സെബിയുടെ (SEBI) നിര്‍ദേശ പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച വിവരം പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. കമ്പനിയുടെ ഒരു ശതമാനം എങ്കിലും ഓഹരി വിഹിതം കരസ്ഥമാക്കിയവരെയാണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
അതേസമയം നിക്ഷേപകര്‍ ഓഹരി വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം കമ്പനി നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ. ഇത്തരത്തില്‍ ജൂണ്‍ പാദത്തില്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം പ്രമുഖ ഓഹരി നിക്ഷേപകയായ ഡോളി ഖന്ന ഈ വര്‍ഷത്തെ മള്‍ട്ടിബാഗര്‍ നേട്ടക്കാരിലൊന്നായ ചെന്നൈ പ്രെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി കാണാനാവും.
ചെന്നൈ പെട്രോളിയം കോര്പറേഷന് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ 48,69,474 ഓഹരികളാണ് വാങ്ങിയത്. കമ്പനിയുടെ ആകെ ഓഹരിയുടെ 3.27 ശതമാനം വിഹിതത്തിന് തുല്യമാണിത്. ഡോളി ഖന്നയുടെ പേര് ആദ്യമായിട്ടാണ് ചെന്നൈ പെട്രോളിയത്തിന്റെ (BSE: 500110, NSE : CHENNPETRO) മുഖ്യ നിക്ഷേപകരുടെ പട്ടികയില്‍ ഇടംനേടുന്നത്. നേരത്തെ മാര്‍ച്ച് പാദത്തിനൊടുവില്‍ കമ്പനി പുറത്തുവിട്ട രേഖകളില്‍ ഡോള ഖന്നയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
ചെന്നൈ പ്രെട്രോളിയം
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര എണ്ണ ശുദ്ധീകരണ ശാലയാണ് ചെന്നൈ പെട്രോളിയം കോര്പറേഷന്. 1960-കളിലാണ് തുടക്കം. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ഉപകമ്പനിയാണ്. വാര്‍ഷിക ഉത്പാദനശേഷി 11.5 ദശലക്ഷം മെട്രിക് ടണ്‍ ആണ്. വളരെ സങ്കീര്‍ണമായ എണ്ണ ശുദ്ധീകരണ ശാലയില്‍ നിന്നും എല്‍പിജി, നാഫ്ത, വാഹന ഇന്ധനം, മണ്ണെണ്ണ, എടിഎഫ് ഉള്‍പ്പെടെ നിരവധി നിരവധി പെട്രോളിയം ഉത്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്.
ലൂബ്രിക്കന്റുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ അഡിറ്റീവ്സ് ലിമിറ്റഡ് എന്ന ഉപകമ്പനി ഷെവ്റോണ്‍ കെമിക്കല്‍ കമ്പനിയുമായി ചേര്‍ന്ന് 1989-ല്‍ രൂപീകരിച്ചിട്ടുണ്ട്.
ഓഹരി വിശദാംശം
ചെന്നൈ പെട്രോളിയത്തിന്റെ ഓഹരികളില്‍ 67.29 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.67 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 26.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇടവേളയിട്ട് ലാഭവിഹിതം നല്‍കാറുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.72 ശതമാനമാണ്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 4,141 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 200.57 രൂപ നിരക്കിലാണ്.
സമാനമായി റിഫൈനറി ഓഹരികളുടെ ശരാശരി പിഇ അനുപാതം 26.06 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ചെന്നൈ പെട്രോളിയത്തിന്റേത് 3.06 നിരക്കിലേ ഉള്ളൂവെന്നതും ശ്രദ്ധേയം. അതേസമയം വെള്ളിയാഴ്ച 278 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവില്‍ ചെന്നൈ പെട്രോളിയത്തിന്റെ ഉയര്‍ന്ന വില 417.85 രൂപയും താഴ്ന്ന വില 94.45 രൂപയുമാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 171 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
