എട്ടാമത് ശമ്പള കമ്മീഷൻ നടപ്പാക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർധനവ് പ്രതീക്ഷിക്കാം. യൂണിയൻ കാബിനറ്റ് ജനുവരിയിൽ അംഗീകരിച്ച എട്ടാമത് ശമ്പള കമ്മീഷൻ 2026, 2027 വർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി നടപ്പാക്കാൻ സാധ്യതയുണ്ട്. എട്ടാമത് സി.പി.സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ റഫറൻസ് നിബന്ധനകളും ചെയർമാനെയും അംഗങ്ങളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കമ്മീഷൻ നടപ്പാക്കുന്നതോടെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്പളം വർധിക്കും. വിവിധ ജോലി തലങ്ങളിൽ ശമ്പളം നൽകുന്ന പേ മെട്രിക്സ് പരിഷ്കരിക്കുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അടിസ്ഥാന ശമ്പളത്തിലെ വർധനവ് നിർണ്ണയിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടറാണ്. എട്ടാമത് ശമ്പള കമ്മീഷൻ പ്രകാരമുള്ള ഫിറ്റ്മെന്റ് ഫാക്ടറും ശമ്പള വർധനവും എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ഫിറ്റ്മെന്റ് ഫാക്ടർ
പേ മെട്രിക്സ് അനുസരിച്ച് ജീവനക്കാരുടെ നിലവിലുള്ള ശമ്പളത്തെ പുതിയ ശമ്പളമാക്കി മാറ്റുന്നതിനുള്ള ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാമത് ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. ഇത് ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തി. എട്ടാമത് ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയി ഉയർത്താൻ സാധ്യതയുണ്ട്. അടിസ്ഥാന ശമ്പളം 18,000 രൂപയുള്ളവർക്ക് 51,480 രൂപ വരെ വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് ചില കിഴിവുകൾ ഉള്ളതിനാൽ അന്തിമ ശമ്പളത്തിൽ മാറ്റങ്ങളുണ്ടാകാം.

ശമ്പള വർധനവ്
എട്ടാമത് ശമ്പള കമ്മീഷൻ പ്രകാരം ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. പേ ലെവൽ ഒന്നിൽ നിലവിൽ 18,000 രൂപയുള്ള അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരാൻ സാധ്യതയുണ്ട്. അതായത് 33,480 രൂപയുടെ വർധനവ്. അതുപോലെ ലെവൽ രണ്ടി ശമ്പളം 19,900 രൂപയിൽ നിന്ന് 56,914 രൂപയായി ഉയരും. ലെവൽ മൂന്നിൽ ഇത് 21,700 രൂപയിൽ നിന്ന് 62,062 രൂപയായി മാറും. ഏകദേശം 40,000 രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടാകുന്നത്. ഉയർന്ന ലെവലുകളിലും സമാനമായ രീതിയിൽ ശമ്പളത്തിൽ വർധനവുണ്ടാകും.
ഉദാഹരണത്തിന് ലെവൽ ആറിൽ അടിസ്ഥാന ശമ്പളം 35,400 രൂപയിൽ നിന്ന് 1,01,244 രൂപയായി ഉയരും. ലെവൽ പത്തിൽ ഇത് 56,100 രൂപയിൽ നിന്ന് 1,60,446 രൂപയായി ഉയരും. ഇവിടെ ഒരു ലക്ഷത്തിലധികം രൂപയുടെ വർധനവാണ് കാണാൻ സാധിക്കുന്നത്. ശമ്പളത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നും ഇത് ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഓരോ ലെവലിന് അനുസരിച്ചുള്ള ജോലികൾ അറിയാം
എട്ടാമത് ശമ്പള കമ്മീഷൻ വിവിധ തലങ്ങളിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബാധകമാണ്. ഓരോ ലെവലിലുമുള്ള ജീവനക്കാരുടെ ലെവലുകൾ താഴെ നൽകുന്നു:
ലെവൽ 1: പ്യൂൺ, അറ്റൻഡർ, എം.ടി.എസ് (മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്) തുടങ്ങിയ ജോലി ചെയ്യുന്നവർ.
ലെവൽ 2: എൽഡിസി ക്ലാർക്ക്
ലെവൽ 3: പോലീസ്, പ്രതിരോധം, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ കോൺസ്റ്റബിൾ, വിദഗ്ധരായ സ്റ്റാഫുകളും
ലെവൽ 4: സ്റ്റെനോഗ്രാഫർ, ജൂനിയർ ക്ലാർക്ക് ( ട്രാൻസ്ക്രിപ്ഷൻ, ഡോക്യുമെൻ്റേഷൻ എന്നിവ കൈകാര്യം ചെയ്യുന്നവർ).
ലെവൽ 5: സീനിയർ ക്ലാർക്കുകൾ, അസിസ്റ്റന്റുമാർ, ടെക്നിക്കൽ സ്റ്റാഫ്
ലെവൽ 6: ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, ജൂനിയർ എഞ്ചിനീയർമാർ (ജെഇ) (സാങ്കേതികപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ).
ലെവൽ 7: സൂപ്രണ്ടുമാർ, സെക്ഷൻ ഓഫീസർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ (AEs)
ലെവൽ 8: സീനിയർ സെക്ഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർമാർ (ഓഡിറ്റ് അല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ).
ലെവൽ 9: ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP), അക്കൗണ്ട്സ് ഓഫീസർമാർ
ലെവൽ 10: അസിസ്റ്റൻ്റ് കമ്മീഷണർമാർ അല്ലെങ്കിൽ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഗ്രൂപ്പ് എ ഉദ്യോഗസ്ഥർ.
ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തുന്നതിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ എട്ടാമത് ശമ്പള കമ്മീഷൻ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ഏകദേശ കണക്ക് മാത്രമാണ്. അതിനാൽ സർക്കാർ തലത്തിൽ ഇതിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
