തുടക്കത്തിലെ നഷ്ടം മായ്ച്ചു, സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് പുതിയ റെക്കോർഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്ടോ, ഫിനാൻഷ്യൽ ഓഹരികളുടെ പിന്തുണയോടെ ഇന്ന് ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തുടക്കത്തിലെ പതർച്ച പിന്നീട് വിപണിയിൽ പ്രകടമായില്ല. സെൻസെക്സ് 227.34 പോയിൻറ് അഥവാ 0.52 ശതമാനം ഉയർന്ന് 44180.05 ൽ എത്തി. നിഫ്റ്റി 64.10 പോയിന്റ് അഥവാ 0.50 ശതമാനം ഉയർന്ന് 12938.30ൽ ക്ലോസ് ചെയ്തു. ഏകദേശം 1496 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1100 ഓഹരികൾ ഇടിഞ്ഞു. 153 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

മുഹൂർത്ത വ്യാപാരം 2020: ഉടൻ വ്യാപാരം ആരംഭിക്കും, പ്രീ-ഓപ്പണിംഗ് സെഷനിൽ റോക്കറ്റ് കുതിപ്പ്മുഹൂർത്ത വ്യാപാരം 2020: ഉടൻ വ്യാപാരം ആരംഭിക്കും, പ്രീ-ഓപ്പണിംഗ് സെഷനിൽ റോക്കറ്റ് കുതിപ്പ്

തുടക്കത്തിലെ നഷ്ടം മായ്ച്ചു, സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് പുതിയ റെക്കോർഡ്

എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻ‌സെർവ്, എൽ ആൻഡ് ടി, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ബിപി‌സി‌എൽ, എച്ച്‌യു‌എൽ, ഡോ. റെഡ്ഡീസ് ലാബ്സ്, ഐ‌ടി‌സി, ടൈറ്റൻ കമ്പനി എന്നിവ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളിൽ പെടുന്നു.

ഓട്ടോ, പി‌എസ്‌യു ബാങ്ക് സൂചികകൾ സമ്മിശ്ര പ്രകടനം കാഴ്ച്ച വച്ചെങ്കിലും 3 ശതമാനം നേട്ടം കൈവരിച്ചു. എഫ്എംസിജി, ഐടി, ഫാർമ സൂചികകളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 0.3 ശതമാനവും ഉയർന്നു.തെലങ്കാനയിൽ പുതിയ കെ 2 സീരീസ് ട്രാക്ടറുകൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് എം ആന്റ് എം ഓഹരികൾ 10 ശതമാനത്തിലധികം ഉയർന്നു. അതേസമയം, കമ്പനിയുടെ നിർമ്മാണ, ഖനന ബിസിനസ്സ് എക്കാലത്തെയും വലിയ ഓർഡർ നേടിയതിനെ തുടർന്ന് ലാർസൻ ആന്റ് ട്യൂബ്രോയുടെ ഓഹരി വില 6 ശതമാനം ഉയർന്നു.

മുഹൂർത്ത വ്യാപാരം ഇന്ന്: സമയം എപ്പോൾ? നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് കാര്യങ്ങൾ 

English summary

Early Losses Erased, New Records In Sensex And Nifty Today | തുടക്കത്തിലെ നഷ്ടം മായ്ച്ചു, സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് പുതിയ റെക്കോർഡ്

The benchmark indices closed at a record high today with the support of auto and financial stocks. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X