ഓഹരി വിപണിയിൽ പുതിയ ഉയരങ്ങൾ താണ്ടാൻ കഴിയുന്നുണ്ടെങ്കിലും ആ മുന്നേറ്റം അതേപടി നിലനിർത്താൻ സെൻസെക്സിനും നിഫ്റ്റിക്കും സാധിക്കുന്നില്ല. ജൂൺ മാസത്തെ അവസാന അവസാന ട്രേഡിംഗ് സെഷനിൽ സൂചികകൾ ചുവപ്പിലാണ് അവസാനിച്ചത്. സെൻസെക്‌സ് 210 പോയിൻ്റ് താഴ്ന്ന് 79,032.73ലും 50 ഓഹരി സൂചിക 24,010ലും എത്തി. സാമ്പത്തിക, ടെലികോം, ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ ഓഹരികളിലെ ഇടിവാണ് ഈ മാന്ദ്യത്തിന് കാരണമായത്.
അതേസമയം എണ്ണ, വാതകം, ഉപഭോഗ ഇന്ധനങ്ങൾ, ആരോഗ്യ സംരക്ഷണ മേഖല എന്നിവ മികച്ച നേട്ടമുണ്ടാക്കി. ജൂലൈ മാസം വരാനിരിക്കുന്ന കേന്ദ്രജബറ്റ് വിപണിയുടെ വികാരത്തെ ബാധിക്കും. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ ചില ഓഹരികൾ വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
1. ബന്ധൻ ബാങ്ക്
എൻഎസ്ഇയിൽ 204 രൂപയാണ് ബന്ധൻ ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6.4 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതേസമയം ആറ് മാസത്തിനിടെ 15 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 263.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 169.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
260 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ബന്ധൻ ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ജെഎം ഫിനാൻഷ്യലിന്‍റെ ശുപാർശ.

2. കോൾ ഇന്ത്യ
എൻഎസ്ഇയിൽ 473.50 രൂപയാണ് കോൾ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 25.93 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 105 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 527.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 224.15 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
540 രൂപ ലക്ഷ്യമാക്കി കോൾ ഇന്ത്യ ലിമിറ്റഡിൻ്റെ ഓഹരികളിൽ ജെഎം ഫിനാൻഷ്യൽ 'ബൈ' കോൾ നിലനിർത്തി.
3. ശിവാലിക് ബിമെറ്റൽ കൺട്രോൾസ് ലിമിറ്റഡ് (എസ്.ബി.സി.എൽ)
582.85 രൂപയാണ് നിലവിൽ ശിവാലിക് ബിമെറ്റൽ കൺട്രോൾസ് ലിമിറ്റഡിൻ്റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 16.76 ശതമാനവും ആറ് മാസത്തിനിടെ 5.87 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 750 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ശിവാലിക് ബിമെറ്റൽ കൺട്രോൾസ് ലിമിറ്റഡിൻ്റെ (എസ്ബിസിഎൽ) ഓഹരികൾ അടുത്ത 12 മാസത്തിനുള്ളിൽ 730 രൂപ ലക്ഷ്യമാക്കി വാങ്ങാൻ ജെഎം ഫിനാൻഷ്യൽ ശുപാർശ ചെയ്യുന്നു.
4. ഡോ റെഡ്ഡീസ് ലാബ്സ്
6400 രൂപയാണ് ഫാർമ മേഖലയിലെ പ്രമുഖരായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6.65 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 11 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 6505.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 5004.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
7,390 രൂപ ലക്ഷ്യത്തോടെ ഡോ റെഡ്ഡീസ് ലാബ്സ് ഓഹരി വാങ്ങാമെന്നാണ് ജെഎം ഫിനാൻഷ്യൽ ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
