയിച്ചത്. മറ്റിടങ്ങളിലും പിരിച്ചുവിടലുകൾക്കുള്ള കാരണം ജീവനക്കാരുടെ പ്രകടനം ആണെന്ന് കാണാൻ സാധിക്കില്ല.
സാമ്പത്തിക സാഹചര്യങ്ങൾ അല്ലെങ്കിൽ ജോലി കുറവ് എന്നീ കാരണങ്ങൾ കൊണ്ടാണ് കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടാൻ നിർബന്ധിതരാകുന്നത്. അതുവരെ ചെയ്തിരുന്ന റോളിന് പ്രസക്തിയില്ലാത്ത സാഹചര്യത്തിലാണ് ഒരു സ്ഥാപനം പിരിച്ചുവിടലിലേക്ക് കടക്കുന്നത്. ഈ പിരിച്ചു വിടൽ വാർത്തകൾക്കിടെ ജോലി സ്ഥലത്ത് നിങ്ങളുടെ റോൾ സുരക്ഷിതമാണോ. ഇത് തീരുമാനിക്കുന്ന ഘടകങ്ങൾ നോക്കാം.
നിലവിലെ പിരിച്ചുവിടൽ സാഹചര്യം
കൂട്ട പിരിച്ചുവിടലുകൾക്കിടയിലും ഏറ്റവും സുരക്ഷിതരാകുന്നത് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വരുമാനം ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ താരതമ്യേന സുരക്ഷിതരാണ്. ഏത് മാന്ദ്യ സാഹചര്യത്തിലും ഈ മേഖലയിലെ അത്യാവശ്യമായ ജീവനക്കാരെ നിലനിർത്തുന്നതിന് കമ്പനികൾ മുൻഗണന നൽകും.
നിലവിൽ കമ്പനികൾ മാറുന്ന ബിസിനസ് ലക്ഷ്യങ്ങൾക്ക് അനുസരിച്ച് തൊഴിലാളികളെ പുനഃക്രമീകരിക്കുന്നതിനു വേണ്ടിയാണ് പിരിച്ചു വിടുന്നത്. ഉയർന്ന പണപ്പെരുപ്പം കമ്പനികളുടെ സാമ്പത്തികത്തെ ബാധിച്ചിട്ടുണ്ട്. അവസാന രണ്ട് പാദങ്ങളിൽ കമ്പനികളുടെ വരുമാനം വിപണി പ്രതീക്ഷകൾക്ക് അനുസൃതമാണെങ്കിലും മാർജിനുകൾ കുറവായിരുന്നു. ഇതിനാൽ കമ്പനികൾ 2024 സാമ്പത്തിക വർഷ പ്ലാനുകളിൽ അധിക ചെലവ് കണ്ടെത്തി കുറയ്ക്കാൻ ശ്രമിക്കും. ഇതെല്ലാം നിലവിലെ പിരിച്ചു വിടലുകൾക്ക് കാരണമാണ്.
ഈ ഘടകങ്ങൾ പണി കളയും
ഓട്ടോമേഷൻ സാധ്യതകൾ- ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഏറ്റെടുക്കാൻ കഴിയുന്ന എന്ത് ജോലിക്കും പ്രതിസന്ധിയുണ്ട്. കോഡിംഗ്, ഡാറ്റാ എൻട്രി തുടങ്ങിയ അധികം വ്യത്യാസങ്ങളില്ലാത്ത ജോലികൾക്ക് ChatGPT പോലുള്ള എഐ ടൂളുകൾ പകരക്കാരാകും. സാമൂഹികമോ വൈകാരികമോ ആയ വിശകലനം ആവശ്യമില്ലാത്ത ജോലികൾക്ക് ഇവ ഭീഷണി തന്നെയാണ്.
പുതിയ തൊഴിലുകൾ- പിരിച്ചുവിടൽ സമയത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് പുതിയ മേഖലകളിലേക്കായി തിരഞ്ഞെടുത്ത ജോലികൾക്കാണ്. കമ്പനി മികച്ചൊരു ഘട്ടത്തിൽ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടാകാം. സാമ്പത്തികമായി അസ്ഥിരമാകുന്നൊരു ഘട്ടത്തിൽ പുതിയ ബിസിനസ് ശ്രമം കമ്പനി മാറ്റിവെയ്ക്കുമ്പോൾ അത്തരം ജോലികളും അപകടാവസ്ഥയിലാകും.
ഉയർന്ന ശമ്പളമുള്ള ജോലികൾ- തൊഴിൽ വിപണിയിൽ ഇപ്പോൾ വിതരണത്തിന് അനുകൂലമായ സാഹചര്യമാണ്. ഡിമാൻഡ് ഉയർന്ന ഘട്ടത്തിൽ ഉയർന്ന ശമ്പളത്തിൽ ലഭിച്ച നിയമനങ്ങളെല്ലാം കമ്പനികൾ സൂക്ഷ്മായി പരിശോധിക്കും. അതിനാൽ, മാർക്കറ്റ് നിരക്കിനേക്കാൾ ഗണ്യമായി ശമ്പളം ലഭിക്കുന്നവർക്ക് ജോലി നഷ്ടപ്പെടാനുള്ള ഉയർന്ന സാധ്യതയുണ്ട്.
കരാർ തൊഴിലാളികൾ- ചെലവ് വർധിപ്പിക്കാതിരക്കാൻ ഇന്ത്യൻ കമ്പനികളിൽ 50 ശതമാവവും കൂട്ടി പിരിച്ചുവിടൽ കാലത്ത് കരാർ നിയമനങ്ങളാണ് നടത്തിയതെന്നാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സ്പെക്‌ട്രം ടാലന്റ് മാനേജ്‌മെന്റിന്റെ റിപ്പോർട്ട്. തൊഴിൽ സ്വഭാവം അനുസരിച്ച് കരാർ തൊഴിലാളികളെ ഒഴിവാക്കാൻ കമ്പനികൾ ശ്രമിക്കും. കാർ തൊഴിലാളിയുമായുള്ള തൊഴിൽ നിബന്ധനകൾ ഒരു നിശ്ചിത കാലയളവിലേക്കായതിനാൽ ആവശ്യകത തീരുമ്പോൾ കമ്പനി അത് പുതുക്കിയേക്കില്ല.
നിയമനങ്ങൾ തുടരുന്നു
കൂട്ട പിരിച്ചുവിടൽ വാർത്തകൾ വരുന്നതിനൊപ്പം തന്നെ വിവിധ മേഖലകളിൽ ന്യായമായ നിയമനം നടക്കുന്നുണ്ട്. 5ജി വിപുലീകരണം, കോവിഡ് ശേഷം സേവന മേഖലകളിലെ വളർച്ച എന്നിവ കാരണം ഐടി, ടെലികമ്മ്യൂണിക്കേഷൻ, സേവന മേഖലകളിലെ കമ്പനികൾ പുതിയ നിയമനങ്ങൾ നടത്തുന്നുണ്ട്. റാൻഡ്‌സ്റ്റാഡ് ഇന്ത്യയുടെ സർവേ അനുസരിച്ച്, പത്തിൽ ഏഴ് ടെക് കമ്പനികളും അടുത്ത രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
