വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ പ്രമുഖ നിക്ഷേപകരിലെ സ്ത്രീ സാന്നിധ്യമാണ് ഡോളി ഖന്ന. വിപണിയിലെ നവാഗതര്‍ക്കും സാധാ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ് സെലിബ്രിറ്റി നിക്ഷേപക ഡോളിയുടെ വിജയ ചരിത്രം. അതേസമയം ഡോളി ഖന്നയുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായ ഒരു സ്മോള്‍ കാപ് കമ്പനി കഴിഞ്ഞ 2 വര്‍ഷ കാലയളവില്‍ 600 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കമ്പനിയുടെ മാര്‍ച്ച് പാദഫലം പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലുള്ള അവലോകനമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശാരദ ക്രോപ്കെം
രാജ്യത്തെ പ്രമുഖ അഗ്രോ കെമിക്കല്‍ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാരദ ക്രോപ്കെം ലിമിറ്റഡ്. കേന്ദ്ര സര്‍ക്കാര്‍ സുവര്‍ണ്ണ പദവി നല്‍കിയിട്ടുള്ള കയറ്റുമതി സ്ഥാപനം കൂടിയാണിത്. എണ്‍പതോളം രാജ്യങ്ങളിലാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. രാസവള ഉത്പാദനത്തിനുള്ള ജനറിക് വിഭാഗത്തിലെ ഘടകങ്ങളുടെ വില്‍പ്പനയും വിതരണത്തിലുമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം കണ്‍വേയര്‍ ബെല്‍റ്റ്, വ്യാവസായിക രാസഘടകങ്ങളും നിര്‍മിക്കുന്നുണ്ട്. 2004-ല്‍ ശാരദ വേള്‍ഡ് വൈഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ആരംഭം. തുടര്‍ന്ന് ഐപിഒ നടപടികളുടെ ഭാഗമായി 2013-ല്‍ പുനര്‍നാമകരണം ചെയ്തു.
ഓഹരി വിശദാശം
ശാര്‍ദ ക്രോപ്കെമ്മിന്റെ ഓഹരികളില്‍ 74.82 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.85 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 1.69 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.86 ശതമാനമാണ്. കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 6,278 കോടിയാണ്. അഗ്രോ കെമിക്കല്‍ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 42.16 നിരക്കിലായിരിക്കുമ്പോള്‍ ശാര്‍ദ ക്രോപ്കെമ്മിന്റേത് 17.98 നിലവാരത്തിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 212.01 നിരക്കിലുമാണ്.
ഡോളി ഖന്ന
ജനുവരി- മാര്‍ച്ച് മാസത്തിനിടെ സ്മോള്‍കാപ് കമ്പനിയായ ശാര്‍ദ ക്രോപ്കെമില് 12,43,710 ഓഹരികളാണ് ഡോളി ഖന്ന വാങ്ങിക്കൂട്ടിയത്. ഇത് കമ്പനിയുടെ ആകെ ഓഹരികളുടെ 1.38 ശതമാനം വിഹിതമാണ്. ഇതിന്റെ നിലവിലെ ഓഹരി മൂല്യം 86.5 കോടി രൂപയോളം വരും. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 145 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി.
അതേസമയം പറയത്തക്ക കടബാധ്യതകളില്ലാത്ത ശാര്‍ദ ക്രോപ്കെമ്മില്, കഴിഞ്ഞ 3 സാമ്പത്തിക പാദങ്ങളിലായി വിദേശ നിക്ഷേപകരും സാന്നിധ്യവും വര്‍ധിക്കുന്നുണ്ട്. ഇടക്കാലയളവില്‍ പങ്കാളിത്തം കുറച്ചിരുന്നെങ്കിലും മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം നേരിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ശാര്‍ദ ക്രോപ്കെമ്മിന്റെ സാമ്പത്തിക സ്ഥിതി (Piotroski Score: 6) ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 21.4 ശതമാനവും പ്രവര്‍ത്തന ലാഭം 28.1 ശതമാനവും അറ്റാദായം 25.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ശാര്‍ദ ക്രോപ്കെമ്മിന്റെ സംയോജിത വരുമാനം 1,435 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനയാണ്. ഇതേകാലയളവിലെ അറ്റാദായം 177 കോടിയിലേക്കുമെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം ഉയര്‍ച്ചയാണിത്. പ്രതിയോഹരി വരുമാനം 14.84 രൂപയില്‍ നിന്നും 19.62-ലേക്ക് മെച്ചപ്പെട്ടു.
പാദഫലം
ശാര്‍ദ ക്രോപ്കെമ്മിന് (BSE: 538666, NSE: SHARDACROP) കാര്‍ഷികവും കാര്‍ഷികേതരവുമായ സംരംഭങ്ങളുണ്ട്. മാര്‍ച്ച് പാദത്തില്‍ 87 ശതമാനം വരുമാനവും കാര്‍ഷിക കെമിക്കല്‍ ഉത്പന്നങ്ങളില്‍ നിന്നുമാണ്. ഈ വിഭാഗം 24 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ കളനാശിനി ഉത്പന്നങ്ങള്‍ 39 ശതമാനവും കുമിള്‍നാശിനി 21 ശതമാനവും വളര്‍ച്ച കാണിച്ചു. എന്നാല്‍ കീടനാശിനി ഉത്പന്നങ്ങളില്‍ 20 ശതമാനം ഇടിവ് കാണിച്ചു. പ്രധാനമായും ചൈനയിലെ ലോക്ക്ഡൗണ്‍ കാരണം അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ്. എങ്കിലും സമാന തലത്തിലെ എതിരാളികളേക്കാള്‍ മികച്ച രീതിയിലാണ് കമ്പനി സാഹചര്യം കൈകാര്യം ചെയ്യുന്നത്.
ലക്ഷ്യവില 750-835-916
ബുധനാഴ്ച 696 രൂപ നിലവാരത്തിലാണ് ശാര്‍ദ ക്രോപ്കെം ഓഹരികള്‍ ക്ലോസ് ചെയ്തു. സമീപ ഭാവിയിലേക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളായ പ്രഭുദാസ് ലീലാധര്‍ 750 രൂപയും ആനന്ദ് രാത്തി 835 രൂപയും എഡല്‍വീസ് 916 രൂപയും ഓഹിയില്‍ ലക്ഷ്യവിലയായി നിര്‍ദേശിച്ചിട്ടുണ്ട്. അതായത് 8 മുതല്‍ 32 ശതമാനം വരെ നേട്ടം ലഭിക്കാം.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 744.50 രൂപയും താഴ്ന്ന വില 285.65 രൂപയുമാണ്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ ഓഹരി 97 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ 606 ശതമാനം നേട്ടവും സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ



Click it and Unblock the Notifications