ഓഹരി വിലയിൽ പുതിയ റെക്കോർഡുകൾ തീർത്ത് കുതിച്ച് പായുകയാണ് ഐഷർ മോട്ടോഴ്‌സ്. വെള്ളിയാഴ്ച ആദ്യ സെഷനിൽ 3.2 ശതമാത്തോളം ഉയരം താണ്ടിയപ്പോഴാണ് ഓഹരി റെക്കോർഡ് വിലയിലെത്തിയത്. 5058.90 രൂപ എന്ന റെക്കോർഡ് വിലയാണ് ഐഷർ മോട്ടോഴ്‌സ് ഓഹരി ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി മുതൽ ഓഹരികൾ സ്ഥിരമായ ബുൾ റണ്ണിലാണ്. 2024ൽ ഇതുവരെ 23.68 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
പുതിയ മോഡലുകൾ
കമ്പനിയുടെ ഇരുചക്രവാഹന വിഭാഗമായ റോയൽ എൻഫീൽഡ് അതിൻ്റെ പ്രീമിയം മോഡേൺ റോഡ്‌സ്റ്റർ റോയൽ എൻഫീൽഡ് ഗറില്ല 450 ജൂലൈ 17-ന് പുറത്തിറക്കി. മിക്ക ലാറ്റിനമേരിക്കൻ വിപണികളിലും റോയൽ എൻഫീൽഡ് ജിആർആർ 450 എന്നറിയപ്പെടുന്ന ഈ മോഡലിന് 452 സിസി സിംഗിൾ- സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഷെർപ്പ എഞ്ചിൻ.
2023 നവംബറിൽ പുറത്തിറക്കിയ ഹിമാലയൻ 450-ൽ നിലവിലുള്ള 450 ഷെർപ്പ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ. ട്രയംഫ്, ഹാർലി 400 സിസി മോഡലുകൾക്ക് സമാനമായ വിലയാണ് ഗറില്ല 450-നും.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 4995.90 രൂപ എന്നതാണ് നിലവിൽ ഐഷർ മോട്ടോഴ്‌സ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.13 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസം കൊണ്ട് 5.41 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസം കൊണ്ട് 36.16 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 49 ശതമാനം വളർച്ചയാണ് ഐഷർ മോട്ടോഴ്‌സ് ഓഹരി നേടിയത്.
വിപണി വിഹിതം കുറയുന്നു
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, റോയൽ എൻഫീൽഡ് അതിൻ്റെ ലൈനപ്പ് വിപുലീകരിക്കുന്നതിനായി ഒന്നിലധികം മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഈ വിഭാഗം അതിൻ്റെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ പാടുപെടുകയാണ്. പ്രീമിയം ബൈക്ക് വിപണിയിൽ റോയൽ എൻഫീൽഡിൻ്റെ ആധിപത്യം ഉണ്ടായിരുന്നിട്ടും, അതിൻ്റെ വിപണി വിഹിതം 2019 സാമ്പത്തിക വർഷത്തിലെ 96.3% ൽ നിന്ന് 24 സാമ്പത്തിക വർഷത്തിൽ 88.3% ആയി കുറഞ്ഞു.

പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിൽ റോയൽ എൻഫീൽഡിൻ്റെ ആധിപത്യത്തിന് വെല്ലുവിളിയായത് പ്രീമിയം വിഭാഗത്തിൽ പ്രവേശിച്ച ഹീറോ മോട്ടോകോർപ്പും ബജാജ് ഓട്ടോയും തങ്ങളുടെ മോഡലുകൾക്ക് നല്ല പ്രതികരണം നേടി.
കഴിഞ്ഞ 12 മാസത്തിനിടെ റോയൽ എൻഫീൽഡിൻ്റെ എതിരാളികൾ പ്രതിമാസം ശരാശരി 11,194 യൂണിറ്റ് വോളിയം നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർധന 250cc സെഗ്‌മെൻ്റിൻ്റെ വിപണി വലുപ്പം വർദ്ധിപ്പിക്കുക മാത്രമല്ല റോയൽ എൻഫീൽഡിൻ്റെ വിപണി വിഹിതം ഇല്ലാതാക്കുകയും ചെയ്തു.
ഓഹരി വാങ്ങണോ..?
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ എലാറ ക്യാപിറ്റലിൻ്റെ സമീപകാല കുറിപ്പ് അനുസരിച്ച്, റോയൽ എൻഫീൽഡിൻ്റെ റീട്ടെയിൽ വിപണി വിഹിതം 25 സാമ്പത്തിക വർഷത്തിൽ 4.2 ശതമാനത്തിൽ നിശ്ചലമായി തുടരുകയാണ്. മോട്ടോർസൈക്കിൾ വിഭാഗത്തിൻ്റെ ഉയർന്ന വിലകൾ ഡിമാൻഡിനെ നിയന്ത്രിക്കുന്നതായി ബ്രോക്കറേജ് രേഖപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ഓഹരിക്ക് 4,306 രൂപ എന്ന വില ലക്ഷ്യത്തോടെ ബ്രോക്കറേജ് ഓഹരിയുടെ 'സെൽ' റേറ്റിംഗ് ആവർത്തിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
