ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായി നാല് ദിവസത്തെ ഇടിവിനു ശേഷം വിപണികളിൽ ഉണർവ് ഉണ്ടായിരിക്കുകയാണ്. ഇന്ന് നിഫ്റ്റിയിൽ 86 പോയിൻ്റും സെൻസെക്സിൽ 198 പോയിൻ്റും ഉയർന്നു. ഇത് നിക്ഷേപകർക്കും ആശ്വാസം പകർന്നു. ഇതിനിടെ സമീപ ഭാവിയിലേക്ക് 47 ശതമാനത്തോളം നേട്ടം ലഭിക്കാവുന്ന ഓഹരി നിർദ്ദേശിച്ച്, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എഡൽവീസ് ബ്രോക്കിങ്ങ് ലിമിറ്റഡ് രംഗത്തെത്തി. യാത്ര സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മിഡ് കാപ്പ് കമ്പനിയുടെ ഓഹരികളാണ് അവരുടെ പുതിയ റിപ്പോർട്ടിൽ ഇടംപിടിച്ചിരിക്കുന്നത്.

ഈസി ട്രിപ്പ് പ്ലാനേഴ്സ്

ഈസി ട്രിപ്പ് പ്ലാനേഴ്സ് (BSE:543272 NSE: EASEMYTRIP)

ഓൺലൈൻ വഴി യാത്ര സേവനങ്ങളും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളും ഒരുക്കുന്ന കമ്പനിയാണിത്. 2008 ൽ ന്യൂഡൽഹി ആസ്ഥാനമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് കമ്പനിക്ക് 42,000 ട്രാവൽ ഏജൻ്റുമാരും 1,200 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുടേയും വലിയ ശൃംഖലയാണ് കെട്ടിപ്പടുത്തിരിക്കുന്നത്.. വാട്സാപ്പ് വഴി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരവും 2020 മുതൽ കമ്പനി നൽകുന്നുണ്ട്. ഈ വർഷം മാർച്ചിലാണ് കമ്പനി പ്രാഥമിക ഓഹരി വിൽപ്പന നടപടികൾ പൂർത്തിയാക്കി മൂലധന വിപണിയിലേക്ക് രംഗപ്രവേശം ചെയ്തത്. നിലവിൽ ഓൺലൈൻ വഴി യാത്ര സൗകര്യവുമായി ബന്ധപ്പെട്ട സേവനങ്ങളൊരുക്കുന്ന ഏജൻസികളുടെ ഗണത്തിൽ മുൻനിരയിലാണ് ഈസി മൈ ട്രിപ്പ്.

Also Read: ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?

വിപണി കീഴടക്കിയ തന്ത്രം

വിപണി കീഴടക്കിയ തന്ത്രം

ഇടപാടുകാർക്ക് കൺവീനിയൻസ് ഫീസ് ഒഴിവാക്കിയുള്ള തന്ത്രമാണ് ഈസി മൈ ട്രിപ്പിനെ ടിക്കറ്റ് ബുക്കിങ് വിപണിയിൽ ചുവടുറപ്പിക്കാൻ സഹായിച്ചത്. ആഭ്യന്തര വിമാന സർവീസിനുള്ള ടിക്കറ്റുകൾക്കാണ് ഇത്തരം ഫീസുകൾ ഒഴിവാക്കി കൊടുത്തത്. ഇത്തരത്തിൽ കൺവീനിയൻസ് ഫീസ് ഒഴിവാക്കിയിട്ടും കമ്പനി പ്രവർത്തന ലാഭത്തിലേക്ക് എത്തിയത് ശ്രദ്ധേയമാണ്. നിലവിൽ ഓൺലൈൻ വഴിയുള്ള സേവനങ്ങൾ നൽകുന്ന നെറ്റ്‌വർക്ക് വളരെ ശക്തമാണ്. വിമാന ടിക്കറ്റുകൾ വിറ്റഴിക്കുന്നതിൽ നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. ആകെ ബുക്കിങ് വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കമ്പനി മൂന്നാം സ്ഥാനത്തുമാണ്. എഡൽവീസ്സിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: 6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌Also Read: 6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക വർഷം 2018- 20 കാലയളവിൽ ഓൺലൈൻ വഴിയുള് യാത്രാ സേവനങ്ങൾ ഒരുക്കിയതിലൂടെ മികച്ച വരുമാനമാണ് കമ്പനി കണ്ടെത്തിയത്. വിമാന ടിക്കറ്റുകൾ വിറ്റഴിച്ചുള്ള വരുമാനത്തിലും വർധന രേഖപ്പെടുത്തി. ബിസിനസ് ടു കസ്റ്റമർ (B2C) വിതരണ ശൃംഖലയിൽ, ആവർത്തിച്ചുള്ള ഇടപാടുകളുടെ നിരക്ക് 86 ശതമാനത്തിലേക്ക് എത്തി. കമ്പനിയുടെ വരുമാനവും പ്രവർത്തനലാഭവും നികുതി വിധേയ ലാഭവും യഥാക്രമം 19, 87, 91 ശതമാനം നിരക്കിൽ വർദ്ധിച്ചിട്ടുണ്ട്. മറ്റു കമ്പനികളെ ഏറ്റെടുത്തും വിപണിയുടെ മറ്റ് മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വിപുലപ്പെടുത്തുകയാണ്.

ലക്ഷ്യവില 733

ലക്ഷ്യവില 733

നിലവിൽ വിപണിയിൽ 502 രൂപ നിലവാരത്തിലാണ് ഈസി ട്രിപ്പ് പ്ലാനേഴ്സിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസക്കാലയളവിലേക്ക് 733 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം എന്നാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. കമ്പനി പ്രവർത്തനം ആരംഭിച്ചത് മുതൽ പുറത്തുനിന്നും ഫണ്ട് സ്വീകരിക്കാതെ തന്നെ, നിലവിലുള്ള ബിസിനസ്സിലൂടെ വരുമാനം കണ്ടെത്തുന്നതും ലാഭം സൃഷ്ടിക്കുന്നതും കമ്പനിയുടെ മേന്മയാണ് സൂചിപ്പിക്കുന്നതെന്നും എഡൽവീസിൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Edelweiss Recommends To Buy Easy My Trip Stock For 47 Percent Gain In Long Term

Edelweiss Recommends To Buy Easy My Trip Stock For 47 Percent Gain In Long Term
Story first published: Tuesday, November 23, 2021, 18:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X