ഇന്ത്യക്കാരുടെ കുടിയേറ്റം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കോവിഡാനന്തരം തൊഴിൽ തേടിയുള്ള യാത്രകൾ മധ്യേഷ്യയും കടന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തി. എത്ര പുതിയ ഇടങ്ങൾ കണ്ടെത്തിയാലും കുടിയേറ്റം ആഗ്രഹിക്കുന്നവർക്കിടയിൽ അമേരിക്ക എന്നും സ്വപ്ന ഇടമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ ജീവിത നിലവാരത്തിലും തൊഴിൽ, അടിസ്ഥാന സൗകര്യങ്ങളിലും പുലർത്തുന്ന നിലവാരമാണ് പലരെയും ആകർഷിക്കുന്നത്.
ലോകത്തെമ്പാടുനിന്നും അമേരിക്കയിലേക്ക് കണ്ണുള്ളതിനാൽ കടമ്പകൾ ഏറെയുണ്ട് അമേരിക്കയിലേക്ക് എത്താൻ. അതിനാൽ അനധികൃത കുടിയേറ്റം വലിയ തോതിൽ അമേരിക്കയെ ബാധിക്കുന്നുണ്ട്. അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്ന എൽ സാൽവഡോറിലേക്കുള്ള യാത്രയ്ക്ക് അധിക ചാർജ് ചുമത്തി ഇതിനെ ചെറുക്കാനാണ് നീക്കം. വിവിധ ആഫ്രിക്കൻ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും 1 ലക്ഷത്തോളമാണ് നികുതി ഏർപ്പെടുത്തുന്നത്.

1,000 ഡോളർ ഫീസ്
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് എൽ സാൽവഡോറിലേക്കുള്ള 50 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ യാത്രക്കാരാണ് 1,000 (83,240 രൂപ) ഫീസ് അടയ്ക്കേണ്ടത്. എൽ സാൽവഡോറിന്റെ തുറമുഖ അതോറിറ്റിയുടെ തീരുമാനം ഒക്‌ടോബർ 23 മുതൽ നിലവിൽ വന്നു.
ഇന്ത്യൻ, ആഫ്രിക്കൻ പാസ്‌പോർട്ട് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഈ ഫീസ് ബാധകമാകും. ഇതോടൊപ്പം മൂല്യവർധിത നികുതി (വാറ്റ്) യും യാത്രക്കാരിൽ നിന്ന് ചുമത്തും. ഇതോടെ മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 1,130 ഡോളറിന്റെ അധിക ചെലവ് വരും. അത് ഏകദേശം 94,024 ഇന്ത്യൻ രൂപ വരും.
അനധികൃത കുടിയേറ്റം
സാൽവഡോറിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വർധിച്ചതിനെ തുടർന്നാണ് അധിക നിരക്കുകൾ ഈടാക്കുന്നത്. സമാഹരിച്ച തുക അന്താരാഷ്ട്ര വിമാനത്താവളം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഈയിടെ എൽ സാൽവഡോറിന്റെ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടികാഴ്ചയിൽ അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പട്രോളിംഗ് 3.2 ദശലക്ഷം കുടിയേറ്റക്കാരെയാണ് പിടികൂടിയത്. ആഫ്രിക്കയിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം മധ്യ അമേരിക്കൻ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ 56 ആഫ്രിക്കൻ രാജ്യങ്ങളിലെയും ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാരെ കുറിച്ച് സാൽവഡോറൻ അധികാരികൾക്ക് വിമാന കമ്പനികൾ ദിവസവും റിപ്പോർട്ട് ചെയ്യണം.
യുകെയിലേക്ക് കുടിയേറ്റം
യുകെയിലേക്ക് കുടിയേറ്റത്തിന് നിയമപരമായ വഴികളുണ്ട്.. ജോലി ഓഫറുള്ള വ്യക്തികൾക്കോ സ്റ്റുഡന്റ് വിസയിലോ സംരംഭകനായോ ഇന്ത്യക്കാർക്ക് യുകെയിലേക്ക് വിസയ്ക്ക് അപേക്ഷിക്കാം. നിക്ഷേപകനായി കുടിയേറുന്നവർക്കും യുകെ പൗരനെ വിവാഹം കഴിച്ച ശേഷം കുടിയേറുന്നവർക്കും യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി. നിലവിലെ യുകെ വിസ സ്കീമുകൾക്ക് കീഴിൽ അപേക്ഷിക്കുന്ന വ്യക്തികൾക്ക് യുകെ ടെയർ പോയിന്റ് സിസ്റ്റം പ്രകാരം സ്കോർ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണയിക്കുന്നത്.
വിഐപികളായി കണക്കാക്കപ്പെടുന്ന കുടിയേറ്റക്കാർക്കായി ഉപയോഗിക്കുന്ന വിസ പദ്ധതിയാണ് ടെയർ 1 വിസ. യുകെയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള സംരംഭകർ, കഴിവുള്ള വ്യക്തികൾ എന്നിവർക്ക് ടെയർ 1 വിസ അനുവദിക്കും. യുകെയിൽ ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിൽ ടെയർ 2 വിസയാണ് ലഭിക്കുക. തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ജോബ് ഓഫർ അടങ്ങിയ കത്ത് ആവശ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
