ദീര്‍ഘകാലയളവിലേക്ക് നിക്ഷേപം നടത്തുന്നവരുടെ പോര്‍ട്ട്ഫോളിയോയില്‍ ഒരു ഫാര്‍മ കമ്പനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഡിഫന്‍സീവ് സെക്ടറായതു കൊണ്ടുള്ള റിസ്ക് കുറവാണ് ഒരു ഘടകം. അതുപോലെ, കോവിഡ് കാലയളവില്‍ ഫാര്‍മ കമ്പനികളുടെ ബിസിനസ് വര്‍ധിച്ചതു കാരണമുള്ള ഓഹരികളിലെ മൂല്യവര്‍ധനയും നിക്ഷേപത്തിന് പരിഗണിക്കുന്ന മറ്റൊരു ഘടകമാണ്. ഇതിനടെ ദീര്‍ഘകാലയളവിലേക്ക് 25 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന ഫാര്‍മ മേഖലയില്‍ നിന്നുള്ള പ്രമുഖ കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിച്ച് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് സെക്യൂരിറ്റീസ് രംഗത്തെത്തി. അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഓഹരിയെ കുറിച്ച് പരാമര്‍ശമുള്ളത്.
ഇപ്കാ ലാബോറട്ടറീസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മ കമ്പനിയായ ഇപ്കാ ലബോറട്ടറീസാണ് (NSE: IPCALAB, BSE:524494) എഡല്‍വീസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്ന ഓഹരി. 350-ഓളം മരുന്നുകളുടെ നിര്‍മാണത്തിനുള്ള ഫോര്‍മുലേഷനുകളും 80 മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസസംയുക്തങ്ങളും (എപിഐ) കൈവശമുള്ള കമ്പനിയാണിത്. ഇതില്‍ ചില എപിഐയുടെ നിര്‍മ്മാണ കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ്. ലോകത്തില്‍ തന്നെ കടുത്ത ഗുണ നിലവാര പരിശോധന നടത്തുന്ന അമേരിക്ക, ബ്രിട്ടന്, യൂറോപ്പ് എന്നിവിടങ്ങളിലെ ഔഷധ പരിശോധനാ ഏജന്‍സികളുടെ അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉന്നത നിലവാരം വ്യക്തമാക്കുന്ന കാര്യങ്ങളാണ്.
പ്രവര്‍ത്തനം
കഴിഞ്ഞ അഞ്ചു വര്ഷങ്ങള്ക്കിടെയില് ഫാര്‍മ മേഖല വളര്‍ന്നതിന്റെ ഒന്നര മടങ്ങിലധികം ഇപ്കാ ലാബോറട്ടറീസ് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കമ്പനിയുടെ ഗവേഷണ വിഭാഗത്തിന്റെ മികച്ച നേട്ടങ്ങളാണ് കമ്പനിയുടെ വളര്‍ച്ചയ്്ക്ക് കരുത്തേകിയത്. ഇതിലൂടെ വേദന സംഹാരികളുടെ വിപണിയിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഗവേഷണ വിഭാഗത്തിന്റെ മികച്ച പ്രവര്‍ത്തനം ഹൃദ്യോഗങ്ങളുടെ മരുന്നുകളുടെ വിപണിയിലും കാര്യമായ വിഹിതം നേടാന്‍ സഹായകമായി. കമ്പനിയുടെ വരുമാനത്തിന്റെ 25 ശതമാനം ഹൃദ്യോഗങ്ങളുടെ മരുന്നില്‍ നിന്നും ലഭിക്കാനുതകുന്ന തരത്തില്‍ സെയില്‍സ് ടീമിനെ വാര്‍ത്തെടുക്കുന്നതിലും കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്.
അനുകൂല ഘടകം
അടുത്തിടെ ബ്രിട്ടണില്‍ നിന്നുള്ള ഇടപാടുകളില്‍ 60 ശതനമാനത്തോളം ഇടിവുണ്ടായിരുന്നു. എന്നാല്‍ അടുത്ത 18 മാസത്തിനുള്ളില്‍ ഈ ബിസിനസുകളിലെ ഏറിയ പങ്കും തിരിച്ചുപിടിക്കാമെന്ന് ഇപ്കാ ലാബ്സിന്റെ കമ്പനി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കു്ന്നുണ്ട്. നിലവില്‍ 9 ഉത്പന്നങ്ങളാണ് ബ്രിട്ടണിലേക്ക് അയക്കുന്നതെങ്കില്‍ ഉടന്‍ തന്നെയത് 25 ഉത്പന്നങ്ങളായി വര്‍ധിപ്പിക്കുന്നു. കൂടാതെ ചില കമ്പനികളെ ഏറ്റെടുത്തതിലൂടെ നിലവിലെ ഉത്പന്ന ശൃംഖലയിലെ വിടവ് നികത്താനും സാധിച്ചു. അതുപോലെ മരുന്നുകളുടെ നിര്‍മാണത്തിനുളള രാസസംയുക്തങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കരാറുകള്‍ ലഭിക്കുമെന്ന അനുമാനം.
ലക്ഷ്യവില 2,530
നിലവില്‍ 2,036 രൂപ നിലവാരത്തിലാണ് ഇപ്കാ ലാബോറട്ടറീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,530 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് എഡല്‍വീസ് സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസതത്തിനുള്ളില്‍ 25 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാമെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 2,766.20 രൂപയും കുറഞ്ഞ വില 1,785.40 രൂപയുമാണ്. ഇപ്കാ ലാബ്സിന്റെ ഓഹരികളുടെ വില 2,068 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications