ലാഭം 3 മാസം കൊണ്ട്; ലോജിസ്റ്റിക്‌സ്, മ്യൂച്വല്‍ ഫണ്ട് ഓഹരികള്‍ നിര്‍ദേശിച്ച് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്

അടുത്ത മൂന്നു മാസം കൊണ്ട് ഉയരാന്‍ സാധ്യതയുള്ള സ്റ്റോക്കുകള്‍ ഏതെല്ലാം? ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. ലോജിസ്റ്റിക്‌സ് കമ്പനിയായ മഹീന്ദ്ര ലോജിസ്റ്റിക്‌സിലും മ്യൂച്വല്‍ ഫണ്ട് കമ്പനിയായ യുടിഐ എഎംസിയിലുമാണ് ബ്രോക്കറേജ് വളര്‍ച്ചാ സാധ്യത ഉറ്റുനോക്കുന്നത്. ഇരു സ്‌റ്റോക്കുകളില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളും ചുവടെ അറിയാം.

മഹീന്ദ്ര ലോജിസ്റ്റിക്‌സ്

മഹീന്ദ്ര ലോജിസ്റ്റിക്‌സ്

ലോജിസ്റ്റിക്‌സ് രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനിയാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സ്. ഫെബ്രുവരിയില്‍ കണ്ട രൂക്ഷമായ ഡൗണ്‍ ട്രെന്‍ഡില്‍ നിന്നും മഹീന്ദ്ര ലോജിസ്റ്റിക്‌സ് രക്ഷതേടിയെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. പ്രതിവാര ചാര്‍ട്ടില്‍ വലിയ കണ്‍സോളിഡേഷന്‍ പാറ്റേണ്‍ രൂപംകൊള്ളുന്നുണ്ട്. 407 രൂപയെന്ന നിര്‍ണായക പിന്തണയ്ക്ക് അരികില്‍ നിന്നും ഓഹരികള്‍ മുകളിലേക്ക് കയറാന്‍ തുടങ്ങിയിരിക്കുന്നു. 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നിന്ന് ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡ്ക്‌സ്) ചിത്രവും ആരോഹണം തുടങ്ങി. നിര്‍ണായകമായ 40 ലെവല്‍ ഭേദിക്കാന്‍ സാധ്യതയേറെ.

ടാർഗറ്റ്

ഈ ടെക്‌നിക്കല്‍ ഘടകങ്ങള്‍ ആധാരമാക്കി രണ്ടു ടാര്‍ഗറ്റ് വിലകളാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. ആദ്യം 465 രൂപയിലേക്കും തുടര്‍ന്ന് 502 രൂപയിലേക്കും കമ്പനിയുടെ ഓഹരി വില ചലിക്കുമെന്നാണ് ബ്രോക്കറേജിന്റെ കണക്കുകൂട്ടല്‍. ഇതേസമയം, നിക്ഷേപകര്‍ 401 രൂപയില്‍ നിര്‍ബന്ധമായും സ്റ്റോപ്പ് ലോസും കരുതണം.

 
ഓഹരി വില

തിങ്കളാഴ്ച്ച 2.48 ശതമാനം നേട്ടത്തിലാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഓഹരി ഇടപാടുകള്‍ അവസാനിപ്പിച്ചത്. 430.25 രൂപയില്‍ തുടങ്ങിയ വ്യാപാരം 440.90 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 8.12 ശതമാനം ഉയര്‍ച്ച സ്റ്റേക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലയളവില്‍ ഓഹരി വിലയിലേക്ക് 33 രൂപ കൂട്ടിച്ചേര്‍ക്കാന്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സിന് സാധിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 821 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 391.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 85.08. ഡിവിഡന്റ് യീല്‍ഡ് 0.57 ശതമാനം.

യുടിഐ എഎംസി

യുടിഐ എഎംസി

മ്യൂച്വല്‍ ഫണ്ട് കമ്പനിയായ യുടിഐ എഎംസിയില്‍ 997 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. കഴിഞ്ഞവാരം അകപ്പെട്ട ഏകീകരണ ഘട്ടത്തില്‍ നിന്നും പുറത്തുകടക്കാന്‍ യുടിഐ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വോളിയം വര്‍ധനവിന്റെ കൂട്ടുപിടിച്ചാണ് സ്റ്റോക്കിന്റെ കുതിപ്പ്. പ്രതിദിന ചാര്‍ട്ടിലെ ആര്‍എസ്‌ഐ ചിത്രത്തില്‍ പോസിറ്റീവ് ഡൈവര്‍ജന്‍സ് കാണാം. നിര്‍ണായക പ്രതിരോധം ഒരുക്കിയ 20 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജും ഓഹരികള്‍ മറികടന്നു.

സ്റ്റോപ്പ് ലോസ്

ഡിഎംഐ (ഡയറക്ഷണല്‍ മൂവ്‌മെന്റ് ഇന്‍ഡക്‌സ്), എംഎസിഡി (മൂവിങ് ആവറേജ് കണ്‍വര്‍ജന്‍സ് ഡൈവര്‍ജന്‍സ്) സൂചകങ്ങളും ഇപ്പോഴത്തെ അപ്‌ട്രെന്‍ഡിന് പിന്തുണ നല്‍കുന്നുണ്ട്. ഇവ അടിസ്ഥാനപ്പെടുത്തി യുടിഐ എഎംസി ഓഹരികള്‍ 997 രൂപ വരെയും ഉയരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പക്ഷം. ഇതേസമയം, നിക്ഷേപകര്‍ 795 രൂപയില്‍ സ്‌റ്റോപ്പ് ലോസും കരുതണം.

 
ഉയർച്ച

തിങ്കളാഴ്ച്ച 4 ശതമാനത്തിലേറെ നേട്ടം കുറിക്കാന്‍ സ്‌റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. 943.60 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 975.30 രൂപയിലാണ് അവസാനിച്ചത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് നിക്ഷേപകര്‍ക്ക് 16 ശതമാനം നേട്ടം നല്‍കാന്‍ യുടിഐ എഎംസിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,216.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 538 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 20.18. ഡിവിഡന്റ് യീല്‍ഡ് 1.74 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X