ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകരാണ് ആശിഷ് കഛോലിയ. സ്മോള്‍ കാപ് വിഭാഗത്തിലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ ആശിഷ് കഛോലിയയെ ഇന്ത്യന്‍ വിപണിയിലെ 'വലിയ തിമിഗലം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പ്രൈം സെക്യൂരിറ്റീസിനും എഡല്‍വീസ് കാപിറ്റലിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2003-ലാണ് ലക്കി സെക്യൂരിറ്റീസ് എന്ന പേരില്‍ സ്വന്തം കമ്പനി രൂപീകരിച്ചത്. അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ ആശിഷ് കഛോലിയ പുതിയതായി വാങ്ങിയ 2 ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നു.
ശങ്കര ബില്‍ഡിങ് പ്രോഡക്ട്സ്
ഭവന നിര്‍മാണത്തിനും നവീകരണത്തിനും ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും റീട്ടെയില്‍ വിപണനക്കാരുമായ മുന്‍നിര കമ്പനിയാണ് ശങ്കര ബില്‍ഡിങ് പ്രോഡക്ട്സ്. പശ്ചിമ, ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 90-ലധികം ഷോറൂമുകളും നടത്തുന്നു. അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ ശങ്കര ബില്‍ഡിങ് പ്രോഡക്ട്സിന്റെ 4,51,140 ഓഹരികള്‍ ആശിഷ് കഛോലിയ പുതിയതായി വാങ്ങിക്കൂട്ടി. ഇത് കമ്പനിയുടെ 1.97 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്. 33 കോടിയോളം രൂപയുടെ നിക്ഷേപമാണിത്.
ഇന്ന് 710.50 രൂപയിലായിരുന്നു ശങ്കര ബില്‍ഡിങ് പ്രോഡക്ട്സ് (BSE: 540425, NSE : SHANKARA) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 844 രൂപയും താഴ്ന്ന വില 478 രൂപയുമാണ്. ഒരു മാസത്തിനിടെ 7 ശതമാനം തിരുത്തല്‍ നേരിട്ടു. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 34 ശതമാനം നേട്ടമാണ് ശങ്കര ബില്‍ഡിങ് പ്രോഡക്ട്സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
നിലവില്‍ 1,650 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ശങ്കര ബില്‍ഡിങ് പ്രോഡക്ട്സ് ഓഹരിയുടെ ബുക്ക് വാല്യൂ 243 രൂപ നിരക്കിലും പിഇ അനുപാതം 41 മടങ്ങിലുമാണുള്ളത്.
മെഗാസ്റ്റാര്‍ ഫൂഡ്സ്
ഗോതമ്പ് പൊടിയുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന പ്രമുഖ കമ്പനിയാണ് മെഗാസ്റ്റാര്‍ ഫൂഡ്സ്. കമ്പനിയുടെ നിര്‍മാണകേന്ദ്രം ഗോതമ്പിന്റെ ഈറ്റില്ലമായ പഞ്ചാബിലാണ്. അതേസമയം ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിനിടെ മെഗാസ്റ്റാര്‍ ഫൂഡ്സിന്റെ 1,03,66 ഓഹരികള്‍ ആശിഷ് കഛോലിയ പുതിയതായി വാങ്ങിക്കൂട്ടി. ഇത് കമ്പനിയുടെ 1.04 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്. 2 കോടിയിലധികം രൂപയുടെ നിക്ഷേപമാണിത്.
ഇന്ന് 249 രൂപയിലായിരുന്നു മെഗാസ്റ്റാര്‍ ഫൂഡ്സ് (BSE: 541352, NSE : MEGASTAR) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 260 രൂപയും താഴ്ന്ന വില 39 രൂപയുമാണ്. ഒരാഴ്ചയ്ക്കിടെ 28 ശതമാനവും മൂന്ന് മാസത്തിനിടെ 56 ശതമാനം നേട്ടവും കരസ്ഥമാക്കി. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 453 ശതമാനം നേട്ടമാണ് മെഗാസ്റ്റാര്‍ ഫൂഡ്സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
നിലവില്‍ 238 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. മെഗാസ്റ്റാര്‍ ഫൂഡ്സ് ഓഹരിയുടെ ബുക്ക് വാല്യൂ 36 രൂപ നിരക്കിലും പിഇ അനുപാതം 45 മടങ്ങിലുമാണുള്ളത്.
ഒഴിവാക്കിയ ഓഹരി
സെപ്റ്റംബര്‍ പാദത്തിനിടെ വിആര്‍എല്‍ ലോജിസ്റ്റിക്സ് ഓഹരികള്‍ ആശിഷ് കഛോലിയ ഒഴിവാക്കി. ജൂണ്‍ പാദത്തിനൊടുവില്‍ ഈ സ്മോള്‍ കാപ് കമ്പനിയുടെ 1.37 ശതമാനം വിഹിതം അഥവാ 12,07,632 ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ പുറത്തുവന്ന വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടില്‍ ആശിഷ് കഛോലിയയുടെ പേര് കാണാനില്ല. അതായത് ഈ ഓഹരികള്‍ പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ 1 ശതമാനം വിഹിതത്തിനു താഴേക്ക് കുറച്ചു കൊണ്ടുവരികയോ ചെയ്തുവെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications