എച്ച്-1ബി വിസകൾക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ഏർപ്പെടുത്തും: ട്രംപിൻ്റെ പുതിയ നയം തിരിച്ചടിയാവുമോ?

അമേരിക്കയുടെ പ്രസിഡൻ്റായി ജനുവരിയിൽ അധികാരത്തിൽ എത്തിയ ശേഷം ഡൊണാൾഡ് ട്രംപ് നിരവധി നിയമങ്ങൾ കൊണ്ടു വന്നു. ഇതിൽ കുടിയേറ്റത്തിനെതിരെ ട്രംപ് വ്യാപകമായ നടപടികൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ അതിൻ്റെ ഭാ​ഗമായിട്ടാണ് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. അതായത് എച്ച്-1ബി വിസകളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനായി വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ (ഏകദേശം 100,000 ഡോളർ) ഏർപ്പെടുത്തുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

"നമുക്ക് മികച്ച തൊഴിലാളികളെയാണ് ആവശ്യം, അത് സംഭവിക്കുമെന്ന് ഉറപ്പാക്കുന്നു," എന്നാണ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.

തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും പുതിയ ഉത്തരവ് കൊണ്ടു വന്നിരിക്കുന്നത്. അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകുന്നതിനും, പ്രത്യേക മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനും കൂടുതൽ പ്രോത്സാഹനം നൽകുവാൻ ഈ മാറ്റത്തിലൂടെ സാധിക്കും.

H-1B വിസക്ക് അപേക്ഷിക്കുന്നുണ്ടോ?

അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് H-1B വിസാ പ്രോഗ്രാമിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമാക്കുന്നുണ്ട്. "ഇനി മുതൽ ട്രെയിനികളെ H-1B വിസയിൽ നിയമിക്കില്ല. കാരണം അത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കാം. നിങ്ങൾ ട്രെയിനികളെ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് അമേരിക്കക്കാരെ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാൽ നിങ്ങൾക്ക് മറ്റു സ്ഥലത്തു നിന്നും മികവുറ്റ ജീവനക്കാരെ നിയമിക്കണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ പ്രതിവർഷം $100,000 നൽകിക്കൊണ്ട് H-1B വിസയ്ക്ക് അപേക്ഷിക്കാം."

എച്ച്-1ബി വിസകൾക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ഏർപ്പെടുത്തും

ഈ മാറ്റങ്ങൾ ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ കാര്യമായി ബാധിച്ചേക്കാം, കാരണം ഏറ്റവും കൂടുതൽ H-1B വിസകൾ ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കും മറ്റും ഇതോടെ അമേരിക്കയിൽ ജോലി നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാകാൻ സാധ്യതയുണ്ട്.

വ്യവസായത്തിന്മേലുള്ള ആഘാതം

ട്രംപ് ഭരണകൂടം H-1B വിസക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്തുന്നതിനാൽ അത് അമേരിക്കൻ വ്യവസായത്തിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഹ്രസ്വകാലത്തേക്ക് ഈ നയം വാഷിംഗ്ടണിന് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. പക്ഷേ ഇത് അമേരിക്കയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും, എന്നും ഇ-മാർക്കറ്റർ അനലിസ്റ്റായ ജെറമി ഗോൾഡ്‌മാൻ പറയുന്നു.

ഈ നയത്തെ ശക്തമായി എതിർക്കുന്നു. ഉയർന്ന ഫീസ് ഏർപ്പെടുത്തുന്നതിനാൽ അമേരിക്കയിലേക്ക് ലോകത്തിലെ ഏറ്റവും മിടുക്കരായ പ്രതിഭകളെ കൊണ്ടു വരുന്നത് തടസ്സങ്ങൾ സൃഷ്ടിക്കും. ഇതിലൂടെ രാജ്യത്തിന്റെ വളർച്ചാ സാധ്യതയും സാമ്പത്തിക മുന്നേറ്റവും കുറയുമെന്നും വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ മെൻലോ വെഞ്ച്വേഴ്‌സിലെ പങ്കാളിയായ ഡീഡി ദാസ് പറയുന്നു.

നിലവിലെ അവസ്ഥയും പ്രധാന ഗുണഭോക്താക്കളും

അമേരിക്കയിലെ മുൻനിര ടെക് കമ്പനികൾക്ക് H-1B വിസ പ്രോഗ്രാം എത്രത്തോളം നിർണായകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2025-ന്റെ ആദ്യ പകുതിയിൽ ടെക് ഭീമന്മാരായ ആമസോൺ, AWS എന്നിവയ്ക്ക് 12,000 ലധികം H-1B വിസകൾക്ക് അംഗീകാരം ലഭിച്ചു. മാത്രമല്ല മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് 5,000-ത്തിലധികം വിസ അംഗീകാരങ്ങൾ ലഭിച്ചു.

H-1B വിസകൾ കൂടുതലും ഇന്ത്യയിലാണ്

പ്രതിവർഷം 65,000 H-1B വിസകൾ പ്രത്യേക മേഖലകളിലെ സാധാരണ ജീവനക്കാർക്കായി മാറ്റിവെക്കുന്നുണ്ട്. മാത്രമല്ല ഉന്നത ബിരുദമുള്ളവർക്കായി 20,000ലധികം വിസകളും ലഭ്യമാണ്. നിലവിൽ വിസ ലോട്ടറിയിൽ പങ്കെടുക്കുന്നതിന് ചെറിയ ഫീസ് മതി. പുതിയ നയം അനുസരിച്ച് ഫീസ് പ്രതിവർഷം 100,000 ഡോളറായി ഉയരും.

കഴിഞ്ഞ വർഷം H-1B വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം, അംഗീകൃത വിസകളിൽ 71% ലഭിച്ചത് ഇന്ത്യയിലെ തൊഴിലാളികൾക്കാണ്. 11.7% വിസകളുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X