ചൈനയില്‍ ഡിമാന്‍ഡ്; ഈ 2 മെറ്റല്‍ സ്റ്റോക്കുകള്‍ 75% വരെ കുതിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടു ദിവസത്തെ നേട്ടങ്ങള്‍ കൈവിട്ട് വിപണി, വീണ്ടും നഷ്ടത്തോടെ തന്നെയാണ് മറ്റൊരു വ്യാപാര ആഴ്ചയ്ക്കും താത്കാലിക വിരാമമിട്ടിരിക്കുന്നത്. എങ്കിലും ആഴ്ചകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ വിപണി 17,000 നിലവാരത്തില്‍ പിന്തുണയാര്‍ജിക്കുന്നുവെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ, ചൈനയിലെ സ്റ്റീല്‍ വില ഉയരാന്‍ തുടങ്ങിയതും രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ഉണര്‍വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയതിന്റേയും പശ്ചാത്തലത്തില്‍ മെറ്റല്‍ സെക്ടര്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് അഭിപ്രായപ്പെട്ട് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി മെറ്റല്‍ സെക്ടറിലെ രണ്ടു പ്രമുഖ കമ്പനികളെ കുറിച്ച് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ചരിത്രമാണ് ടാറ്റാ ഗ്രൂപ്പിലെ കമ്പനികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിലെ എല്ലാ നിക്ഷേപകര്‍ക്കും ടാറ്റ ഗ്രൂപ്പിലെ കമ്പനികള്‍ പ്രിയപ്പെട്ടതാണ്. മുംബൈ ആസ്ഥാനമായി 114 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള പ്രമുഖ സ്റ്റീല്‍ ഉത്പാദക കമ്പനിയായ ടാറ്റാ സ്റ്റീലീന്റെ (BSE:500470, NSE: TATASTEEL) ഓഹരികളാണ്, സമീപഭാവിയിലേക്ക് 75 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്ന് എഡല്‍വീസ് നിര്‍ദേശിച്ചിരിക്കുന്നത്. കമ്പനിയുടെ മുന്‍ നാമം ടിസ്‌കോ എന്നായിരുന്നു.

Also Read: ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവയേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ?Also Read: ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവയേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ?

26 രാജ്യങ്ങളില്‍ പ്രവര്‍ത്തനം

26 രാജ്യങ്ങളില്‍ പ്രവര്‍ത്തനം

ലോകത്ത് തന്നെ ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള സ്റ്റീല്‍ കമ്പനിയാണിത്. ഇന്ന് ലോകത്തിലെ തന്നെ വലിയ സ്റ്റീല്‍ ഉത്പാദക കമ്പനികളിലൊന്നാണ് ടാറ്റ സ്റ്റീല്‍. ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ടാറ്റാ സ്റ്റീലിന് പ്രവര്‍ത്തനങ്ങളുണ്ട്. നിലവില്‍ രാജ്യത്തെ സെയിലിന് (SAIL) പിന്നില്‍ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദക കമ്പനിയാണിത്. ടാറ്റ സ്റ്റീലിന് കീഴിലുള്ള ഏറ്റവും വലിയ പ്ലാന്റ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ ഉരുക്ക് ഉത്പാദന ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. 2007ല്‍ ബ്രിട്ടണിലെ കോറസിനെ ഏറ്റെടുത്തിരുന്നു. നിലവില്‍ 80,000 തൊഴിലാളികളാണ് ടാറ്റ സ്റ്റീലിനുള്ളത്. 2013ല്‍ ഇന്ത്യയിലെ ഏഴാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായും മാറിയിരുന്നു.

ലക്ഷ്യവില 1,950

ലക്ഷ്യവില 1,950

ചൈനയില്‍ ഡിമാന്‍ഡ് ഉയരുന്നതു കാരണം അവര്‍ കയറ്റുമതി കുറച്ചതും ആഭ്യന്തര വിപണിയിലെ ഘടകങ്ങളും പരിശോധിച്ചാണ് എഡല്‍വീസ് ടാറ്റ സ്റ്റീലിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 1114 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,950 രൂപ ലക്ഷ്യമിട്ട് നിക്ഷേപം പരിഗണിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ 75 ശതമാനത്തോളം നേട്ടം ദീര്‍ഘകാലയളവില്‍ ലഭിക്കാമെന്നും എഡല്‍വീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Also Read: ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാംAlso Read: ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം

ജിഎസ്പിഎല്‍

ജിഎസ്പിഎല്‍ (BSE:532286, NSE: JINDALSTEL)

ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ഒപി ജിന്‍ഡാലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായ മുന്‍നിര സ്റ്റീല്‍ ഉല്‍പാദകരാണ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റിഡ് (ജിഎസ്പിഎല്‍). പ്രധാനമായും റെയില്‍വേ പാളങ്ങള്‍, പ്ലേറ്റ്‌സ് & കോയില്‍സ്, ഫെറോ ക്രോം, സ്‌പോഞ്ച് അയണ്‍ എന്നിവയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ഇരുമ്പുരുക്ക്, ഊര്‍ജോത്പാദനത്തിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. 40,000-ലേറെ കോടി രൂപയുടെ വിറ്റുവരവും 7,000-ഓളം ജീവനക്കാരുമുണ്ട്. ജെപിഎസ്എല്ലിന് കീഴില്‍ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 6 ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നു.

Also Read: 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂAlso Read: 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ

ലക്ഷ്യവില 575

ലക്ഷ്യവില 575

നിലവില്‍ 358- 359 രൂപ നിലവാരത്തിലാണ് ജിഎസ്പിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപകാലയളവിലേക്ക് 575 രൂപ ലക്ഷ്യമിട്ട് ഇതിന്റെ ഓഹരികള്‍ വാങ്ങാമെന്നാണ് എഡല്‍വീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതിലൂടെ 60 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാAlso Read: 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Edelweiss Recommend To Buy Tata Steel And Jindal Steel For 75 Percent Gain

Edelweiss Recommend To Buy Tata Steel And Jindal Steel For 75 Percent Gain
Story first published: Friday, December 3, 2021, 22:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X