10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പത്തിന്റെയും കോവിഡില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ വിപണികളില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. പ്രധാന സൂചികകളെല്ലാം തന്നെ 8 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ ഒരു വിഭാഗം നിക്ഷേപകര്‍ ഡിഫന്‍സീവ് സ്റ്റോക്കുകളിലേക്ക് ചുവടുമാറ്റി. എന്നാല്‍ മറ്റു ചിലരാകട്ടെ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) വിപണയിലേക്കും മാറുന്നുണ്ട്. ഇതിനിടെ, ഇന്ന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി, നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.

 

ബമ്പര്‍ നേട്ടം

ബമ്പര്‍ നേട്ടം

ചൊവ്വാഴ്ചയാണ് ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്റെ (BSE:543401, NSE: GOCOLORS) ഓഹരികളുടെ ലിസ്റ്റിങ്‌, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നടന്നത്. നിക്ഷേപകര്‍ക്ക് ലഭിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ബമ്പര്‍ ലിസ്റ്റിങ്ങാണിത്. 690 രൂയ്ക്ക് ഇഷ്യൂ നടത്തിയ ഓഹരികള്‍, ഇന്ന് രാവിലെ 1316 രൂപ നിലവാരത്തില്‍ ബിഎസ്ഇയിലും 1310 രൂപ നിലവാരത്തില്‍ എന്‍എസ്ഇിലും വ്യാപാരം ആരംഭിച്ചത്. അതായത്, വെറും 10 ദിവസത്തിനുള്ളില്‍ ഓഹരികളില്‍ നിന്നും 90 ശതമാനത്തോളം നേട്ടം ലഭിച്ചു. നിലവില്‍ 81 ശതമാനം നേട്ടത്തോടെ 1253 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: ലിസ്റ്റിങ്ങില്‍ നിരാശപ്പെടുത്തി; പക്ഷേ ഇനി കുതിക്കും; 70 % നേട്ടം ലഭിക്കാംAlso Read: ലിസ്റ്റിങ്ങില്‍ നിരാശപ്പെടുത്തി; പക്ഷേ ഇനി കുതിക്കും; 70 % നേട്ടം ലഭിക്കാം

ഗോ ഫാഷന്‍

ഗോ ഫാഷന്‍

ഇന്ത്യയിലെ പ്രമുഖ വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്‌സാണ് ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്റെ മുഖ്യ സംരംഭകര്‍. 2010-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. സ്ത്രീകളുടെ വസ്ത്ര വിപണിയുമായ ബന്ധപ്പെട്ട രൂപകല്‍പ്പന, വികസനം, മാര്‍ക്കറ്റിങ്, വിതരണം തുടങ്ങിയ എല്ലാ മേഖലകളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. 50 തരങ്ങളില്‍ 120 വര്‍ണങ്ങളില്‍ കമ്പനിയുടെ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുന്നു. മേയ് 31-ലെ കണക്ക് പ്രകാരം 23 സംസ്ഥാനങ്ങളിലായി കമ്പനി നേരിട്ട് നടത്തുന്ന 450 വിപണനശാലകളുണ്ട്. പുതിയ 120 ഷോറുമുകളുടെ വികസനത്തിനായാണ് ഓഹരി വ്ില്‍പ്പന നടത്തിയത്. നവംബര്‍ 17- 22 വരെ ആയിരുന്നു ഓഹരികള്‍ക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം.

Also Read: 24 % നേട്ടം, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി വിട്ടുകളയേണ്ടെന്ന് ജിയോജിത്ത്Also Read: 24 % നേട്ടം, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി വിട്ടുകളയേണ്ടെന്ന് ജിയോജിത്ത്

വിദഗ്ധരുടെ നിര്‍ദേശം

വിദഗ്ധരുടെ നിര്‍ദേശം

നിലവില്‍ 90 ശതമാനത്തോളം നേട്ടം ലഭിച്ചതിലൂടെ നിക്ഷേപിച്ച പണവും ഏകദേശം ഇരട്ടിയായിരിക്കുകയാണ്. അതിനാല്‍ ഓഹരി ലഭിച്ചവര്‍ ലാഭത്തിന്റെ പകുതി പണമായി മാറ്റുകയാണ് വേണ്ടതെന്നാണ് ജിസിഎല്‍ സെക്യൂരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ അഭിപ്രായപ്പെടുന്നത്. ബാക്കിയുള്ള ഓഹരികള്‍ ഇടക്കാലയളവിലേക്ക് 1,500 രൂപ ലക്ഷ്യമാക്കി കൈവശം വയ്ക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഒയില്‍ അപേക്ഷിച്ചിട്ട് ഓഹരി ലഭിക്കാത്തവര്‍, ഇത്തിരി കൂടി കാത്തിരിക്കണമെന്നും ലാഭമെടുപ്പില്‍ ഓഹരി വില താഴേക്ക് വരുന്ന സമയത്ത് 1050-1100 നിലവാരം എത്തുമ്പോള്‍ ഇതിന്റെ ഓഹരികള്‍ വാങ്ങാുന്നതിനായി പരിഗണിക്കാം. നിലവില്‍ ദീര്‍ഘകാലയളവിലേക്ക് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ് 2500- 2600 രൂപ വരെയാണെന്നും വ്യക്തമാക്കി.

Also Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാംAlso Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാം

ഐപിഒ വിപണി

ഐപിഒ വിപണി

അടുത്തിടെയായി പ്രാഥമിക ഓഹരി വില്‍പനയില്‍ ഓഹരി പങ്കാളിത്തം നേടാനായി വിദേശ ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങളും വന്‍തോതില്‍ താല്‍പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ഐപിഒകളിലായി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 24,427 കോടി രൂപയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത് 2020-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ആറു മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, 2,260 കോടി രൂപയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഈ വര്‍ഷം ഇതുവരെ നിക്ഷേപമിറക്കിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നാലു മടങ്ങും 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തു മടങ്ങിലധികവും വര്‍ധനയാണ് കാണിക്കുന്നത്. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഏജന്‍സി 1,570 കോടി രൂപയും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് 1,197 കോടി രൂപയും ബ്ലാക്ക് റോക്ക് ഗ്ലോബല്‍ ഫണ്ട്‌സ് 868 കോടി രൂപയും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ 648 കോടി രൂപയും നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 599 കോടി രൂപയും പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കെടുത്ത് പണം മുടക്കിയിട്ടുണ്ട്.

Also Read: ഈ പുള്‍ബാക്ക് റാലി മുതലെടുക്കണോ? പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് സ്റ്റോക്കുകള്‍ ഇവയാണ്Also Read: ഈ പുള്‍ബാക്ക് റാലി മുതലെടുക്കണോ? പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് സ്റ്റോക്കുകള്‍ ഇവയാണ്

പുതിയ ഐപിഒകള്‍

പുതിയ ഐപിഒകള്‍

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI), നിരവധി കമ്പനികളുടെ ഐപിഒ-കള്‍ക്ക് അടുത്തിടെ അനുമതി നല്‍കിയിട്ടുണ്ട്. മെഡ്പ്ലസ് ഹെല്‍ത്ത്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, റേറ്റ്‌ഗെയിന്‍ ട്രാവല്‍, ട്രാക്‌സന്‍ (Tracxn) ടെക്‌നോളജീസ്, പ്രൂഡന്റ് കോര്‍പ്പറേറ്റ് അഡൈ്വസറി, പുരാണിക് പില്‍ഡേഴ്‌സ എന്നീ കമ്പനികള്‍ക്കാണ് പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള അനുമതി കഴിഞ്ഞയാഴ്ച ലഭിച്ചത്. പമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയക്ക് പങ്കാളിത്തമുള്ള സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരികള്‍ക്കുളള ബിഡ്ഡിങ് ഇന്ന് ആരംഭിച്ചു. ബിഡ് ചെയ്യാനുള്ള സമയം ഡിസംബര്‍ 2-ന് അവസാനിക്കും. അദാനി ഗ്രൂപ്പിന്റെ ഉപകമ്പനിയായ അദാനി വില്‍മറും ടെഗാ ഇന്‍ഡ്‌സ്ട്രീസ്, ആനന്ദ് രതി വെല്‍ത്ത് എന്നീ മുന്‍നിര കമ്പനികളും ഉടന്‍ ഐപിഒ നടപടികളിലേക്ക് കടക്കും.

Also Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാംAlso Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Dream Start For Go Fashion On Listing Day At NSE BSE Should Investors Buy Hold Or Sell

Dream Start For Go Fashion India Shares On Listing Day At NSE And BSE, Should Investors Buy, Hold Or Sell
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X