ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്നിനാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്തതാണ് വിപണിയുടെ ഇടിവിന് കാരണം. ഇൻട്രാഡേയിൽ നിഫ്റ്റി മെറ്റൽ സൂചിക 10 ശതമാനത്തിലധികം തകർന്നു. നാഷണൽ അലുമിനിയം കമ്പനി, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി തുടങ്ങിയവ 15 മുതൽ 19 ശതമാനം വരെ ഇടിഞ്ഞു.
ടാറ്റ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു സ്റ്റീൽ , ഹിൻഡാൽകോ ഇൻഡസ്ട്രീസ് വേദാന്ത ലിമിറ്റഡ്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് തുടങ്ങിയ ലോഹ കമ്പനികളുടെ ഓഹരി വിലയും 6-9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് നിക്ഷേപകരുടെ വികാരത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വിദഗ്ധർ വിലയിരുത്തിയത്.

കൂടുതൽ ജാഗ്രത പാലിക്കണം
മെറ്റൽ സ്റ്റോക്കുകളിൽ അനലിസ്റ്റുകൾ പോസിറ്റീവ് ആയി തുടരുന്നുണ്ടെങ്കിലും സർക്കാർ രൂപീകരണം പൂർത്തിയാകുന്നതുവരെ ഇക്വിറ്റി വിപണിയിലെ ചാഞ്ചാട്ടം തുടർന്നേക്കും. അതുകൊണ്ടു തന്നെ ജാഗ്രത പാലിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം ചൈനയുടെ ആവശ്യമാണ്. അതും ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്കുകളുടെ ഏറ്റവും വലിയ നിർമ്മാതാവും ഉപഭോക്താവുമായി ചൈന തുടരുന്നു, ചൈനയുടെ ആവശ്യം ശക്തമാകുന്നത് അന്താരാഷ്ട്ര സ്റ്റീൽ വിലയും ഉയർത്തും. ടാറ്റ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു സ്റ്റീൽ, സെയിൽ, എൻഎംഡിസി ഓഹരി വിലകൾക്ക് ഇത് അനുകൂലമാണ്.
ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിലെ അടിസ്ഥാന ലോഹങ്ങളായ അലുമിനിയം, കോപ്പർ സിങ്ക് എന്നിവയും മറ്റുള്ളവയും ഹിൻഡാൽകോ ഇൻഡസ്ട്രീസ് വേദാന്ത ലിമിറ്റഡ്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്, നാൽകോ ഓഹരി വിലകൾക്ക് അനുകൂലമാണ്. ജനുവരിയിൽ ഒരു ടണ്ണിന് 2100 ഡോളറിനടുത്തുണ്ടായിരുന്ന അലുമിനിയം വില ഇപ്പോൾ ഉയർന്ന് 2600 ഡോളറിലാണ്. ഫെബ്രുവരിയിൽ ടണ്ണിന് 8000 ഡോളറായിരുന്ന ചെമ്പ് വിലയും ടണ്ണിന് 10,000 ഡോളറിന് മുകളിലാണ്. ഇതും വരും നാലുകളിൽ മെറ്റൽ ഓഹരികളുടെ മുന്നേറ്റത്തിന് സാഹായകരമാകും.

ഇടിഞ്ഞ് പൊതുമേഖലാ ബാങ്കുകളും
പൊതുമേഖലാ ബാങ്ക് ഓഹരികൾ കനത്ത ഇടിവാണ് നേരിട്ടത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 19 ശതമാനത്തോളമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞത്. എസ്ബിഐ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. മുൻ ദിവസത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വില തൊട്ട ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 19 ശതമാനമാണ് ഇടിഞ്ഞത്.
കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), സെൻട്രൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓഹരികൾ 19 ശതമാനത്തിലധികം ഇടിഞ്ഞു. ഇടിഞ്ഞു. ഇതിനു പുറമെ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 17-18 ശതമാനം ഇടിഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications