ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെ നിർണയിക്കുന്നത് ഒരു കോയിൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ അത്തരത്തിൽ ഉള്ള ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. പറഞ്ഞു വരുന്നത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ചാണ്. പുതുതായി ലോഞ്ച് ചെയ്ത ട്രംപിന്റെ മൈ കോയിൻ നോക്കി നിൽക്കെയാണ് നേട്ടങ്ങളിലേക്ക് ഉയർന്നത്. ക്രിപ്റ്റോ കോയിനുകൾ വ്യാപാരത്തിലേക്ക് എത്തുന്നതിന് മുൻപ് ട്രംപിന്റെ നെറ്റ് വർത്ത് ഏകദേശം $6.7 ബില്ല്യൺ ആയിരുന്നു. അദ്ദേഹത്തിന്റെ സമ്പത്തിന്റെ വലിയൊരു പങ്കും ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികനായി ട്രംപ് ഉയർന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വാർത്ത സത്യമാണോ
1 ബില്ല്യൺ മൂല്യത്തിനുള്ള കോയിനുകളാണ് ട്രംപ് പുറത്തിറക്കിയിരുന്നത്. എന്നാൽ മണിക്കൂറുകൾ കൊണ്ട് നിലവിലുള്ള കോയിനുകളുടെ മൂല്യം 4.4 ബില്ല്യൺ ആയി മാറി എന്നതാണ് വസ്തുത. 0.18 ഡോളറായിരുന്നു ഒരു ട്രംപ് കോയിന്റെ വില. എന്നാൽ ഇത് വർധിച്ച് നിലവിൽ 7.1 ഡോളറാണ് ഒരു ട്രംപ് കോയിന്റെ വില. ഇത് നിലനിൽക്കുന്ന എല്ലാ റെക്കോർഡുകളെയും തകർക്കുകയും. കോയിൻ രംഗത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിനെതിരെ നടന്ന കൊലപാതക ശ്രമമാണ് ഇത്തരത്തിൽ ഒരു കോയിൻ ആരംഭിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. തനിക്കെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ ട്രംപ് ഉയർത്തിയ മുദ്രാവാക്യമായ 'പോരാട്ടം, പോരാടുക, പോരാടുക' എന്ന് മാത്രമായിരുന്നു.
എന്നാൽ റിപ്പോർട്ടുകൾ പ്രകാരം മൈ കോയിൻ ട്രംപിന്റെ ആസ്തി ഉയർത്തുക മാത്രമാണ് ചെയ്തത്. അത് ഭാവിയിൽ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനാക്കി ഉയർത്തും എന്നുമാണ് സൂചിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ നിലവിൽ ലഭ്യമല്ല. 2024 മാർച്ചിൽ, ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് (TMTG) പബ്ലിക് കമ്പനിയായപ്പോൾ, ട്രംപിന്റെ നെറ്റ് വരുമാനം $6.5 ബില്യൺ ആയി ഉയർന്നു, ഇത് അദ്ദേഹത്തെ ലോകത്തിലെ 500 സമ്പന്നരിൽ ഒരാളാക്കി. എങ്കിലും, 2024 ഓഗസ്റ്റിൽ TMTGയുടെ മൂല്യം 65% കുറയുകയും, ട്രംപിന്റെ സമ്പത്ത് $4.3 ബില്യൺ ആയി താഴുകയും ചെയ്തു. 2024 നവംബറിൽ, ട്രംപ് തന്റെ ഷെയറുകൾ വിൽപ്പനയ്ക്ക് തയ്യാറാക്കിയെങ്കിലും, ഇതുവരെ വിൽപ്പന നടത്തിയിട്ടില്ല.
2024 നവംബറിൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനെ തുടർന്ന്, ലോകത്തിലെ 10 സമ്പന്നരായ വ്യക്തികളുടെ സമ്പത്ത് $64 ബില്യൺ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് എലോൺ മസ്ക് ആയിരുന്നു; അദ്ദേഹത്തിന്റെ സമ്പത്ത് $26.5 ബില്യൺ വർധിച്ചു. എലോൺ മസ്ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications