56 രൂപയില്‍ നിന്ന് 309 രൂപയിലേക്ക്; ഈ സ്‌റ്റോക്ക് ഇനിയും ഉയരുമെന്ന് വിപണി വിദഗ്ധര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ രാകേഷ് ജുന്‍ജുന്‍വാല, രാധാകൃഷ്ണന്‍ ധമാനി, രമേഷ് ധമാനി, റാമ്ദിയോ അഗ്രവാള്‍, വിജയ് കേഡിയ, നേമിഷ് ഷാ, പൊറിഞ്ചു വെളിയത്ത്, ഡോളി ഖന്ന തുടങ്ങിയവരെ ചില്ലറ നിക്ഷേപകര്‍ സാകൂതം നിരീക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ ഇവരുടെ സ്റ്റോക്ക് സെലക്ഷനും ഇടക്കിടെ പാളിപ്പോകാറുണ്ട്. രാകേഷ് ജുന്‍ജുന്‍വാലയുടെ കാര്യം തന്നെ ഇവിടെ ഉദ്ദാഹരണം എടുക്കാം.

 

മാർക്വീ നിക്ഷേപകർ

ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ മൂന്നു ഡസന്‍ സ്‌റ്റോക്കുകളുണ്ട്. ഇതില്‍ 15 എണ്ണം 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 20 മുതല്‍ 50 ശതമാനം വരെ താഴെയാണ്. മറ്റു സ്റ്റാര്‍ നിക്ഷേപകരുടെ ചിത്രവും ഇതൊക്കെത്തന്നെ. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ (ഏപ്രില്‍ - ജൂണ്‍) ഡോളി ഖന്ന 7 സ്‌റ്റോക്കുകളാണ് പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ രാമ ഫോസ്‌ഫേറ്റ്‌സുമുണ്ട്. എന്നാല്‍ കഴിഞ്ഞ മാസം മുതൽ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം നേരിടുകയാണ് രാമ ഫോസ്‌ഫേറ്റ്‌സ് ഓഹരികള്‍. ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരി വില 16 ശതമാനം ഇടിഞ്ഞു.

ഓഹരി വില

എന്നാല്‍ രാമ ഫോസ്‌ഫേറ്റ്‌സിലുള്ള പ്രതീക്ഷ കൈവെടിയരുതെന്നാണ് ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇപ്പോഴും നിര്‍ദേശിക്കുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി നിക്ഷേപകര്‍ക്ക് മികച്ച ലാഭം തിരിച്ചുനല്‍കിയ സ്റ്റോക്കുകളില്‍ ഒന്നാണ് രാമ ഫോസ്‌ഫേറ്റ്‌സ്. 2021 മെയ് മാസം തൊട്ട് കമ്പനിയുടെ ഓഹരി വില വന്‍കുതിപ്പ് രേഖപ്പെടുത്തിയത് കാണാം. ജൂലായ് മാസം വരെ രാമ ഫോസ്‌ഫേറ്റ്‌സ് മുന്നേറ്റം തുടര്‍ന്നു.

കയറ്റം

കഴിഞ്ഞ 6 മാസത്തെ ചിത്രം പരിശോധിച്ചാല്‍ കമ്പനിയുടെ ഓഹരി വില 130.70 രൂപയില്‍ നിന്ന് 309 രൂപയിലേക്ക് അടിവെച്ച് കയറി (16 സെപ്തംബര്‍, രാവിലെ 10.34 സമയം). അതായത്, വര്‍ധനവ് 137.18 ശതമാനം!
ഇതിനിടെ ജൂലായ് 22 -ന് 474.05 രൂപ വരെയ്ക്കും രാമ ഫോസ്‌ഫേറ്റ്‌സിന്റെ ഓഹരി വില ഉയരുകയുണ്ടായി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില നിലവാരവും ഇതുതന്നെ.

Also Read: സെപ്തംബറില്‍ ഈ സ്റ്റോക്കുകള്‍ വാങ്ങാം; ടാര്‍ഗറ്റ് വില ഇങ്ങനെ - ഏഞ്ചല്‍ ബ്രോക്കിങ് പറയുന്നുAlso Read: സെപ്തംബറില്‍ ഈ സ്റ്റോക്കുകള്‍ വാങ്ങാം; ടാര്‍ഗറ്റ് വില ഇങ്ങനെ - ഏഞ്ചല്‍ ബ്രോക്കിങ് പറയുന്നു

 
നിക്ഷേപം

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 447 ശതമാനം നേട്ടമാണ് രാമ ഫോസ്‌ഫേറ്റ്‌സ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. 2020 സെപ്തംബര്‍ 16 -ന് 56.60 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഒരു വര്‍ഷം മുന്‍പ് രാമ ഫോസ്‌ഫേറ്റ്‌സില്‍ 1 ലക്ഷം രൂപയിട്ടവരുടെ ആസ്തി 5.47 ലക്ഷം രൂപയായി ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടാകണം. 5 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ തുടരുകയാണെങ്കില്‍ ആസ്തി 27.38 ലക്ഷമായി മാറിയിട്ടുണ്ടാകും.

ലാഭമെടുപ്പ്

ഈ വര്‍ഷത്തെ ചിത്രത്തിലും രാമ ഫോസ്‌ഫേറ്റ്‌സ് 229.61 ശതമാനം നേട്ടം കണ്ടെത്തുന്നുണ്ട്. ജനുവരി 1 -ന് 94.05 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്തായാലും ജൂലായിലെ വന്‍കുതിപ്പിന് പിന്നാലെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിലേക്ക് തിരിഞ്ഞത് രാമ ഫോസ്‌ഫേറ്റ്‌സിന്റെ ഇപ്പോഴത്തെ ഇടര്‍ച്ചയ്ക്ക് കാരണമാവുകയാണ്.

Also Read: 300 രൂപയില്‍ നിന്ന് 2,969 രൂപയിലേക്ക്; 1 വര്‍ഷം കൊണ്ട് 5 ലക്ഷം 47 ലക്ഷമാക്കി മാറ്റിയ ഈ ഓഹരിയെ അറിയുമോ?Also Read: 300 രൂപയില്‍ നിന്ന് 2,969 രൂപയിലേക്ക്; 1 വര്‍ഷം കൊണ്ട് 5 ലക്ഷം 47 ലക്ഷമാക്കി മാറ്റിയ ഈ ഓഹരിയെ അറിയുമോ?

 
പിന്തുണ

മെയ് - ജൂലായ് കാലഘട്ടത്തില്‍ കടബാധ്യതകളില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചത്. ഇക്കാലത്ത് കമ്പനിയുടെ ഫണ്ടമെന്റലുകളും ദൃഢമായിത്തന്നെ നിന്നു. എന്തായാലും രാമ ഫോസ്‌ഫേറ്റ്‌സിന്റെ ഇപ്പോഴത്തെ വീഴ്ച കമ്പനിയുടെ ഓഹരികള്‍ വാങ്ങാനുള്ള അവസരമായാണ് നിക്ഷേപകര്‍ ഉറ്റുനോക്കേണ്ടതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഈ സ്റ്റോക്കിന് 280 രൂപയില്‍ അടിയുറച്ച പിന്തുണയുണ്ട്.

ഫണ്ടമെന്റലുകൾ

'രാമ ഫോസ്‌ഫേറ്റ്‌സിന് വലിയ കടബാധ്യതകള്‍ ഇപ്പോഴില്ല. മാത്രമല്ല മികവാര്‍ന്ന ലാഭവളര്‍ച്ചയും കമ്പനി കുറിക്കുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 39.29 ശതമാനമാണ് രാമ ഫോസ്‌ഫേറ്റ്‌സിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ഒപ്പം, ഉപഭോക്താക്കളില്‍ നിന്ന് പെയ്‌മെന്റ് ലഭിക്കുന്നതിന് ആവശ്യമായ ശരാശരി ദിനങ്ങളുടെ എണ്ണം 32.49 നിന്ന് 24.18 ആയി കുറഞ്ഞെന്നതും രാമ ഫോസ്‌ഫേറ്റ്‌സിന്റെ മികവ് അറിയിക്കുന്നുണ്ട്', അടിയുറച്ച ഫണ്ടമെന്റുകള്‍ ഉദ്ധരിച്ച് പ്രൊഫിഷ്യന്റ് ഇക്വിറ്റീസ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ പറയുന്നു.

സ്റ്റോപ്പ് ലോസ്

രാമ ഫോസ്‌ഫേറ്റ്‌സിന്റെ ഓരോ താഴ്ചയിലും ഓഹരികള്‍ വാങ്ങാനാണ് നിക്ഷേപകരോട് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും നിര്‍ദേശിക്കുന്നത്.

'280 രൂപ നിലവാരത്തില്‍ രാമ ഫോസ്‌ഫേറ്റ്‌സിന് ഉറച്ച പിന്തുണ ലഭിക്കും. ഓഹരി വില 290 രൂപയ്ക്ക് മുകളില്‍ തുടരുന്നതുവരെയും ഓരോ വീഴ്ചയിലും കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കൊണ്ടിരിക്കാം. വൈകാതെ ട്രെന്‍ഡില്‍ മാറ്റമുണ്ടാകാം. ഹ്രസ്വകാലം കൊണ്ടുതന്നെ 350 - 360 രൂപയിലേക്ക് രാമ ഫോസ്‌ഫേറ്റ്‌സ് ഉയരാന്‍ സാധ്യതയുണ്ട്', സുമീത് ബഗാഡിയ അറിയിക്കുന്നു. 280 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്ക് ഇദ്ദേഹം നല്‍കുന്ന നിര്‍ദേശം.

Also Read: 3 മാസം കൊണ്ട് ഈ 6 സ്റ്റോക്കുകള്‍ ഉയരും; ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നുAlso Read: 3 മാസം കൊണ്ട് ഈ 6 സ്റ്റോക്കുകള്‍ ഉയരും; ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു

 
ബ്രേക്കൗട്ട്

ഡോളി ഖന്നയുടെ കൈവശമുള്ള ഈ സ്‌റ്റോക്കില്‍ പുതിയ ബ്രേക്കൗട്ട് പ്രൊഫിഷ്യന്റ് ഇക്വിറ്റീസിന്റെ മനോജ് ഡാല്‍മിയ പ്രതീക്ഷിക്കുന്നുണ്ട്. '340 രൂപ നിലവാരം ഭേദിക്കുന്ന പക്ഷം കുത്തനെയുള്ള ബ്രേക്കൗട്ട് രാമ ഫോസ്‌ഫേറ്റ്‌സില്‍ പ്രതീക്ഷിക്കാം. 450 രൂപ വരെയ്ക്കും ഈ മുന്നേറ്റം തുടരാം', മനോജ് ഡാല്‍മിയ കണക്കുകൂട്ടുന്നു. എന്തായാലും ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം രാമ ഫോസ്‌ഫേറ്റിസില്‍ 1.77 ശതമാനം ഓഹരി പങ്കാളിത്തം ഡോളി ഖന്നയ്ക്കുണ്ട്. 3,12,509 ഓഹരികള്‍ വരുമിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Dolly Khanna-Owned Rama Phosphates Surge 130 Per Cent In 6 Months; Experts Give Buy Call

Dolly Khanna-Owned Rama Phosphates Surge 130 Per Cent In 6 Months; Experts Give Buy Call. Read in Malayalam.
Story first published: Thursday, September 16, 2021, 11:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X