കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വന്‍ ലാഭം നേടിക്കൊടുത്ത മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് ആസ്ട്രല്‍ ലിമിറ്റഡ് (NSE: ASTRAL). 1,107.60 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 2,294 രൂപയില്‍. അതായത് 12 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് കിട്ടിയത് 107.11 ശതമാനം ലാഭം!
വിപണിയില്‍ ആസ്ട്രല്‍ ഓഹരികള്‍ ഇനിയും കുതിക്കുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എഡല്‍വെയ്സിന്റെ വിലയിരുത്തൽ. പ്ലാസ്റ്റിക് പൈപ്പ് കമ്പനിയായ ആസ്ട്രല്‍ സെപ്തംബര്‍ പാദം ശക്തമായ സാമ്പത്തിക കണക്കുകള്‍ കുറിച്ച പശ്ചാത്തലത്തിലാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് പ്രതീക്ഷ ഉയർത്തുന്നത്.
ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ കരുതിയതിലും ഉയര്‍ന്ന വില്‍പ്പന കയ്യടക്കാന്‍ കമ്പനിക്ക് സാധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ച പൈപ്പ് സെഗ്മന്റിലും 37 ശതമാനം വളര്‍ച്ച അഡസീവ് സെഗ്മന്റിലും ആസ്ട്രല്‍ ലിമിറ്റഡ് കണ്ടെത്തി. മാര്‍ക്കറ്റില്‍ കണ്സോളിഡേഷന് നടക്കുന്നതിന്റെ പ്രധാന ഗുണഭോക്താവാണ് ആസ്ട്രല്‍ ലിമിറ്റഡ്.
പിവിസി പൈപ്പുകള്‍ക്ക് വില ഉയരുന്ന സാഹചര്യത്തില്‍ തെര്‍മോപ്ലാസ്റ്റിക് ഗണത്തില്‍പ്പെടുന്ന സിപിവിസി പൈപ്പുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലം ആസ്ട്രല്‍ ലിമിറ്റഡിന് ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. ഒപ്പം സാനിറ്ററിവെയര്‍, ടാങ്കുകള്‍, ഇന്‍ഫ്രാ പൈപ്പുകള്‍ തുടങ്ങിയ പുതിയ മേച്ചില്പ്പുറങ്ങൡലേക്കും കമ്പനി ചുവടുവെയ്ക്കുന്നത് വളര്‍ച്ചയ്ക്ക് കരുത്തുപകരും.
തുടര്‍ച്ചയായി കയ്യടക്കുന്ന ഉയര്‍ന്ന മാര്‍ക്കറ്റ് വിഹിതവും ശക്തമായ പണമൊഴുക്കും ആസ്ട്രല്‍ ലിമിറ്റഡിന്റെ പ്രീമിയം വാല്യുവേഷനെ സാധൂകരിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും മികച്ച വില്‍പ്പന വളര്‍ച്ച കാഴ്ച്ചവെച്ച പൈപ്പ് കമ്പനിയാണ് ആസ്ട്രല്‍.
ഏപ്രില്‍ - സെപ്തംബര്‍ കാലയളവില്‍ പ്രധാന എതിരാളിയായ സുപ്രീം ഇന്‍ഡസ്ട്രീസ് വില്‍പ്പനയില്‍ പിന്നാക്കം പോയി. ഫിനോലെക്സ്, പ്രിന്‍സ് പൈപ്പ്സ് കമ്പനികള്‍ക്കും ആസ്ട്രലിനൊപ്പം ഓടിയെത്താന്‍ സാധിച്ചില്ല. പോസിറ്റീവ് മേഖലയിലാണ് ആസ്ട്രലിന്റെ നെറ്റ് കാഷുള്ളതെന്ന് എഡല്‍വെയ്സ് അടിവരയിട്ട് സൂചിപ്പിക്കുന്നു.
'പുതിയ ഉത്പന്നനിര അവതരിപ്പിക്കുന്ന തിരക്കിലാണ് ആസ്ട്രല്‍. സാനിറ്ററിവെയര്‍, ടാങ്കുകള്‍ മുതലായ പുതിയ സെഗ്മന്റുകളില്‍ ഒരുപിടി അവതാരങ്ങളുമായി കമ്പനി കടന്നുകഴിഞ്ഞു. ഈ നീക്കം വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കും. ബ്രാന്‍ഡിങ്ങും വിതരണവും മെച്ചപ്പെടുത്താന്‍ ആസ്ട്രല്‍ നടത്തുന്ന കരുനീക്കങ്ങള്‍ മുന്നോട്ടുള്ള പാദങ്ങളില്‍ മുന്നേറ്റത്തെ സഹായിക്കും. നിലവിലെ ഉത്പാദനശേഷി വര്‍ധിപ്പിക്കാനും കമ്പനി നടപടികളെടുക്കുന്നുണ്ട്', എഡല്‍വെയ്സിന്റെ റിപ്പോര്‍ട്ട് അറിയിക്കുന്നു.
പ്ലാസ്റ്റിക് പൈപ്പ് സെഗ്മന്റിലെ ഉയര്‍ന്ന മാര്‍ക്കറ്റ് വിഹിതം, മാര്‍ക്കറ്റ് കണ്സോളിഡേഷന് എന്നീ രണ്ടു ഘടകങ്ങളും ആസ്ട്രലിന് തുണയാവുന്നുണ്ട്. ഇപ്പോഴുള്ള ശക്തമായ ഡിമാന്‍ഡ് മുന്‍നിര്‍ത്തി നടപ്പു സാമ്പത്തിക വര്‍ഷം ആസ്ട്രല്‍ ലിമിറ്റഡ് 1,000 കോടി രൂപ വരുമാനം കണ്ടെത്തുമെന്നാണ് എഡല്‍വെയ്സ് പ്രവചിക്കുന്നത്. ഉത്പാദന ചിലവുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിലവര്‍ധന നടപടികള്‍ കമ്പനി സ്വീകരിച്ച് വരികയാണ്. മൂന്നാം പാദം മുതല്‍ ആസ്ട്രലിന്റെ മാര്‍ജിനുകള്‍ മെച്ചപ്പെടാന്‍ ഇതു കാരണമാകും.
കഴിഞ്ഞ പാദം ബോണ്ടൈറ്റ് പ്രോ, റെസിവുഡ് ഡബ്ല്യുപിസി-ഫിക്സ് എന്നീ രണ്ടു പുതിയ ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുകയുണ്ടായി. അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഒക്ടോബറില്‍ രണ്ടക്ക സംഖ്യയില്‍ വോളിയം വളര്‍ച്ച കൈവരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആസ്ട്രല്‍ മാനേജ്മെന്റ്. ഇന്‍ഫ്രാ പൈപ്പ്, പ്ലാസ്റ്റിക് ടാങ്ക് സെഗ്മന്റുകളിലെ സാധ്യതകളില്‍ കമ്പനിക്ക് പോസിറ്റീവ് കാഴ്ച്ചപ്പാടുണ്ട്. ഡിസംബറില്‍ ഡിഡബ്ല്യുവി പൈപ്പുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
വെള്ളിയാഴ്ച്ച 3.07 ശതമാനം നേട്ടത്തിലാണ് ആസ്ട്രല്‍ ലിമിറ്റഡ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.29 ശതമാനം ഉയര്‍ച്ചയും ഒരു മാസത്തിനിടെ 1.89 ശതമാനം തകര്‍ച്ചയും സ്റ്റോക്ക് നേരിടുന്നുണ്ട്. ഇതേസമയം, ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 36.50 ശതമാനം നേട്ടം സമര്‍പ്പിക്കാന്‍ ആസ്ട്രലിന് സാധിച്ചു.
ഈ വര്‍ഷം ഇതുവരെ 75.15 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,433.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 918.75 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായി. 46,120 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ പിഇ അനുപാതം 100.53 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications