ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളിൽ മലയാളികൾക്ക് വലിയ ശ്രദ്ധ പതിപ്പിക്കുന്ന കാര്യമാണ്. വർഷങ്ങളായി മലയാളികളുടെ പ്രധാന തൊഴിൽ വിപണിയാണ് യുഎഇ. ചെറുതും വലുതുമായ ജോലികൾ മുതൽ വൻകിട സംരംഭങ്ങൾ വരെ മലയാളികളുടെതായി യുഎഇയിലുണ്ട്. ഇന്നും യുഎഇയിലേക്ക് തൊഴിൽ തേടിയുള്ള മലയാളിയുടെ സഞ്ചാരം തുടരുകയാണ്. ദുബായിൽ എന്നല്ല ഏത് നാട്ടിലും മികച്ച ശമ്പളമുള്ള ജോലിക്കായി ബിരുദം ആവശ്യമാണെന്നാണ് പൊതുവെയുള്ള കാഴ്ചപാട്.
ദുബായ് ആസ്ഥാനമായ കമ്പനിയുടെ പുതിയ റിക്രൂട്ട്മെന്റ് പ്ലാൻ പ്രകാരം ബിരുദമില്ലാത്തവർക്കും മികച്ച ശമ്പളത്തിൽ തൊഴിലവസരങ്ങൾ കമ്പനി നൽകുന്നുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പാണ് വമ്പന്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചത്. ക്യാബിന് ക്രൂ, പൈലറ്റ്, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ്, എന്‍ജിനീയര്‍ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ചൊവ്വാഴ്ച കമ്പനി ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.

വ്യോമയാന മേഖലയിൽ മുന്നേറ്റം
കോവിഡിന് ശേഷം വ്യോമയാന മേഖല ഉണരുന്ന കാഴ്ചയാണ് ലോകമെമ്പാടുമുള്ളത്. വിവിധ വിമാന കമ്പനികൾ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നതും പുതിയ നിയമനങ്ങൾ നടത്തുന്നതും ഇതിന്റെ ഭാഗമായാണ്. എമിറേറ്റ്സ് ഗ്രൂപ്പ് 2022-23 ല്‍ മാത്രം 85,219 പുതിയ നിയമനങ്ങളാണ് നടത്തിയത്. ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 102,379 ആയി, മുന്‍ വര്‍ഷത്തേക്കാള്‍ 20.1 ശതമാനം വര്‍ധനവാണ് ഇത്.
എമിറേറ്റ് ഗ്രൂപ്പിന്റെ 2 സ്ഥാപനങ്ങളിലേക്കാണ് മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് നിയമനം നടത്തുപന്ന എമിറേറ്റ് എയര്ലൈന്സിലേക്കും എയര്‍പോര്‍ട്ട് സര്‍വീസ് സേവനങ്ങള്‍ നല്കുന്ന ഡാനാട (dnata)യുമാണ് നിയമനം എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ എയര്‍ ബസ് എ350എസ്, ബോയിംഗ് 777എക്സ് വിമാനങ്ങള്‍ വരുന്നതോടെയുള്ള ആവശ്യങ്ങള്‍ക്കാണ് പുതിയ നിയമനങ്ങള്‍.
ക്യാബിന് ക്രൂ
മികച്ച ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവാണ് ക്യാബിന് ക്രൂ ജോലിക്കുള്ള യോഗ്യതകളിലൊന്ന്. മറ്റു ഭാഷ നൈപുണ്യം അപേക്ഷകന് ഗുണം ചെയ്യും. 160സെന്റി മീറ്ററെങ്കിലും നീളമുണ്ടായിരിക്കണം. 1 വര്‍ഷത്തെ ഹോസ്പ്പിറ്റാലിറ്റി/ കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയം ജോലിക്ക് ആവശ്യമാണ്. കുറഞ്ഞത് ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ള ദുബായിലെ വിസ യോഗ്യതകൾ പാലിക്കാൻ സാധിക്കുന്നവരായിരിക്കണം. യൂണിഫോം ധരിച്ചാല്‍ കാണുന്ന തരത്തില്‍ ശരീരത്തില്‍ ടാറ്റു പാടില്ല.
മാസത്തിൽ 4.430 ദിര്‍ഹം അടിസ്ഥാന ശമ്പളവും ഫ്ളൈയിംഗിന് മണിക്കൂറിന് 63.75 ദിര്‍ഹവും ലഭിക്കും. 80-100 ഫ്ളൈയിംഗ് മണിക്കൂറാണ് മാസത്തില്‍ ലഭിക്കുക. ശരാശരി 10,170 ദിര്‍ഹം ശമ്പളം ലഭിക്കും. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 2.27.508 രൂപ മാസ ശമ്പളം ലഭിക്കും.
പൈലറ്റ്
അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ അംഗീകൃത എയര്‍ ട്രാഫിക്ക് പൈലറ്റ് ലൈസന്‍സും ക്ലാസ് വണ്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് പൈലറ്റ് തസ്തികയില്‍ അപേക്ഷിക്കാം.കഴിഞ്ഞ 12 മാസത്തിനുള്ളില്കുറഞ്ഞത് 150 മണിക്കൂര്‍ പറന്നവരായിരിക്കണം അപേക്ഷകർ. മികച്ച ഇംഗ്ലീഷും ആവശ്യമാണ്. 43,650 ദിര്‍ഹമാണ് ശമ്പളം. 9,76,451 രൂപ വരുമിത്. ഇതോടൊപ്പം മക്കളുടെ വിദ്യാഭ്യാസ അലവൻസ്, വർഷത്തിൽ 42 അവധി എന്നിവ ലഭിക്കും.
കസ്റ്റമര്‍ സര്‍വീസ്
ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനുമുള്ള മികച്ച ശേഷിയുള്ളവര്‍ക്ക് കസ്റ്റമര്‍ സര്‍വീസ് ജോലിക്ക് അപേക്ഷിക്കാം. മറ്റു ഭാഷകളിലെ അറിവ് അധിക യോഗ്യതയാണ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍, ഇമെയില്‍ എന്നിവ ഉപയോഗിക്കാനുള്ള കഴിവ്, ഫിഷ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണ്. മികച്ച ടാക്സ് ഫ്രീ ശമ്പളം കമ്പനി വാഗ്ദാനം ചെയ്യുന്നു. വിശദാംശങ്ങൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications