യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരവോടെ ആഗോള വിപണി കീഴ്മേൽ മറിയുന്നു. സത്യപ്രതിഞ്ജയോടെ ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. നിലവിൽ യു.എസ് ഡോളർ മൂല്യം ശക്തിയാർജ്ജിച്ചു. ഡോളറിന്റെ കരുത്തിൽ രൂപയുടെ മൂല്യം തകർന്നു. രൂപയുടെ മൂല്യത്തകർച്ചക്ക് നിരവധി കാരണങ്ങളുണ്ട്. ഇറക്കുമതിച്ചെലവ് കൂടുന്നത്, പണപ്പെരുപ്പം, രാഷ്ട്രീയ സംഭവങ്ങൾ എന്നിവയെല്ലാം രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
ഇത്രയും വലിയ പ്രതിസന്ധിയിലും രൂപയുടെ മൂല്യത്തകർച്ച ആഘോഷിക്കുന്ന ചില ഓഹരികള്‍ നിലവിലുണ്ട്. ഈ കിടിലൻ ഓഹരികളെ കുറിച്ച് അറിയാം;
1. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്
ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്. ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊല്യൂഷന്‍സ് എന്നാ വിഭാഗങ്ങളിൽ പ്രഗൽഭരാണ് ടാറ്റാ കൺസൾട്ടൻസ്. ഡിജിറ്റല്‍ പരിവര്‍ത്തനം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എന്റര്‍പ്രൈസ് സൊല്യൂഷനുകള്‍ എന്നിവയിലെല്ലാം വമ്പൻ നേട്ടമാണ് പ്രകടമാവുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ 63,973 രൂപയാണ് കമ്പനിയുടെ വരുമാനം.
2. ഇന്‍ഫോസിസ് ലിമിറ്റഡ്
കൺസൾട്ടിംഗ്, ടെക്നോളജി, ഔട്ട്സോഴ്സിംഗ് തുടങ്ങിയ നിരവധി സേവനങ്ങൾ ഉറപ്പാക്കുന്ന ഇന്ത്യയിലെ മികച്ച ഐടി കമ്പനിയാണ് ഇൻഫോസിസ്. ആഗോള തലത്തിലും വലിയ പ്രാധാന്യമുള്ള ഇൻഫോസിസിന് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 41,764 കോടിയാണ് വരുമാനം റിപ്പോര്‍ട്ട് ചെയ്തത്. ഈ വരുമാനത്തിന്റെ 58% വരുമാനവും യു.എസില്‍ നിന്നാണ്.
3. വിപ്രോ ലിമിറ്റഡ്
ഇൻഫർമേഷൻ ടെക്നോളജി, കൺസൾട്ടിംഗ്, ബിസിനസ് പ്രോസസ് സർവീസസ് (ബി.പി.എസ്) കമ്പനിയാണ് വിപ്രോ ലിമിറ്റഡ്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ കഴിഞ്ഞാൽ ആഗോള ഐടി സേവന വ്യവസായത്തിൽ നാലാമത്തെ വലിയ ഇന്ത്യൻ കമ്പനിയാണിത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലും കമ്പനി മികച്ച സേവനങ്ങൾ നൽകുന്നു. 2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ വരുമാനം 22,319 കോടി രേഖപ്പെടുത്തി. ഇതില്‍ 62.5% വടക്കേ അമേരിക്കയില്‍ നിന്നാണ് എന്നത് ശ്രദ്ധേയം.

4. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിൽ ഒന്നാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. 1,00,464.64 കോടിയാണ് വിപണി മൂലധനം. 2024-25 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ 7,375 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. ജനറിക് മരുന്നുകള്‍, ബയോസിമിലറുകള്‍ എന്നിവയുടെ വികസനത്തിലും, വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
5. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രധാനപ്പെട്ട കമ്പനിയാണ് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനി 12,826 കോടി വരുമാനം നേടി. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കുന്ന കമ്പനിയാണിത്.
ഈ 5 ഓഹരികൾ ഇപ്പോൾ മികച്ച നേട്ടം ഉറപ്പാക്കുന്നു. അതിനായി രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങൾ അറിയാം;
യുഎസ് സോവറിന്‍ ബോണ്ടുകളുടെ പലിശ നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം രൂപയുടെ തകർച്ചയിൽ പ്രധാന കാരണമായി മാറി. കാരണം പലിശ നിരക്ക് കുറക്കുമ്പോൾ ഇത്തരം ആസ്തികൾ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഇതു യു.എസിലേക്കുള്ള മൂലധന ഒഴുക്കിന് കാരണമാവും. ഡോളര്‍ കരുത്താര്‍ജിച്ചതോടെ മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്കും തളർച്ചയാണ്. ഇതെല്ലാം ഈ ഓഹരികളുടെ ശക്തി വർദ്ധിപ്പിച്ചു.
കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ചരക്കുകള്‍ക്ക് 25%, ചൈനയില്‍ 10 ശതമാനവും തീരുവയാണ് ചുമത്താനിരിക്കുന്നത്. ഇത് വമ്പൻ വ്യാപാരയുദ്ധത്തിലേക്ക് നയിക്കും. എന്നാൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കയറ്റുമതി വർദ്ധിപ്പിക്കാം. കാരണം ഇത്തരം സാഹചര്യത്തിൽ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്ത് വില കുറഞ്ഞിരിക്കും. ടെക്‌സ്‌റ്റൈല്‍സ്, കെമിക്കല്‍സ്, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇതു പ്രയോജനം ചെയ്യും. ഇതിലൂടെ രാജ്യത്തിന്റെ വ്യാപാര ബാലന്‍സ് മെച്ചപ്പെടുത്തും, ഒപ്പം സാമ്പത്തിക വളര്‍ച്ചക്കും വഴിയൊരുക്കും.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
