ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരും അഭിവാജ്യ ഘടകവുമാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DIIs). ആഭ്യന്തര ആസ്തികളിന്മേല് വന്‍ തോതില്‍ നിക്ഷേപം നടത്തുന്നതും ഇന്ത്യയ്ക്കകത്ത് കേന്ദ്ര ഓഫീസുള്ളതുമായ വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളുമാണിവ.
പ്രധാനമായും മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്ഷന് ഫണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവരെയാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന സഞ്ചിത നിധിയാണ് ഇവയുടെ നിക്ഷേപ മൂലധനം.
എന്തുകൊണ്ട് പ്രാധാന്യം ?
സാധാരണ ഗതിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ വളരെയേറെ ദീര്‍ഘ കാലയളവിലേക്കായിരിക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിലയിലും അത് സ്ഥിരത നല്കുന്ന ഘടമാണ്. കൂടാതെ, ഒരു കമ്പനിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. അതുപോലെ, ഓഹരി പങ്കാളിത്തം കുറയുന്നത് നെഗറ്റീവ് ഘടകമായും പ്രവര്‍ത്തിക്കും.
ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികാടിത്തറയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ (ഡിഐഐ) ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതേസമയം ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതും വാങ്ങിയ ഓഹരികളും ചുവടെ ചേര്‍ക്കുന്നു.
നിക്ഷേപ മേഖലകള്‍
ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 2022-ന്റെ ആദ്യ പകുതിയില്‍ 3,000 കോടി ഡോളറിന്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) നിക്ഷേപമാണ് ഓഹരികളില്‍ നടത്തിയത്. ഇതില്‍ 1,680 കോടി ഡോളറിന്റെ (1.33 ലക്ഷം കോടി രൂപ) നിക്ഷേപവും മ്യൂച്ചല്‍ ഫണ്ടുകള്‍ മാത്രമാണ്. ധനകാര്യം, ഐടി, കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി, ഓട്ടോമൊബീല്‍, ഓയില്‍ & ഗ്യാസ് മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം നടത്തിയതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഓഹരികള്‍
മ്യൂച്ചല്‍ ഫണ്ടുകള്‍ 2022-ന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ ഓഹരികള്‍ ഇവയാണ്. ഗ്ലാന്‍ഡ് ഫാര്‍മ, ബന്ധന് ബാങ്ക്, എസ്ബിഐ കാര്‍ഡ്സ്, ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ് ഓഹരികളില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ വിഹിതം ഉയര്‍ത്തിയിട്ടുണ്ടെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം ഭാരത് പെട്രോളിയം (ബിപിസിഎല്‍), ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍, ഇന്ത്യന്‍ ഓയില്‍ (ഐഒസി), യുപിഎല്‍ ഓഹരികളിലെ വിഹിതം ഇതേകാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ താഴ്ത്തിയിട്ടുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
