അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ മികച്ച നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യയാണ് പ്രമുഖ നിക്ഷേപകയായ ഡോളി ഖന്ന. മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യുന്ന ഓഹരികള്‍ തപ്പിയെടുക്കുന്നതിലെ മേന്മയാണ് സാധാരണക്കാരായ നിക്ഷേപകരെ ഡോളി ഖന്നയുടെ പോര്‍ട്ട്ഫോളിയോ പിന്തുടരാന് പ്രേരണയേകുന്നത്.
ഇതിനിടെ പുറത്തുവന്ന പുതിയ രേഖകള്‍ പ്രകാരം ഡോളി ഖന്ന, പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സൂര്യോദയ് സ്മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി വെളിവാക്കുന്നു. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ 12,27,986 ഓഹരികളാണ് ഡോളി വാങ്ങിക്കൂട്ടിയത്. ഇത് ബാങ്കിന്റെ ആകെ ഓഹരികളുടെ 1.16 ശതമാനത്തിന് തുല്യമാണ്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 9.8 കോടി രൂപ ആസ്തി മൂല്യമുണ്ട്.
സൂര്യോദയ് ബാങ്ക്
മൈക്രോ ഫൈനാന്‍സിങ് സ്ഥാപനമായി 2008-ല്‍ ആരംഭിച്ച ധനകാര്യ സ്ഥാപനമാണ് സൂര്യോദയ് ബാങ്ക്. 2017-ല്‍ റിസര്‍വ് ബാങ്ക് അനുവദിച്ച 10 സ്മോള്‍ ബാങ്കിംഗ് ലൈസന്‍സുകളിലൊന്ന് കരസ്ഥമാക്കി. തുടര്‍ന്ന് ബാങ്കിംഗ് രംഗത്തേക്കും കടന്നു. ഡിജിറ്റല്‍ ബാങ്കിംഗ് ഉള്‍പ്പെടെ നിക്ഷേപ/ വായ്പാ സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ പ്രാഥമിക ബാങ്കിംഗ് സേവനങ്ങളും സൂര്യോദയ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 9 സംസ്ഥാനങ്ങൡലും 3 കേന്ദ്രഭരണ പ്രദേശത്തും ബാങ്കിന് ശാഖകളുണ്ട്.
സുര്യോദയ് ബാങ്കില്‍ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ടിഐഎഎയും നിക്ഷേപമിറക്കിയിട്ടുണ്ട്. 2021 മാര്‍ച്ചിലാണ് പ്രാഥമിക ഓഹരി വില്പന നടത്തി എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തത്. ഓഹരിയൊന്നിന് 305 രൂപ നിരക്കിലാണ് നിക്ഷേപകര്‍ക്ക് അനുവദിച്ചത് (ഇഷ്യൂ വില).
ഇതില്‍ 75 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ഓഹരി നില്‍ക്കുന്നത്. തിങ്കളാഴ്ച 80.05 രൂപയിലാണ് സൂര്യോദയ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 43 ശതമാനം ഇടിവ് നേരിട്ടു.
കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ സൂര്യോജയ് എസ്എഫ്ബി (BSE: 543279, NSE : SURYODAY) ഓഹരിയുടെ ഉയര്‍ന്ന വില 224.60 രൂപയും താഴ്ന്ന വില 77 രൂപയുമാണ്. നിലവില്‍ 849 കോടിയാണ് ബാങ്കിന്റെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 150.43 രൂപ നിരക്കിലാണുള്ളത്. ഇത് ഓഹരി വിപണി വിലയുടെ ഇരട്ടിയാണെന്നതും ശ്രദ്ധേയം.
അതേസമയം ബാങ്കിന്റെ കടബാധ്യത ഉയര്‍ന്ന തോതിലാണ്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം ഓഗസ്റ്റ് 4-ന് പ്രസിദ്ധീകരിക്കുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 20.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 15.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ കോവിഡിന് ശേഷം ബാങ്കിന് അറ്റാദായം നേടാന്‍ സാധിച്ചിട്ടില്ല. അതേസമയം സൂര്യോദയ് എസ്എഫ്ബിയുടെ ആകെ ഓഹരികളില്‍ 28.01 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. എന്നാല്‍ ഇതിന്റെ 37.97 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്.
അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 8.27 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 23.91 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 39.82 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
