പെന്നിസ്റ്റോക്കിൽ നിന്നും അപ്രതീക്ഷിത നേട്ടത്തോടെ മൾട്ടിബാഗറായി കുതിച്ച ഒരു കിടിലൻ സ്റ്റോക്ക്. അധികം ചർച്ചാ വിഷയമായിട്ടില്ലെങ്കിലും എലൈറ്റ്കോൺ ഇന്റർനാഷണൽ എന്ന ഈ മൾട്ടിബാഗർ പെന്നിസ്റ്റോക്ക് ആള് പുലിയാണ്. ഒരു വർഷത്തിൽ താഴെ മാത്രം കാലാവധിയിലാണ് ഓഹരി വിലയിൽ വമ്പൻ നേട്ടം കൈവരിക്കാൻ സാധിച്ചത്. വെറും 11 രൂപയുണ്ടായിരുന്നു ഈ എലൈറ്റ്കോൺ ഇന്റർനാഷണൽ ഓഹരി ഇപ്പോൾ 550 രൂപയിൽ എത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 11.02 രൂപയിൽ നിന്ന് 550 രൂപയിലേക്ക് എത്തിയ ഓഹരി വില 5,100 ശതമാനത്തിലധികം കുതിപ്പാണ് പ്രകടമായത്. അതായത് 1 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഓഹരി 52.5 ലക്ഷം വരെയായി മാറി. ഓഹരിയിലെ ഈ കുതിപ്പ് നിക്ഷേപകരുടെ താൽപ്പര്യവും വിപണി ശ്രദ്ധയും ആകർഷിച്ചു.
എലൈറ്റ്കോൺ ഇൻ്റർനാഷണൽ ഓഹരി വളർച്ച
നിലവിൽ 550 രൂപയിലാണ് വ്യാപാരം നടക്കുന്നതെങ്കിലും ഈ മാസം ആദ്യം എലൈറ്റ്കോൺ ഇന്റർനാഷണൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 629.55 രൂപയിലെത്തിയിരുന്നു. 2025ൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഈ ഓഹരി 441 ശതമാനം ഉയർന്നു. ഓരോ മാസവും സ്ഥിരമായ നേട്ടം നൽകിയിട്ടുണ്ട്.
ജൂണിൽ ഇതുവരെ 23 ശതമാനം, മെയ് മാസത്തിൽ 36 ശതമാനം, ഏപ്രിലിൽ 1.6 ശതമാനം, മാർച്ച്, ഫെബ്രുവരി മാസങ്ങളിൽ 45 ശതമാനം വീതം നേട്ടം നൽകി എന്നത് നിക്ഷേപകർക്ക് ഈ ഓഹരികളിൽ ആകർഷണം വർദ്ധിപ്പിക്കുന്നു. 2025 ജനുവരിയിൽ ഇത് 51 ശതമാനം കുതിച്ചുയർന്നു.

വിപണി വികാരം വർദ്ധിപ്പിക്കുന്നു
പ്രൊമോട്ടർ വിപിൻ ശർമ്മയുടെ സമീപകാല പ്രഖ്യാപനം ഓഹരിയുടെ പോസിറ്റീവ് പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയുടെ 9.07 ലക്ഷം ഇക്വിറ്റി ഓഹരികളാണ് ശർമ വിറ്റഴിച്ചത്. ഇത് ഏകദേശം 50 കോടിയുടെ വരുമാനം നേടി. എന്നാൽ ഈ മുഴുവൻ തുകയും പലിശ രഹിത അൺസെക്യുവേർഡ് വായ്പയായി കമ്പനിയിലേക്ക് വീണ്ടും നിക്ഷേപിക്കുവാനാണ് അദ്ദേഹത്തിൻ്റെ പദ്ധതി. എലൈറ്റ്കോണിന്റെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നിക്ഷേപം വീണ്ടും റീ-ഇൻവെസ്റ്റ് ചെയ്യുന്നത്.
നാലാം പാദ ഫലങ്ങളിലും നേട്ടം
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനി 120.4 കോടി രൂപയുടെ വരുമാനം നേടി. അതായത് 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ 44.5 കോടി രൂപയിൽ നിന്ന് 170.6 ശതമാനം വർധനവാണ് ഇത്തവണ. അറ്റാദായം കഴിഞ്ഞ വർഷത്തെ 6.30 കോടിയിൽ നിന്ന് 12.21 കോടി രൂപയായി ഉയർന്നു. അതായത്ഏകദേശം ഇരട്ടിയായി ഉയർന്നിട്ടുണ്ട്. വർഷം തോറും (YoY) ഉള്ള കണക്കിൽ അറ്റാദായം 93.8 ശതമാനം വർദ്ധിച്ചിട്ടുണ്ട്. നാലാം പാദത്തിലെ ഈ കുതിപ്പ് ഒരു ബുള്ളിഷ് വികാരം ഉയർത്തുന്നുണ്ട്.
എലൈറ്റ്കോൺ ഇന്റർനാഷണലിന്റെ വരുമാനം അസാധാരണമാണെങ്കിലും പെന്നി സ്റ്റോക്കുകൾ ഗണ്യമായ അപകടസാധ്യതകൾ നിറഞ്ഞവയാണ്, മാത്രമല്ല അസ്ഥിരതയുമുണ്ട്. ശക്തമായ വരുമാനത്തിന്റെയും പ്രൊമോട്ടർമാരുടെ പിന്തുണയോടെയും എലൈറ്റ്കോൺ മികച്ച നേട്ടം കൈവരിച്ച് കുതിക്കുന്നു. ചെറുകിട മൂലധന അവസരങ്ങൾക്കിടയിൽ ദീർഘകാല മൂല്യം തേടുന്ന നിക്ഷേപകർക്ക് എലൈറ്റ്കോൺ ഇന്റർനാഷണൽ ഓഹരികൾ എന്നും ശ്രദ്ധാകേന്ദ്രമായി തുടരും.
ഇന്നത്തെ ഓഹരി വില...
ഇന്ന് രാവിലെ വിപണി ആരംഭിച്ചപ്പോൾ മുതൽ 5% ഇടിവോടെ 550.40 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ കഴിഞ്ഞ സെഷനിൽ ഓഹരി 579.35 രൂപയിലായിരുന്നു വ്യാപാരം നടത്തിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications