ഇപ്പോൾ വാങ്ങിയാൽ ഇരട്ടി നേടാം... മികച്ച സ്റ്റീൽ പെന്നി സ്റ്റോക്കുകൾ ഇവയാണ്; ശരാശരി നേട്ടം 52% വരെ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന വ്യവസായങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ, സ്റ്റീൽ വ്യവസായത്തെ കാണാം. വ്യാവസായിക വളർച്ചയുടെ എല്ലാ മുക്കിലും മൂലയിലും സ്റ്റീലുണ്ട്. ഓട്ടോമൊബൈൽസ്, ഇൻഫ്രാസ്ട്രക്ചർ, മെഷിനറി എല്ലായിടത്തും കുറഞ്ഞും കൂടിയും സ്റ്റീൽ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപ്പാദക രാജ്യവും മൂന്നാമത്തെ വലിയ ഉപഭോക്താവുമായി ഇന്ത്യ നിലകൊള്ളുന്നു എന്നത് കണക്കിലെടുക്കുമ്പോൾ അതിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ സാധിക്കും.

2012ൽ സ്റ്റീൽ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ 10 വർഷത്തിനിപ്പുറം സ്റ്റീൽ കയറ്റുമതിയ ചെയ്യുന്ന രാജ്യമായി വളരാൻ ഇന്ത്യയ്ക്ക് സാധിച്ചു. 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' തുടങ്ങിയ ദേശീയ പദ്ധതികളുപയോഗിച്ച് ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമം വ്യക്തമാണ്. ഈ ശ്രമത്തിൽ സ്റ്റീലും നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. വളർച്ചയുടെ ഈ വേഗം കണക്കിലെടുക്കുമ്പോൾ നിക്ഷേപങ്ങൾക്കുള്ള അവസരവും അനവധിയാണ്. പ്രത്യേകിച്ച് സ്റ്റീൽ മേഖലയിലെ പെന്നി സ്റ്റോക്കുകൾ പരിഗണിക്കുന്ന നിക്ഷേപകർക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.

ഇപ്പോൾ വാങ്ങിയാൽ ഇരട്ടി നേടാം... മികച്ച സ്റ്റീൽ പെന്നി സ്റ്റോക്കുകൾ ഇവയാണ്; ശരാശരി നേട്ടം 52% വരെ

പെന്നി സ്റ്റോക്കുകൾ

1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി സ്റ്റോക്കുകള്‍ എന്നു വിളിക്കുക. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള സ്റ്റോക്കുകളെയും പെന്നി സ്റ്റോക്കുകള്‍ എന്നു വിളിക്കാറുണ്ട്.

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ചെറിയ പബ്ലിക് കമ്പനികളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഒക്കെ വില കുറഞ്ഞ ഓഹരികളാണ് പെന്നി സ്റ്റോക്കുകള്‍. പെന്നി സ്റ്റോക്കുകള്‍ ഉള്ള കമ്പനികളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും ഒക്കെ പൊതുവേ കുറവായിരിക്കും. തുടക്കത്തില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഇക്വിറ്റി ഷെയര്‍ വാല്യൂവും മറ്റും കുറവ് ആയിരിക്കും എങ്കിലും പൊടുന്നനെ മൂല്യം ഉയരുന്ന ഓഹരികളുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റീൽ പെന്നി സ്റ്റോക്കുകളെക്കുറിച്ച് വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം.

1. എർത്ത്‌സ്റ്റാൾ & അലോയ്‌സ്

കാസ്റ്റ് ഇരുമ്പ് കട്ടകളും ഡക്‌ടൈൽ ഇരുമ്പ് പൈപ്പ് ഫിറ്റിംഗുകളും നിർമ്മിക്കുന്ന കമ്പനിയാണ് എർത്ത്‌സ്റ്റാൾ & അലോയ്‌സ്. ചത്തീസ്ഡഡിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റ് ഏകദേശം 4.73 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞ വർഷത്തെ പ്രാഥമിക ഓഹരി വിപണി വഴി ഒരു ഷെയറിന് 40 രൂപ നിരക്കിൽ 130 ദശലക്ഷം (എം) സമാഹരിച്ചു. 50% പ്രീമിയത്തിൽ 63 രൂപയിൽ ലിസ്റ്റ് ചെയ്തു. ലിസ്‌റ്റുചെയ്‌തതിനുശേഷം, സ്റ്റോക്ക് ഏകദേശം 14% ഇടിഞ്ഞു, നിലവിൽ ഒരു ഷെയറിന് 54 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വർഷങ്ങളായി, കമ്പനി നല്ല റിട്ടേൺ അനുപാതം നിലനിർത്തുകയും, വരുമാനം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയിലധികം വർധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മുതൽ കമ്പനി ലാഭവിഹിതം നൽകിത്തുടങ്ങി. രാജ്യത്തിന്‍റെ ജലവിതരണ സംവിധാനം ഒരു വലിയ പരിവർത്തനത്തിന് വിധേയമാകുന്നതിനാൽ ഡക്‌ടൈൽ പൈപ്പുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയിൽ നിന്ന് കമ്പനിക്ക് പ്രയോജനം ലഭിക്കും. 2023 ഡിസംബർ വരെ, കമ്പനിയുടെ പ്രൊമോട്ടർമാർ 73% ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

2. മദർസൺ സുമി വയറിംഗ്

സുമിറ്റോമോ വയറിംഗ് സിസ്റ്റവും മദർസൺ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമാണ് മദർസൺ സുമി വയറിംഗ്. 40% വിപണി വിഹിതമുള്ള കമ്പനി ഇന്ത്യൻ വയറിംഗ് ഹാർനെസ് വ്യവസായത്തിലെ മാർക്കറ്റ് ലീഡറാണ്. 2022 ഏപ്രിലിൽ ഒരു ഷെയറൊന്നിന് 46 രൂപ നിരക്കിൽ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടു. നിലവിൽ ഇത് ഒരു ഷെയറിന് 73 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരികൾ 40 ശതമാനത്തിലധികം ഉയർന്നു.

അറ്റാദായം കഴിഞ്ഞ വർഷത്തെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ 58% വർധിച്ച് 1.7 ബില്യൺ രൂപയിലെത്തി. മദർസൺ സുമി വയറിംഗ് ഒരു കടബാധ്യതയില്ലാത്ത കമ്പനിയാണ്. കമ്പനിയുടെ പന്ത്രണ്ട് മാസത്തെ (ടിടിഎം) വരുമാനം കണക്കിലെടുക്കുമ്പോൾ, ഈ സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് എക്കാലത്തെയും ഉയർന്ന വരുമാനവും അറ്റാദായവും നേടാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 2023 ഡിസംബറിലെ കണക്കനുസരിച്ച്, കമ്പനിയുടെ പ്രൊമോട്ടർമാർ കമ്പനിയിൽ 61% കൈവശം വയ്ക്കുമ്പോൾ എഫ്ഐഐകൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും യഥാക്രമം 11%, 14% എന്നിങ്ങനെയാണ്.

3. ചമൻ മെറ്റാലിക്സ്

ഐഎസ്ഐ ഗ്രേഡ് എംഎസ് ഇൻഗോട്ടുകളുടെയും ടിഎംടി ബാറുകളുടെയും നിർമ്മാതാക്കളായ ജിഎസ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ചമൻ മെറ്റാലിക്സ്. ഐപിഒ വഴി 241.3 ദശലക്ഷം രൂപ സമാഹരിക്കുകയും 2023 ജനുവരിയിൽ എസ്എംഇ എൻഎസ്ഇ എമേർജ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ഷെയറിന് 64 രൂപ നിരക്കിലാണ് ലിസ്‌റ്റ് നടന്നത്. നിലവിൽ ഇത് 99 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഓഹരി 90% ത്തിലധികം ഉയർന്നു.

4. രാമ സ്റ്റീൽ ട്യൂബുകൾ

സ്റ്റീൽ പൈപ്പുകൾ , ട്യൂബുകൾ, പിവിസി, ജിഐ പൈപ്പുകൾ, സ്ക്വയർ സെക്ഷൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ് രാമ സ്റ്റീൽ ട്യൂബുകൾ. കമ്പനി 2015 ഓഗസ്റ്റിൽ ഒരു ഷെയറിന് 3 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടു, അതിനുശേഷം വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ ഒരു ഷെയറിന് 39 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരികൾ 15% ഉയർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കമ്പനിയുടെ വരുമാനം ഇരട്ടിയിലധികം വർദ്ധിച്ചപ്പോൾ ലാഭം 3 മടങ്ങ് വർദ്ധിച്ചു.

ഈ സ്റ്റോക്കുകളും നേട്ടം തന്നേക്കാം

ആശിർവാദ് സ്റ്റീൽസ് & ഇൻഡസ്ട്രീസ് ലിമിറ്റഡ്, ബീഹാർ സ്പോഞ്ച് അയൺ ലിമിറ്റഡ്, ഇൻക്രെഡിബിൾ ഇൻഡസ്ട്രീസ് ലിമിറ്റഡ്, കനിഷ്ക് സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, മനാക്സിയ സ്റ്റീൽസ് ലിമിറ്റഡ്, നാഷണൽ ജനറൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഓയിൽ കൺട്രി ട്യൂബുലാർ ലിമിറ്റഡ്, പ്രകാശ് സ്റ്റീലേജ് ലിമിറ്റഡ്, സ്കാൻ സ്റ്റീൽസ് ലിമിറ്റഡ്, ശ്രീ സ്റ്റീൽ വയർ റോപ്സ് ലിമിറ്റഡ്

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X