രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ എഡല്‍വീസ് ബ്രോക്കിങ് ലിമിറ്റഡ്, ഓഹരി വിപണിയുമായി ബന്ധപ്പെട്ട അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തിറക്കി. നിലവിലെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങിയാല്‍ സമീപ ഭാവിയിലേക്ക് 15 ശതമാനത്തിലധികം നേട്ടം നല്കാവുന്ന ഒരു ഓഹരിയെ കുറിച്ചുള്ള പഠനവും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തെ വാഹനാനുബന്ധ വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
ലുമാക്സ് ഇന്‍ഡസ്ട്രീസ് (BSE: 517206, NSE: LUMAXIND)
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വ്യവസായ അനുബന്ധ ഉപകരണ നിര്‍മ്മാണ സ്ഥാപനമാണ് ലുമാക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. പ്രധാനമായും വാഹനങ്ങളുടെ ലൈറ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട ഘകങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ലുമാക്സ് ഇന്‍ഡസ്ട്രീസിന് 60 ശതമാനം വിപണി വിഹിതമുണ്ട്. കൂടാതെ, കമ്പനിക്ക് ജപ്പാനിലെ സ്റ്റാന്‍ലി ഇലക്ട്രിക് കോര്പ്പറേഷന് ലിമിറ്റഡുമായിട്ടുള്ള ശക്തമായ സാമ്പത്തിക, സാങ്കേതിക രംഗങ്ങളിലെ കൂട്ടുകെട്ടുണ്ട്.
മാര്‍ക്കറ്റ് ലീഡര്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് നിര്‍മ്മാണ കേന്ദ്രങ്ങളാണ് ലുമാക്സ് ഇന്‍ഡസ്ട്രീസിന് സ്വന്തമായുള്ളത്. ഇതില്‍ രണ്ടെണ്ണം ഹരിയാനയിലും ഒരെണ്ണം ഡല്‍ഹിയിലും രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം ഉത്തരാഖണ്ഡിലും ആണ് പ്രവര്‍ത്തിക്കുന്നത്. വാഹനത്തിന്റെ ലൈറ്റ് സംവിധാനവുമായി ബന്ധപ്പെട്ട നിരവധി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, ഓക്സിലറി ലാമ്പ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി എല്ലാത്തരം വാഹനങ്ങള്‍ക്കും ഉപയോഗപ്രദമായ രീതിയിലുള്ള ലൈറ്റിങ് സംവിധാനങ്ങള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്.
രണ്ടാം പാദഫലം
വിപണി പൊതുവില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ലുമാക്സ് ഇന്‍ഡസ്ട്രീസ് കാഴ്ചവെച്ചത്. ഇതുപ്രകാരം 7 % വളര്‍ച്ചയോടെ കമ്പനിയുടെ വരുമാനം 453 കോടി രൂപയിലെത്തി. നികുതി/പലിശ കിഴിക്കുന്നതിന് മുമ്പുള്ള പ്രവര്‍ത്തന ലാഭം 37 കോടി രൂപയായി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10% ഉയര്‍ന്ന നിരക്കില്‍ ഉള്ളതാണ്. തൊഴിലാളികളുടെ ശമ്പളച്ചെലവേറിയതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണമാണ് ലാഭം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അനുകൂല ഘടകം
സമീപ ഭാവിയില്‍ തന്നെ വാഹനവുമായി ബന്ധപ്പെട്ട സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം പരിഹരിക്കും എന്നുള്ളത് കമ്പനിയുടെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നു. നേരത്തെ, സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം മൂലം വാഹന വ്യവസായം ഒന്നാകെ മന്ദഗതിയിലായിരുന്നു. അതിനാല്‍ ഇനി വരുന്ന മാസങ്ങളില്‍ കമ്പനിയുടെ ഉത്പാദനം ശക്തിപ്പെടുമെന്നും എഡല്‍വീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല വാഹനങ്ങളിലെ ലൈറ്റിങ് സംവിധാനങ്ങള്‍ എല്‍ഇഡി ബള്‍ബുകളിലേക്ക് ചുവടുമാറ്റുന്നതും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. വാഹന നിര്‍മാണ മേഖലയില്‍ നിന്നും കൂടുതല്‍ ഡിമാന്‍ഡ് വരുന്നതും കമ്പനിയുടെ വളര്‍ച്ച അനുകൂല ഘടകാണ്.
ലക്ഷ്യവില 1,710
നിലവില്‍ 1,485- 1,490 രൂപ നിലവാരത്തിലാണ് ലുമാക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റിന്റ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവിലുള്ള മാർക്കറ്റ് വിലയില്‍ വാങ്ങിയാല്‍ 15 ശതമാനത്തിലധികം നേട്ടമാണ് ഇതിന്റെ ഓഹരിയില്‍ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ലഭിക്കുകയെന്നും എഡല്‍വീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിസർച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications