നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ച ഓഹരികളിലൊന്നാണ് ഹീറോ മോട്ടോകോർപ്പ്. കമ്പനിയുടെ ഇവി ബിസിനസ് വിപുലീകരിക്കാനും പ്രീമിയ സ്റ്റോറുകൾ വളർത്താനുമുള്ള കമ്പനിയുടെ പദ്ധതികളിൽ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഹീറോ മോട്ടോകോർപ്പ് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ബ്രോക്കറേജ് വിലയിരുത്തൽ
2024 സാമ്പത്തിക വർഷത്തിൽ വിവിധ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതോടെ മോട്ടോർസൈക്കിൾ വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ ഹീറോ മോട്ടോകോർപ്പിന് സാധിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിലെ പുതിയ മോഡലുകൾക്കൊപ്പം സ്‌കൂട്ടർ ശ്രേണിയിൽ ഇസിഇ, ഇവി മോഡലുകളും അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
വൈദ്യുത വാഹനങ്ങളിലെ (ഇവികൾ) മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമത, പ്രീമിയംവൽക്കരണം വഴിയുള്ള ശരാശരി വിൽപ്പന വിലയിലെ (എഎസ്പി) ഉയർന്ന പ്രവണത എന്നിവ കണക്കിലെടുത്ത് അടുത്ത 2026 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 14-15 ശതമാനമാകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 5,263.65 രൂപ എന്നതാണ് നിലവിൽ (11.25 AM, 21-04-24) ഹീറോ മോട്ടോകോർപ്പ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.37 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 16.07 ശതമാനം മുന്നേറ്റമാണ് ആറ് മാസം കൊണ്ട് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 27 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 79.55 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. 5,894.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,890 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് 6015 രൂപ ടാർഗെറ്റ് വിലയോടെ ഹീറോ മോട്ടോകോർപ്പ് ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. ഇത് ഓഗസ്റ്റ് 20-ലെ അതിൻ്റെ ക്ലോസിംഗ് വിലയായ 5,240 രൂപയിൽ നിന്ന് ഏകദേശം 15 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്.
പ്രവർത്തനം ബ്രസീലിലേക്കും
2025 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ബ്രസീലിൽ കമ്പനി പ്രവർത്തനം ആരംഭിക്കുമെന്നാണ് ഹീറോ മോട്ടോകോർപ്പ് ഓഹരി ഉടമകളെ അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ, ആക്സസറികൾ എന്നിവയുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു യൂണിറ്റ് ബ്രസീലിൽ സ്ഥാപിക്കാനാണ് കമ്പനി പദ്ധതി ഇടുന്നത്.

നേരിയ ഇടിവിൽ ആഭ്യന്തര സൂചികകൾ
ആഭ്യന്തര സൂചികകൾ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേരിയ ഇടിവിലാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വില്പന ഇടിവിന് കാരണമായി. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരവും ബാങ്കിംഗ് ഓഹരികളിലെ വിൽപ്പനയും സൂചികകളെ നഷ്ടത്തിലേക് നയിച്ചു.
സെൻസെക്‌സ് 8.52 പോയിൻ്റ് അഥവാ 0.01 ശതമാനം താഴ്ന്ന് 80,794.34ലും നിഫ്റ്റി 4.20 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 24,703.00ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 1826 ഓഹരികൾ നേട്ടത്തിലെത്തി, 773 ഓഹരികൾ ഇടിഞ്ഞു, 150 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
സെക്ടറുകളിൽ നിഫ്റ്റി എഫ്എംസിജി, ഫാർമ, എനർജി, ഹെൽത്ത് കെയർ സൂചികകൾ നേട്ടത്തിലാണ്. മിഡ് ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications