11.5 ലക്ഷം കോടി രൂപയുടെ ഉല്‍പാദനത്തിന് ഒരുങ്ങി ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍; കേന്ദ്രമന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇലക്ട്രോണിക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാറിന്റെ പുതിയ പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ്‌സ് (പിഎല്‍ഐ) പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെഗട്രോണ്‍, സാസംങ്, ലാവ, ഡിക്‌സണ്‍ എന്നിവയുള്‍പ്പടെയുള്ള ഇലക്ട്രോണിക് നിര്‍മ്മാതാക്കള്‍, 11 ലക്ഷം കോടി രൂപയലധികം മൂല്യം വരുന്ന മൊബൈല്‍ ഘടകങ്ങളും നിര്‍മ്മിക്കാനുദ്ദേശിക്കുന്നു. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇക്കാര്യം അറിയച്ചത്.

 

അഞ്ച് അന്താരാഷ്ട്ര ബ്രാന്‍ഡുകളായ സാംസങ്, ഫോക്‌സ്‌കോണ്‍ ഹോന്‍ ഹായ്, റൈസിംഗ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗട്രോണ്‍ എന്നിവയുള്‍പ്പടെ മൊത്തം 22 കമ്പനികള്‍ പിഎല്‍ഐ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചു. രാജ്യാന്തര മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ അപേക്ഷിച്ചത് 15,000 ഡോളറിലും അതിന് മുകളിലുമുള്ള വിഭാഗത്തിലാണ്,' രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഫോക്‌സ്‌കോണ്‍ ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗട്രോണ്‍ എന്നീ മൂന്ന് കമ്പനികള്‍ ആപ്പിള്‍ ഐഫോണുകളുടെ കരാര്‍ നിര്‍മ്മാതാക്കളാണ്.

11.5 ലക്ഷം കോടി രൂപയുടെ ഉല്‍പാദനത്തിന് ഒരുങ്ങി ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍; കേന്ദ്രമന്ത്രി

മൊബൈല്‍ ഫോണുകളുടെ ആഗോള വില്‍പ്പന വരുമാനത്തിന്റെ 60 ശതമാനത്തോളം പങ്കിടുന്നത് ആപ്പിളും (37 ശതമാനം), സാസംങുമാണ് (22 ശതമാനം). ഈ പദ്ധതി രാജ്യത്ത് അവരുടെ ഉല്‍പാദന അടിത്തറ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനികള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ 12 ലക്ഷം വരെയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഐടി മന്ത്രി അറിയിച്ചു. ഇവയില്‍ മൂന്ന് ലക്ഷത്തോളം നേരിട്ടുള്ള ജോലികളും ഒമ്പത് ലക്ഷത്തോളമുള്ള പരോക്ഷ ജോലികളും ഉള്‍പ്പെടുന്നു. മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ആഭ്യന്തര മൂല്യവര്‍ദ്ധനവ് നിലവിലെ 15-20 ശതമാനത്തില്‍ നിന്ന് 35-40 ശതമാനമായും ഇലക്ട്രോണിക് ഘടകങ്ങള്‍ 45-50 ശതമാനമായും വളരുമെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

എന്താണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം?

അടിസ്ഥാന വര്‍ഷത്തിനുശേഷമുള്ള (2019-20 സാമ്പത്തിക വര്‍ഷം) അഞ്ച് വര്‍ഷത്തേക്ക്, യോഗ്യരായ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ടാര്‍ജറ്റ് സെഗ്മെന്റുകള്‍ക്ക് കീഴിലുള്ള ചരക്കുകളുടെ വര്‍ദ്ധനവില്‍ (അടിസ്ഥാന വര്‍ഷത്തില്‍) പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പ്രകാരം നാല് ശതമാനം മുതല്‍ ആറു ശതമാനം വരെയുള്ള ഇന്‍സെന്റീവുകള്‍ നല്‍കുന്നു. 31.07.2020 എന്ന തീയതി വരെ പദ്ധതിയ്ക്കുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. 01.08.2020 മുതല്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ബാധകമായിരിക്കും.

Read more about: government
English summary

electronic manufacturers proposes rs 11 lakh crore worth productions and 12 lakh jobs say ravi shankar prasad | 11.5 ലക്ഷം കോടി രൂപയുടെ ഉല്‍പാദനത്തിന് ഒരുങ്ങി ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍; കേന്ദ്രമന്ത്രി

electronic manufacturers proposes rs 11 lakh crore worth productions and 12 lakh jobs say ravi shankar prasad
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X