ഇപ്പോൾ വേണമെങ്കിലും നഷ്ടവും അതുപോലെതന്നെ ലാഭവും ലഭിക്കാൻ സാധ്യതയുള്ള ഒന്നാണ് ഓൺലൈൻ ട്രേഡിങ്. അതുകൊണ്ടുതന്നെ വിദഗ്ധരുടെ അഭിപ്രായങ്ങൾ എപ്പോഴും പരിശോധിച്ചതിനുശേഷം മാത്രമേ ഇവിടെ നിങ്ങൾ എന്തും ചെയ്യാവൂ. ട്രേഡിങ്ങിൽ വിജയിക്കാൻ ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ക്വാളിറ്റിയെ കുറിച്ച് കഴിഞ്ഞ ദിവസം സെറോദയുടെ സി ഇ ഒ നിതിൻ കാമത്ത് സിഎൻ ബി സിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വ്യാപാര ലോകത്ത് വിജയിക്കാൻ നിർബന്ധമായും പഠിക്കേണ്ട ഒന്നാണ് റിസ്‌ക് മാനേജ്മെന്റ് എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശസ്ത വ്യാപാരിയും ടർട്ടിൽ ട്രേഡേഴ്സിൽ ഒരാളുമായ ജെറി പാർക്കറിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടാണ് ഇതിന്റെ പ്രാധാന്യം അദ്ദേഹം തുറന്നു കാട്ടിയത്.
നിതിൻ കാമത്ത് പറയുന്നു:
"ഞാൻ ഒരു വ്യാപാരിയും ബ്രോക്കറുമായിട്ടുള്ള കാലയളവിൽ ഏറ്റവും വിജയകരമായ വിപണി പങ്കാളികളെ കണ്ടപ്പോൾ ഒരു പൊതുവ്യക്തിത്വം കണ്ടു. റിസ്‌ക് മാനേജ്മെന്റ്. ഭയഭീതിയുള്ള വിപണികളിൽ ഈ മാനേജ്മെന്റ് അത്യാവശ്യമാണെന്ന് തെളിയിക്കുന്നു."
കാമത്ത് പങ്കുവച്ച ജെറി പാർക്കറിന്റെ പ്രധാന പാഠങ്ങൾ ചുവടെ നൽകുന്നു:
1. "ലോസ് കുറയ്ക്കുക, വിജയത്തെ നീട്ടുക"
വ്യാപാരികളുടെ ഒരു വലിയ പിഴവാണ് നഷ്ടം അനുഭവപ്പെടുമ്പോൾ അത് തിരിച്ച് നേടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുക എന്നത്. പക്ഷേ, ജെറി പാർക്കർ വ്യക്തമാക്കുന്നത്:
"നഷ്ടം അനുഭവപ്പെടുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുകയാണ് അത് ഒരു വിജയത്തിലേക്ക് മാറുമെന്ന്. പക്ഷേ, നിങ്ങൾ ഭയപ്പെടേണ്ടത് അതിന്റെ വലുതാകലാണ്. അതേസമയം, ഒരു വലിയ ലാഭം ലഭിക്കുമ്പോൾ ഭയക്കുന്നതിന് പകരം അതിന്റെ വലുതാകാനുള്ള പ്രതീക്ഷയോടെയിരിക്കുക."

2. "ഓവർ-ട്രേഡിംഗ്, ഏറ്റവും വലിയ ശത്രു"
വ്യാപാരികൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് ഓവർ-ട്രേഡിംഗ് ആണ് എന്ന് നിതിൻ പറയുന്നു.
ജെറി പാർക്കറിന്റെ വാക്കുകൾ വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
"റിചാർഡ് ഡെന്നിസ് (ടർട്ടിൽ ട്രെഡിങ്ങിന്റെ സൃഷ്ടാവ്) ഒരിക്കൽ പറഞ്ഞു, വ്യാപാരികൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകൾ രണ്ടാണ്. അതിൽ ഒന്ന് ഓവർ-ട്രേഡിംഗ് ചെയ്യുന്നത്, മറ്റൊന്ന് തങ്ങളുടെ സിസ്റ്റം പാലിക്കാതെ പോകുന്നത്."
3. "റിസ്‌ക് മാനേജ്മെന്റിനുള്ള ഒരു സർവോപരി നിയമം"
പാർക്കറിന്റെ മുൻപരിചയങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെത്തിയ ഒരിക്കലും പരാജയപ്പെടാത്ത ഒരു നിയമത്തെ മുൻ നിർത്തിയാണ് നിതിൻ കാമത്ത് ഇത് വിശദീകരിക്കുന്നത്.
"നിങ്ങൾക്ക് നഷ്ടം വന്നാൽ, നിങ്ങളുടെ പൊസിഷൻ അതിന്റെ ഇരട്ടി വേഗത്തിൽ കുറയ്ക്കുക. ഉദാഹരണം: നിങ്ങളുടെ അക്കൗണ്ടിന് 10% നഷ്ടം സംഭവിച്ചാൽ, നിങ്ങളുടെ പോസിഷൻ 20% കുറയ്ക്കുക."
ഇത് വിപണിയിൽ ദീർഘകാലം നിലനിൽക്കാൻ സഹായിക്കും. വിപണിയിൽ നിലനിൽപ്പ് അത്യന്താപേക്ഷിതമായ ഘടകമാണ് എന്ന് അദ്ദേഹം പറയുന്നു.
4. "വിപണി അനിയന്ത്രിതം, പക്ഷേ അച്ചടക്കം നിങ്ങളുടെ നിയന്ത്രണത്തിലാണ്"
ജെറി പാർക്കറിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട്
നിതിൻ കാമത്ത് പറയുന്നു:
"വിപണി എപ്പോഴും അനിശ്ചിതമാണ്, പക്ഷേ അച്ചടക്കം നമ്മുടെ നിയന്ത്രണത്തിലാണ്. വിജയകരമായ വ്യാപാരികൾ അറിയേണ്ടതുണ്ട്. എപ്പോൾ പിന്മാറണം, നിയമങ്ങൾ പാലിക്കണം, വ്യാപാര തീരുമാനം ആകസ്മികമായി എടുക്കരുത് എന്നതെല്ലാം പ്രധാനപ്പെട്ടതാണ് എന്ന്."
അടിസ്ഥാന പഠനം നിർബന്ധം!
നിങ്ങൾ ഒരു നൂതന വ്യാപാരിയോ, ഒരുപാട് പരിചയമുള്ളവരോ ആരായാലും ഓഹരി വിപണിയിൽ ഇടപെടുമ്പോൾ റിസ്‌ക് മാനേജ്മെന്റിനെ അവഗണിക്കരുത്. ഒറ്റ ദിവസം കൊണ്ട് സമ്പത്തുണ്ടാക്കാനുള്ള ശ്രമം പകുതിയോടെ നഷ്ടപ്പെടുത്തുമെന്നതാണ് യാഥാർഥ്യം. അതുകൊണ്ടു തന്നെ നന്നായി പഠിക്കണം, അച്ചടക്കം പാലിക്കണം, ജീവിതത്തിൽ രണ്ടാമതൊരു അവസരം ലഭിക്കേണ്ടതാണെന്ന് ഓർക്കണം. ഇത് നിതിൻ കാമത്തിന്റെയും, ജെറി പാർക്കറിന്റെയും വാക്കുകൾ കൂട്ടിചേർക്കുമ്പോൾ മനസ്സിലാകുന്നതാണ്.
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നിക്ഷേപക വിദഗ്ധരായ വ്യക്തികളുടെ ആശയങ്ങളാണ്. ഓഹരി വിപണി എപ്പോഴും സ്കൂൾ അതുകൊണ്ട് തന്നെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
