തിരുവനന്തപുരംകാരുടെ ഏറ്റവും വലിയ ആഘോഷവും ആചാരവുമാണ് ആറ്റുകാൽ പൊങ്കാല. പ്രസിദ്ധ ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവത്തെയാണ് ആറ്റുകാൽ പൊങ്കാല എന്ന രീതിയിൽ ഭക്തർ ആഘോഷിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം എന്ന പ്രത്യേകത കൂടി ആറ്റുകാൽ പൊങ്കാലയ്ക്ക് ഉണ്ട്. അനന്തപുരിയുടെ ദേശീയ ഉത്സവം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
ലോകത്തിൽ തന്നെ ഏറ്റവും അതികം സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ തിരുവനന്തപുരം കാരുടെ സ്വന്തം പൊങ്കാല അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതിനെ അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തിരുന്നു.
ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം
ആറ്റുകാൽ പൊങ്കാല മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആഘോഷിക്കുന്നത്. പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഈ ദിവസം ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തർക്ക് ലഭിക്കും എന്നാണ് വിശ്വാസം.
ആറ്റുകാലമ്മയുടെ തോറ്റം പാട്ട് തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തോട് സാമ്യമുള്ളതാണ്. ഇതിൽ, വടക്കുംകൊല്ലത്തെ കന്യാവായ കാളി രൂപം പൂണ്ട്, ഭർത്താവിനെ അന്യായമായി വധിച്ച പാണ്ട്യരാജാവിനെ സംഹരിച്ച്, അദ്ദേഹത്തിന്റെ ശിരസ് ശ്രീമഹാദേവനു സമർപ്പിക്കുന്ന ഭാഗം പാടിയാണ് പൊങ്കാല ആരംഭിക്കുന്നത്. സ്ത്രികളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രവും തിരുവനന്തപുരവും ഈ സമയത്ത് ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തു നിന്ന് ഏകദേശം 10 കിലോമീറ്ററോളം റോഡിന്റെ ഇരുവശങ്ങളും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.

ഇന്നത്തെ കാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഭാഗങ്ങളിലായി, മലയാളികൾ താമസിക്കുന്നിടങ്ങളിലും, വിദേശ രാജ്യങ്ങളിലുമുള്ള വീടുകളിലും ആറ്റുകാൽ പൊങ്കാല നടന്നു വരുന്നു. ഭക്തർ വിശ്വസിക്കുന്നത്, ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ നിറവേറും, ആപത്തുകളിൽ ആറ്റുകാലമ്മ സംരക്ഷിക്കുമെന്നതും, ഒടുവിൽ പരാശക്തിയിൽ മോക്ഷം പ്രാപിക്കുമെന്നതുമാണ്.
ആറ്റുകാൽ പൊങ്കാലയ്ക്ക് സ്വർണവിലയിൽ മാറ്റം വരുത്താൻ കഴിയുമോ?
ആറ്റുകാൽ പൊങ്കാലയ്ക്ക് സ്വർണ്ണവിലയിൽ നേരിട്ട് ഒരു മാറ്റം വരുത്താൻ സാധ്യമല്ല. എന്നാൽ ഈ സമയങ്ങളിൽ വിശുദ്ധിയുടെ പ്രതീകമായ സ്വർണ്ണം ആളുകൾ എടുക്കുന്നത് വർദ്ധിക്കും. ഡിമാൻഡ് കൂടുമ്പോൾ വില വർദ്ധിക്കും എന്നതുപോലെ തന്നെ ഇവിടെയും സ്വർണ്ണവില അധികരിക്കാനാണ് സാധ്യത. കേരളത്തിലെ പല ഉത്സവങ്ങളും മറ്റ് കല്യാണ സീസണുകളും എല്ലാം സ്വർണ്ണവിലെ സ്വാധീനിക്കാറുണ്ട്. പണിക്കൂലിയിൽ ഉണ്ടാകുന്ന കുറവ് തന്നെയാണ് അതിന്റെ പ്രധാന കാരണം. ചില ജ്വല്ലറികൾ പൊങ്കാല പ്രമാണിച്ച് സ്വർണം വാങ്ങുന്നവർക്ക് വലിയ രീതിയിൽ പണിക്കൂലി കുറച്ചു നൽകാറുണ്ട്. ഇത് കൂടുതൽ ആളുകളെ സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു മാർക്കറ്റിങ് തന്ത്രം കൂടിയാണ്.
പൊതുവെ ഫെസ്റ്റിവൽ സീസണുകളിൽ കേരളത്തിലെ ഒട്ടുമിക്ക എല്ലായിടത്തും പണിക്കൂലിയിൽ കുറവ് നൽകാറുണ്ട്. പ്രത്യേകിച്ച് മതപരമായ ആചാര അനുഷ്ടാനങ്ങൾ ഉണ്ടാകുമ്പോൾ സ്വർണ്ണത്തെ ഒരു വിശുദ്ധ വസ്തുവായി കേരളീയർ കാണുന്നത് കൊണ്ട് തന്നെ അവർ ധാരാളം സ്വർണം വാങ്ങാൻ സാധ്യതയുണ്ട്. ഇത് കൃത്യമായി മനസ്സിലാകുന്ന കച്ചവടക്കാർ പണിക്കൂലിയിൽ വലിയ രീതിയിലുള്ള കഴിവുകളും ഉപഭോക്താക്കൾക്ക് നൽകുന്നു.
തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ സ്വർണ വില
തിരുവനന്തപുരം ജില്ലയിൽ ഇന്ന് സ്വർണ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ കഴിഞ്ഞദിവസം 64520 ആയിരുന്ന വില ഇന്ന് 64160 ലേക്ക് എത്തിയിട്ടുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
