തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യൻ ഓഹരി വിപണി ചുവപ്പിൽ അവസാനിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, മെയ് മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറി തുടങ്ങിയ കാര്യങ്ങളാണ് സൂചികകളെ ഇടിവിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതുവരെ അസ്ഥിരത ഉയർന്ന നിലയിൽ തുടരുമെന്ന് വിപണി വിദഗ്ധരുടെ നിരീക്ഷണം. അതുകൊണ്ടു തന്നെ ഓഹരി വാങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകൾ പരിശോധിക്കുന്നതും നല്ലതാണ്.
ആഭ്യന്തര ബ്രോക്കറേജായ എലാറ ക്യാപിറ്റൽ ജൂനിപ്പർ ഹോട്ടൽസ് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ടാർഗെറ്റ് വില എത്രയാണെന്നും ഓഹരിയുടെ പ്രകടനം എങ്ങനെയാണെന്നും വിശദമായി പരിശോധിക്കാം.
ഓഹരി വില
ബിഎസ്ഇയിൽ 5.25 ശതമാനം ഇടിവോടെ 423.80 രൂപ എന്നതാണ് നിവലിൽ ജൂനിപ്പർ ഹോട്ടൽസ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3 ശതമാനത്തോളം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. 2024-ൽ ഇതുവരെ 7 ശതമാനത്തോളം വളർച്ചയാണ് ഓഹരി നേടിയത്.
ഫെബ്രുവരി 28-ന് അരങ്ങേറ്റം കുറിച്ചത് മുതൽ, ജുനൈപ്പർ ഹോട്ടലിൻ്റെ ഓഹരി വില 20 ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇയിലെ ജൂനിപ്പർ ഹോട്ടലുകളുടെ അരങ്ങേറ്റം 361.20 രൂപയിലായിരുന്നു. ഇത് ഇഷ്യു വിലയേക്കാൾ 0.33% കൂടുതലാണ്.

ബ്രോക്കറേജ് വിലയിരുത്തൽ
കമ്പനിയുടെ വളർച്ചാ വിവരണത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എലാറ ക്യാപിറ്റൽ വ്യക്തമാക്കുന്നത്. ബോൾറൂമുകൾ, എഫ് ആൻഡ് ബി ഷോപ്പുകൾ, നവീകരണങ്ങൾ എന്നിവ ചേർത്ത് ഇതിനകം നിലവിലുള്ള ഹോട്ടലുകളെ കമ്പനി നവീകരിക്കുകയും ചെയ്യുന്നുണ്ട്. 26 ശതമാനം നേട്ടത്തോടെ 250 കോടി രൂപയാണ് ജൂണിപ്പർ ഹോട്ടൽസ് ടോപ്പ്‌ലൈൻ വരുമാനം.
സരഫ് ഗ്രൂപ്പും ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷനും സംയുക്തമായി പ്രമോട്ട് ചെയ്യുന്ന ജൂനിപ്പർ ഹോട്ടലിന് ശക്തമായ പ്രൊമോട്ടർ പെഡിഗ്രി ഉണ്ടെന്ന് എലാറ ക്യാപിറ്റൽ അതിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
അതുകൊണ്ടു തന്നെ 545 രൂപയുടെ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 26 ശതമാനം ഉയർച്ച.
ജൂനിപ്പർ ഹോട്ടൽസ് ലിമിറ്റഡ്
1985 സെപ്റ്റംബറിൽ സ്ഥാപിതമായ ജൂനിപ്പർ ഹോട്ടൽസ് ലിമിറ്റഡ് രാജ്യത്തെ പ്രധാന ആഡംബര ഹോട്ടൽ ഗ്രൂപ്പാണ്. 245 സർവീസ്ഡ് അപ്പാർട്ട്‌മെൻ്റുകൾ ഉൾപ്പെടെ 1836 കീകളുള്ള ഏഴ് ഹോട്ടലുകൾ കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കമ്പനിയുടെ ലാഭക്ഷമത സ്ഥിരമായി മെച്ചപ്പെട്ടു.

അഞ്ചാം ദിവസവും ഇടിഞ്ഞ് വിപണി
ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. സെൻസെക്‌സ് 617 പോയിൻ്റ് അഥവാ 0.83 ശതമാനം താഴ്ന്ന് 73,885.60 ലും നിഫ്റ്റി 216 പോയിൻ്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 22,488.65 ലും ക്ലോസ് ചെയ്തു.
അധികരിച്ച് വന്ന ലാഭമെടുപ്പ് വിപണിയെ തളർത്തി. തിരഞ്ഞെടുപ്പ് അനിശ്ചിതത്വം വിപണിയിൽ തുടരുന്നത് ഇടിവിന് കാരണമായി. മെയ് മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറിയും സൂചികകൾക്ക് വിനയായി.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 40 എണ്ണവും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. ബിഎസ്ഇ സ്മോൾക്യാപ് 1.33 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.21 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്ത വിപണി മൂല്യം മുൻ സെഷനിലെ 415.1 ലക്ഷം കോടി രൂപയിൽ നിന്ന് 410.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications