അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലോകത്തിലെ ധാനികരും, ബിസിനസ് മാഗ്നറ്റുകളും വലിയ ആഘോഷത്തിലാണ്.
ജനുവരി 20-ാം തിയതി തിങ്കളാഴ്ചയാണ് തന്റെ രണ്ടാം ഊഴവുമായി ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വൈറ്റ് ഹൗസിലേക്കുള്ള ചരിത്രപരമായ തിരിച്ചുവരവ് നടത്തിയത്. മഞ്ഞുമൂടിയ വൈറ്റ് ഹൌസ് ചുറ്റുവട്ടത്തെ തണുപ്പിനെ മുഴുവൻ ചൂട് പിടിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ അധികാരമേൽക്കൽ ചടങ്ങും തുടർന്നുള്ള പ്രഭാഷണവും.
സാധാരണയായി കാപിറ്റോൾ ഹില്ലിലെ വെസ്റ്റ്ഫ്രണ്ടിൽ നടക്കുന്ന ചടങ്ങ് ഇത്തവണ കാപിറ്റോൾ റോട്ടണ്ടയിലെ ഉൾഭാഗത്തേക്ക് മാറ്റിയത് കനത്ത മഞ്ഞു വീഴ്ചയെ തുടർന്നാണ്. ഡിസംബർ അവസാനം മുതൽ ജനുവരി മുഴുവൻ അമേരിക്കയിൽ മഞ്ഞുകാലമാണ്. അതുകൊണ്ട് തന്നെ പൊതുസുരക്ഷയെ മുൻനിർത്തി കൂടിയായിരുന്നു വേദി മാറ്റാം എന്ന തീരുമാനത്തിൽ സംഘാടകർ എത്തിയത്.

ചരിത്രപരമായ രണ്ടാമൂഴം
ട്രംപിന്റെ തിരിച്ചുവരവ് അമേരിക്കൻ രാഷ്ട്രീയത്തിലെ അപൂർവ്വമായ ഒരു അധ്യായമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ രേഖപ്പെടുത്തുന്നത്. ടിക് ടോക്കിന്റെ തിരിച്ചുവരവ് മുതൽ ട്രാൻസ്ജെൻഡർ നിരോധനം വരെ അതിനെ സൂചിപ്പിക്കുന്നു. 2017 മുതൽ 2021 വരെ 45-ാമത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ട്രംപ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായി മാറിയതിൽ അത്ഭുതമില്ല. 2024 ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പ്രധാന കാരണമായി ഉയർന്നത് സാമ്പത്തിക പുനരുദ്ധാനം, ശക്തമായ വിദേശനയങ്ങൾ, "മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ" എന്ന മുദ്രാവാക്യം എന്നിവയായിരുന്നു. നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടും, ട്രംപ് തന്റെ അനുകൂലികളെ ശക്തമായി ഏകോപിപ്പിച്ചു. അതുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് സ്വിംഗ് സ്റ്റേറ്റുകളിൽ, ട്രംപിന്റെ രാഷ്ട്രീയ പ്രചാരണങ്ങൾ ജനകീയ പിന്തുണ നേടിയത്.
തണുപ്പിലും തീക്കാറ്റ്
കഠിനമായ ശീതപ്രവാഹം അമേരിക്കൻ തലസ്ഥാനത്തെ തണുപ്പിച്ച് കൊണ്ടിരിക്കെയാണ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് അടിയന്തരമായി മാറ്റിയത്. റെക്കോർഡ് തണുപ്പും ശക്തമായ മഞ്ഞുവീഴ്ചയും ചടങ്ങിന്റെ പരമ്പരാഗത സ്വഭാവം മാറ്റിയെങ്കിലും കാപിറ്റോൾ റോട്ടണ്ടയിലെ ചടങ്ങ് കൂടുതൽ വിവാദങ്ങൾ കൊണ്ടും, രാഷ്ട്രീയ പ്രാധാന്യം കൊണ്ടും ശ്രദ്ധയാകർഷിച്ചു. പരിമിതമായ പ്രേക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. കോൺഗ്രസ് അംഗങ്ങൾ, സുപ്രീംകോടതി ജഡ്ജിമാർ, മുൻ പ്രസിഡന്റ്‌മാർ തുടങ്ങി പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിലെ പ്രധാന ഘടകങ്ങൾ
ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ്, അമേരിക്കൻ ഭരണഘടനപ്രകാരം 35 വാക്കുകളുള്ള സത്യപ്രതിജ്ഞ ട്രംപിന് ചൊല്ലി കൊടുത്തു. ട്രംപ് കുടുംബബൈബിളിൽ കൈവെച്ചു സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്.
ട്രംപിന്റെ ആദ്യ പ്രസംഗത്തിൽ ആത്മവിശ്വാസവും പ്രതീക്ഷയും നിറഞ്ഞ ഭാഷയായിരുന്നു നിറഞ്ഞു നിന്നത്. 'ഇന്ന്, നാം ഒരുമിച്ചു നിന്ന് ഭാവിയുടെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ തയ്യാറാകുന്നു', വെന്നാണ് ട്രംപ് പറഞ്ഞത്. 'നമ്മുടെ രാജ്യത്തിന്റെ മഹത്വം പുനഃസ്ഥാപിക്കുകയും വരും തലമുറകൾക്കായി മികച്ചൊരു ഭാവി കെട്ടിപ്പടുക്കുകയും ചെയ്യു',മെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ രാഷ്ട്രീയ ഭാവിയിൽ ട്രംപ്
ട്രംപിന്റെ ഈ തിരിച്ചുവരവ് രാഷ്ട്രീയ നിരീക്ഷകരിൽ ഏറെ ചർച്ചകൾക്ക് ഇടവരുത്തിയിട്ടുണ്ട്. പിന്തുണക്കാർ ഇത് ട്രംപിന്റെ പ്രതിസന്ധിനിർമ്മാണ ശേഷിയും ജനങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവും തെളിയിക്കുന്നതായി കാണുമ്പോൾ, വിമർശകർ ഇക്കാര്യം രാജ്യത്തിന്റെ ഐക്യത്തിനുള്ള വെല്ലുവിളിയായി കണക്കാക്കുന്നു.
ഭാവി പ്രതീക്ഷകൾ
ട്രംപിന്റെ രണ്ടാം കാലാവധി അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ഭാവിയെ കാര്യമായും സ്വാധീനിക്കും. കുടിയേറ്റ പ്രശ്നങ്ങൾ, ദേശീയ സുരക്ഷ, ദാരിദ്ര്യ നിയന്ത്രണം എന്നിവ ട്രംപ് ഭരണകാലത്ത് വളരെ ഭംഗിയിൽ കൈകാര്യം ചെയ്യപ്പെടും. ഇത് രാജ്യത്തിനുള്ള പുതിയ വെല്ലുവിളികളെ എങ്ങനെ നേരിടും എന്ന് കാലം വെളിപ്പെടുത്തും. അതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളുമായിട്ടുള്ള അമേരിക്കയുടെ ബന്ധം, കുറേക്കൂടി ശക്തമാവുകയും എന്നാൽ എതിർത്തു നിൽക്കുന്ന ഇസ്രയേൽ പോലുള്ള രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ അമേരിക്കൻ നടത്തുകയും ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications