എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിടാന്‍ സാധ്യത; ഇന്ത്യക്കാര്‍ക്ക് ആശങ്ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി തിങ്കളാഴ്ചയ്ക്കകം എച്ച്1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഒരുപാട് ആളുകളെ സന്തോഷിപ്പിക്കുമെന്നും വളറെ കുറച്ച് ഒഴിവാക്കലുകള്‍ മാത്രമെ ഉണ്ടാകൂവെന്നും ഫോക്‌സ് ന്യൂസിനോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന വന്‍കിട ബിസിനസുകള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടി വരുമെന്നും എന്നാല്‍, ഇവ വളരെ സങ്കോചമുള്ളതും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതാണെന്നും ട്രംപ് അറിയിച്ചു.

കൊവിഡ് 19 മഹാമാരി മൂലം പല ബിസിനസുകളും അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് അമേരിക്ക കടന്നുപോവുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ നീക്കം ഒക്ടോബര്‍ ഒന്നിന് അമേരിക്കയിലേക്ക് പോവാന്‍ നിശ്ചയിച്ചിരുന്ന ആയരിക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഓരോ വര്‍ഷവും അമേരിക്ക നല്‍കുന്ന 85,000 വിസകളില്‍ 70% ഇന്ത്യക്കാര്‍ക്കാണ് എന്നത് പ്രസക്തം. ഈ നടപടി ഇതിനകം അമേരിക്കയിലുള്ള വിസ ഉടമകളെ ബാധിക്കാന്‍ സാധ്യതയില്ലെന്നും വര്‍ഷാവസാനം വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും ഇമിഗ്രേഷന്‍ അഭിഭാഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എച്ച്1 ബി വിസകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കൂടുതല്‍ പ്രാദേശികമായി നിയമനം ആരംഭിക്കുകയും ചെയ്ത ഇന്ത്യന്‍ സേവന കമ്പനികളെക്കാള്‍ ഇത് അമേരിക്കന്‍ സാങ്കേതിക സ്ഥാപനങ്ങളെയാവും ബാധിക്കുക.

എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിടാന്‍ സാധ്യത; ഇന്ത്യക്കാര്‍ക്ക് ആശങ്ക

പി‌പി‌എഫ് പലിശ നിരക്ക് 7 ശതമാനത്തിന് താഴേയ്ക്ക്? 46 വർഷത്തിന് ശേഷം ആദ്യംപി‌പി‌എഫ് പലിശ നിരക്ക് 7 ശതമാനത്തിന് താഴേയ്ക്ക്? 46 വർഷത്തിന് ശേഷം ആദ്യം

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ വിഹിതം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്1 ബി വിസ സ്വീകരിച്ച ആദ്യ പത്തില്‍ ഏഴും അമേരിക്കന്‍ കമ്പനികളാണ്. അമേരിക്കന്‍ പൗരത്വ, ഇമിഗ്രേഷന്‍ സേവനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മികച്ച പത്ത് വിസ സ്വീകര്‍ത്താക്കളില്‍ ഇന്ത്യന്‍ കമ്പനികളുടെ വിഹിതം 2016-2019 കാലയളവില്‍ 51 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞു. യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിറ്റിക്‌സിന്റെ സമീപകാല ഡേറ്റ വ്യക്തമാക്കുന്നത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികളിലെ തൊഴിലില്ലായ്മ നിരക്ക് 2020 ജനുവരിയില്‍ 3 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 2.5 ശതമാനമായി കുറഞ്ഞുവെന്നാണ്. മറ്റു ജോലികളുടെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തില്‍ നിന്ന് 13.5 ശതമാനമായി ഉയര്‍ന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് ഒരു എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ചില വിഭാഗങ്ങളിലെ റസിഡന്‍സ് പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ക്ക് 60 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

English summary

donald trump likely to sign executive order for visa restrictions by monday | എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിടാന്‍ സാധ്യത; ഇന്ത്യക്കാര്‍ക്ക് ആശങ്ക

donald trump likely to sign executive order for visa restrictions by monday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X