വിപണിയില്‍ ഏതൊക്കെ സ്റ്റോക്കുകള്‍ മുന്നേറും? നിക്ഷേപകരുടെ പതിവ് ചോദ്യത്തിന് പുതിയ ഉത്തരവുമായി രംഗത്തുവരികയാണ് പ്രമുഖ ബ്രോക്കറേജായ എഡല്‍വെയ്‌സ്. ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ICIL), ഏജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (AGIS) കമ്പനികളിലാണ് ബ്രോക്കറേജ് ഇപ്പോള്‍ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്നത്.
ഒരു വര്‍ഷം കൊണ്ട് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് ലമിറ്റഡ് 62 ശതമാനം വരെ ഉയരാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തി ഏജിസ് ലോജിസ്റ്റിക്‌സ് ഓഹരികളില്‍ 44 ശതമാനം വര്‍ധനവും ബ്രോക്കറേജ് നിരീക്ഷിക്കുന്നുണ്ട്. രണ്ടു സ്‌റ്റോക്കുകളിലും എഡല്‍വെയ്‌സ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും മറ്റു അനുബന്ധ വിവരങ്ങളും ചുവടെ അറിയാം.
ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്
ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ്പ് കമ്പനിയാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1988 -ല്‍ സ്ഥാപിതമായ ഈ കമ്പനി 4,959.67 കോടി രൂപയുടെ വിപണി മൂല്യം കുറിക്കുന്നുണ്ട്. പ്രീമിയം കിടക്കവിരികളുടെ നിര്‍മാണത്തിനാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് പ്രധാനമായും അറിയപ്പെടുന്നത്. ആഗോള വിപണികളിലും കമ്പനിയേറെ പ്രശസ്തം. ഇന്ത്യയിലെ എന്‍ഡ്-ടു-എന്‍ഡ് ബെഡ്ഡിങ് കമ്പനികളില്‍ ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് മുന്‍പന്തിയിലുണ്ട്.
ഇപ്പോഴുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും 62 ശതമാനം ഉയര്‍ച്ചയാണ് ഇന്‍ഡോ കൗണ്ട് ഓഹരികളില്‍ എഡല്‍വെയ്‌സ് ഉറ്റുനോക്കുന്നത്. അതായത് ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില 411 രൂപ. തിങ്കളാഴ്ച്ച 252 രൂപയിലാണ് ഇന്‍ഡോ കൗണ്ട് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത് (നവംബര്‍ 8).
കഴിഞ്ഞ പാദത്തില്‍ വില്‍പ്പനയില്‍ 17 ശതമാനം ഇടിവ് കമ്പനി നേരിട്ടിരുന്നു. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ വിതരണ ശൃഖലയിലെ പ്രതിസന്ധി ഇന്‍ഡോ കൗണ്ടിന് തിരിച്ചടിയായി.
ഇതേസമയം, ഇക്കാലയളവില്‍ മീറ്റര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനത്തില്‍ 27 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സാധാരണ മീറ്ററിന് 315 രൂപ മുതല്‍ 320 രൂപ വരെയാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് വരുമാനം കണ്ടെത്താറ്. എന്തായാലും കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ വരുമാനം 716 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം വളര്‍ച്ച). ഇതുവഴി വില്‍പ്പനയിലെ ഇടിവ് ഒരുപരിധി വരെ പരിഹരിക്കാന്‍ ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന് സാധിച്ചു.
'ഉയര്‍ന്ന റിയലൈസേഷന്‍, മെച്ചപ്പെട്ട പ്രോഡക്ട് മിക്‌സ് എന്നിവ അടിസ്ഥാനപ്പെടുത്തി സെപ്തംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്ത മാര്‍ജിന്‍ 327 ബേസിസ് പോയിന്റ് വര്‍ധിച്ച് 52.9 ശതമാനമായി. ഇതേസമയം, ഉയര്‍ന്ന തൊഴില്‍ ചെലവുകളും (130 ബേസിസ് പോയിന്റ് വര്‍ധനവ്) മറ്റു ചെലവുകളും (200 ബേസിസ് പോയിന്റ് വര്‍ധനവ്) മാര്‍ജിന്‍ ഉയര്‍ച്ചയുടെ നിറംകെടുത്തി. കഴിഞ്ഞ പാദത്തില്‍ ഇബിഐടിഡിഎ മാര്‍ജിനുകള്‍ 17.5 ശതമാനമെന്ന ഫ്‌ളാറ്റ് നിലയാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 3 ശതമാനം കുറഞ്ഞ് 88 കോടി രൂപയുമാണ്', ബ്രോക്കറേജ് അറിയിക്കുന്നു.
'ശരാശരി റിയലൈസേഷനിലുള്ള 25 ശതമാനം വര്‍ധനവും പ്രതീക്ഷിത വില വര്‍ധനവും മുന്‍നിര്‍ത്തി ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് നടപ്പു വര്‍ഷം 3,200 കോടി രൂപയ്ക്ക് മുകളില്‍ വരുമാനം കണ്ടെത്തുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. അതുകൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷം വരുമാനം / ഇബിഐഡിടിഎ / നികുതിക്ക് ശേഷമുള്ള ലാഭ എസ്റ്റിമേറ്റുകള്‍ യഥാക്രമം 11 ശതമാനം / 16 ശതമാനം / 9 ശതമാനമായി ഞങ്ങള്‍ പുതുക്കുകയാണ്. 2023 സാമ്പത്തിക വര്‍ഷം വരുമാനം / ഇബിഐടിഡിഎ / നികുതിക്ക് ശേഷമുള്ള ലാഭ എസ്റ്റിമേറ്റുകള്‍ 12 ശതമാനം / 15 ശതമാനം / 16 ശതമാനമായിരിക്കും', ബ്രോക്കറേജ് പറയുകയാണ്.
മാത്രമല്ല, സര്‍ക്കാരില്‍ നിന്നുള്ള കയറ്റുമതി ഇന്‍സെന്റീവുകള്‍ ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മുന്നോട്ടുള്ള പാദങ്ങളില്‍ കൂടുതല്‍ ഉയര്‍ന്ന കയറ്റുമതി ഇന്‍സെന്റീവുകള്‍ കമ്പനി കരസ്ഥമാക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലവും ഇന്‍ഡോ കൗണ്ടിന്റെ മുന്നേറ്റത്തിന് പാതയൊരുക്കും.
ഏജിസ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ്
ഇന്ത്യയിലെ മുന്‍നിര എണ്ണ, വാതക, കെമിക്കല്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ഏജിസ് ലോജിസ്റ്റിക്‌സ്. അടുത്ത ഒരു വര്‍ഷം കൊണ്ട് കമ്പനിയുടെ ഓഹരി വില 44 ശതമാനം ഉയര്‍ന്ന് 320 രൂപ തൊടുമെന്ന് എഡല്‍വെയ്‌സ് പ്രവചിക്കുന്നു. 211 രൂപയിലാണ് കമ്പനി ചൊവാഴ്ച്ച വ്യാപാരം തുടങ്ങിയത് (നവംബര്‍ 9).
യാത്രാ നിയന്ത്രങ്ങള്‍ പിന്‍വലിച്ചതും ഹോട്ടലുകള്‍ സജീവമായി പ്രവര്‍ത്തനം പുനരാരംഭിച്ചതും മുന്‍നിര്‍ത്തി എല്‍പിജി ഡിമാന്‍ഡ് ഉണര്‍ന്നതോടെ കരുതിയതിലും മികവാര്‍ന്ന പ്രകടനം കഴിഞ്ഞപാദം കമ്പനി കാഴ്ച്ചവെക്കുകയുണ്ടായി. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ നികുതിക്ക് ശേഷം 94 കോടി രൂപ കണ്ടെത്താന്‍ ഏജിസ് ലോജിസ്റ്റിക്‌സിന് സാധിച്ചു.
'ഗ്യാസ്, ലിക്വിഡ് സെഗ്മന്റുകളിലെ ഇബിഐടിഡിഎ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനവും 18 ശതമാനവും വീതം ഉയര്‍ച്ചയാണ് കണ്ടത്. കമ്പനിയുടെ രണ്ടാംപാദ പ്രകടനത്തില്‍ ഇതു നിര്‍ണായകമായി. ഒപ്പം ഓട്ടോഗ്യാസ്, ഹോട്ടല്‍ മേഖലകള്‍ ഉണര്‍ന്ന സാഹചര്യം എല്‍പിജി വിതരണത്തെയും സ്വാധീനിച്ചു', എഡല്‍വെയ്‌സ് അറിയിക്കുന്നു. 1,75,000 കിലോ ലീറ്റര്‍ ദ്രാവകവും 1,00,000 ടണ്‍ വാതകവും സംഭരിക്കാന്‍ ശേഷിയുള്ള സ്‌റ്റോറേജ് പദ്ധതിക്കായി ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ വോപാക്കുമായി ഏജിസ് ലോജിസ്റ്റിക്‌സ് സംയുക്ത സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. പിപാവാവ്, ഹാല്‍ദിയ, മംഗലാപുരം, കൊച്ചി എന്നിവടങ്ങളിലാണ് പദ്ധതി നടപ്പിലാവുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications