ഓഹരി വിപണിയില്‍ മറ്റൊരു റിസള്‍ട്ട് സീസണ് കൂടി വിരാമമായി. ബഹുഭൂരിപക്ഷം കോര്‍പറേറ്റ് കമ്പനികളും ഇതിനോടകം ജനുവരി- മാര്‍ച്ച് കാലയളവിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ചില കമ്പനികള്‍ പ്രതീക്ഷച്ചതിലും മികച്ച പ്രവര്‍ത്തന ഫലം പുറത്തു വിട്ടപ്പോള്‍ മറ്റൊരു വിഭാഗം കമ്പനികള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതുമില്ല. ഇതിനെ തുടര്‍ന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍, കമ്പനികളുടെ പ്രകടനം വിലയിരുത്തിയ ശേഷം അവയുടെ പ്രതീക്ഷിത വരുമാനത്തിന്റെ റേറ്റിങ് പുനര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബ്ലൂ-ചിപ് കമ്പനികളും നിഫ്റ്റി-50 സൂചികയുടെ ഭാഗവുമായ ഓഹരികളുടേയും പ്രതിയോഹരി വരുമാനത്തിന്റെ റേറ്റിങ് പുതുക്കിയതിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനത്തിലൂടെ നിഫ്റ്റി ഓഹരികളെല്ലാം കൂടി മൊത്തം അറ്റാദായത്തില്‍ 21 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതേ കാലയളവിലെ ഇവയുടെ വിറ്റുവരവില്‍ 23 ശതമാനം വളര്‍ച്ചയും കാണിച്ചു. ഇതില്‍ 10 നിഫ്റ്റി കമ്പനികള്‍ അവയുടെ പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം 5 ശതമാനത്തിലേറെ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം 11 നിഫ്റ്റി കമ്പനികള്‍ പ്രതിയോഹരി വരുമാനത്തിന്റെ (EPS) അനുമാനം 5 ശതമാനത്തിലധികം താഴ്ത്തുകയും ചെയ്തു. അതേസമയം, നിലവില്‍ പ്രതീക്ഷിത വരുമാനത്തില്‍ ഏറ്റവുമധികം റേറ്റിങ് ഉയര്‍ത്തപ്പെട്ടത് പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റേതാണ്.
2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബിപിസിഎല്ലിന്റെ പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം 32.80 ശതമാനം ഉയര്‍ത്തി 49.60 രൂപയായി നിശ്ചയിച്ചു. എങ്കിലും ഇത് 2022 സാമ്പത്തിക വര്‍ഷത്തെ പ്രതിയോഹരി വരുമാനത്തേക്കാള്‍ (52 രൂപ) 4.7 ശതമാനം താഴെയാണ്. സമാനമായി 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാനം ഉയര്‍ത്തിയതില്‍ രണ്ടാമത് നില്‍ക്കുന്നത് പ്രമുഖ ഇരുചക്ര- മുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 14.5 ശതമാനം ഉയര്‍ത്തി പ്രതിയോഹരി വരുമാനം 215.20 രൂപയാകുമെന്ന് വിലയിരുത്തുന്നു. ഇത് 2022 സാമ്പത്തിക വര്‍ഷത്തെ പ്രതിയോഹരി വരുമാനത്തേക്കാള്‍ (183.60 രൂപ) 17.2 ശതമാനം വര്‍ധനയാണെന്നും ശ്രദ്ധേയം.
അതുപോലെ 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം, ഏഷ്യന്‍ പെയിന്റ്സ് 14 ശതമാനവും ഹീറോ മോട്ടോ കോര്‍പ് 13.3 ശതമാനവും മഹീന്ദ്ര & മഹീന്ദ്ര 11.8 ശതമാനവും വീതം ഉയര്‍ത്തി. ഇത്തവണ പ്രതീക്ഷിത വരുമാനത്തിന്റെ അനുമാനം 10 ശതമാനത്തിനും മുകളിലേക്ക് ഉയര്‍ത്തിയ നിഫ്റ്റി സൂചികയുടെ ഭാഗമായ 5 കമ്പനികളാണ് മേല്‍സൂചിപ്പിച്ചത്. അതേസമയം കോള്‍ ഇന്ത്യ, മാരുതി സുസൂക്കി, ഐഷര്‍ മോട്ടോര്‍സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, അള്‍ട്രാടെക് സിമന്റ് എന്നീ കമ്പനികള്‍ 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിയോഹരി വരുമാനലക്ഷ്യം 5 മുതല്‍ 10 ശതമാനം വരെയും ഉയര്‍ത്തി നിശ്ചയിച്ചു.
അതേസമയം മാര്‍ച്ച പാദഫലത്തിന് പിന്നാലെ നിഫ്റ്റി സൂചികയിലെ 20 കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം താഴ്ത്തിയത് ഹിന്‍ഡാല്‍കോയാണ്. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന ലക്ഷ്യം 29.4 ശതമാനം താഴ്്ത്തി 55.60 രൂപയായാണ് ഹിന്‍ഡാല്‍കോ നിശ്ചയിച്ചിരിക്കുന്നത്. സമാനമായി ടാറ്റ മോട്ടോര്‍സ് 21.8 ശതമാനം താഴ്ത്തി 15.30 രൂപയായാണ് പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം കല്പിച്ചിരിക്കുന്നത്.
സമാനമായി 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 12.5 ശതമാനവും ഡിവീസ് ലാബ് 10.6 ശതമാനവും അപ്പോളൊ ഹോസ്പിറ്റല്‍സ് 7.6 ശതമാനവും ശ്രീ സിമന്റ്സ് 7.3 ശതമാനവും സിപ്ല 7 ശതമാനവും ഒഎന്‍ജിസി 6.8 ശതമാനവും എച്ച്സിഎല്‍ ടെക്നോളജീസ് 6.8 ശതമാനവും ഡോ. റെഡ്ഡീസ് ലാബ് 5.9 ശതമാനവും ഇന്‍ഫോസിസ് 5.1 ശതമാനവും വീതം താഴ്ത്തി നിശ്ചയിച്ചു. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള നിഫ്റ്റി-50 സൂചികയുടെ പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം 0.7 ശതമാനം താഴ്ത്തി 864 രൂപയായാണ് കണക്കുക്കൂട്ടിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications