എലോൺ മസ്ക്, ഈ പേരിന് പിന്നിൽ മറ്റ് തലവാചകങ്ങൾ ആവശ്യമില്ല. ടെസ്‌ല, സ്പെയ്സ് എക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ മാസ്റ്റർ ബ്രെയ്ൻ. പുതിയ കണക്ക് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ബിസിനസുകാരനാണ് മസ്ക്. ഫോർബ്സ് റിപ്പോർട്ട് ചെയ്ത പ്രകാരം 436.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. എലോൺ മസ്കിന്റെ ബിസ്നസ്, ആസ്തി എന്നിവയെ കുറിച്ച് വിശദമായി അറിയാം.
എലോൺ മസ്കിന്റെ ബിസിനസ് വളർച്ച
- ബിസിനസിലെ തുടക്കം....
1995-ൽ Zip2 എന്ന ഓൺലൈൻ സിറ്റി ഗൈഡ് സോഫ്‌റ്റ്‌വെയർ കമ്പനിയുടെ സഹ-സ്ഥാപകൻ എന്ന നിലയിലാണ് മസ്‌കിൻ്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. അത് 1999-ൽ 307 മില്യൺ ഡോളറിന് വിറ്റു. താമസിയാതെ, മസ്‌ക് X.com എന്ന സ്ഥാപനം സ്ഥാപിച്ചു, അത് പിന്നീട് PayPal എന്നായി മാറി. അത് ഓൺലൈൻ പേയ്മെന്റുകൾക്കായി നിർമ്മിച്ച സംവിധാനമായിരുന്നു. വലിയ രീതിയിൽ PayPal ഓൺലൈനിൽ ചലനം സൃഷ്ടിച്ചു. PayPalനെ 2002-ൽ 1.5 ബില്യൺ ഡോളറിന് eBay ഏറ്റെടുത്തു. ഈ കാലത്തിനുള്ളിൽ എലോൺ മസ്ക് എന്ന ബിസനസുകാരൻ തൻ്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.
- സ്‌പേസ് എക്‌സ്, ടെസ്‌ല
PayPalന്റെ വിൽപനക്കു ശേഷം ബഹിരാകാശ പര്യവേഷണത്തിലേക്കും സുസ്ഥിര ഊർജത്തിലേക്കും മസ്ക് ശ്രദ്ധ തിരിച്ചു. 2002-ൽ, ബഹിരാകാശ യാത്ര കൂടുതൽ മികച്ചതാക്കുവാനായി അദ്ദേഹം SpaceX സ്ഥാപിച്ചു . പുനരുപയോഗിക്കാവുന്ന ഫാൽക്കൺ റോക്കറ്റുകൾ പോലെയുള്ള സ്‌പേസ് എക്‌സിൻ്റെ പുതുമകൾ മസ്കിനെ എയ്‌റോസ്‌പേസ് വ്യവസായത്തിൻ്റെ മുൻനിരയിലെത്തിച്ചു.
ഇതിനൊപ്പം ടെസ്‌ലയും അദ്ദേഹത്തിന്റെ വഴി വ്യത്യസ്തമാക്കി. അദ്ദേഹം 2004ൽ ഇലക്ട്രിക് വാഹനങ്ങളും (ഇ.വി) പുനരുപയോഗ ഊർജ ഉൽപന്നങ്ങളും നിർമ്മിക്കുന്ന ടെസ്‌ലയുടെ ഭാഗമായി. മോഡൽ എസ്, മോഡൽ 3, സൈബർട്രക്ക് തുടങ്ങിയ തകർപ്പൻ വാഹനങ്ങൾ മസ്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ടെസ്‌ല ഇവി വ്യവസായത്തിൽ പകരം വെക്കാനില്ലാത്ത ഒരു ബ്രാൻഡായി.
ബ്രെയിൻ-മെഷീൻ ഇൻ്റർഫേസുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ന്യൂറലിങ്ക് , ഭൂഗർഭ ഗതാഗത തുരങ്കങ്ങളിൽ പ്രവർത്തിക്കുന്ന ദി ബോറിംഗ് കമ്പനി എന്നിവ മസ്‌കിൻ്റെ മറ്റ് സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

എലോൺ മസ്‌കിൻ്റെ കമ്പനികൾ
- SpaceX
- ടെസ്‌ല
- ന്യൂറലിങ്ക്
- ബോറിംഗ് കമ്പനി
- ട്വിറ്റർ
എലോൺ മസ്‌കിൻ്റെ മൊത്തം മൂല്യം
2024 ഡിസംബറിലെ കണക്കനുസരിച്ച്, ഫോബ്‌സ് പ്രകാരം എലോൺ മസ്‌കിൻ്റെ ആസ്തി 436.8 ബില്യൺ ഡോളറാണ്. ബെർണാഡ് അർനോൾട്ട്, ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് തുടങ്ങിയ ശതകോടീശ്വരൻമാരെ പിന്തള്ളി മസ്ക് ഒന്നാമതായത്. ടെസ്‌ലയിലെയും സ്‌പേസ് എക്‌സിലെയും നേട്ടമാണ് ഇദ്ദേഹത്തിന്റെ പ്രധാന സമ്പത്ത്.
ഇലോൺ മസ്കിൻ്റെ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ
- ബെൽ-എയർ മാൻഷൻ : കാലിഫോർണിയയിലെ ബെൽ-എയറിൽ ഏഴ് കിടപ്പുമുറികളും പതിമൂന്ന് കുളിമുറിയുമുള്ള മാൻഷൻ 7 മില്യൺ ഡോളറിന് മസ്‌ക് വാങ്ങി.
- ജീൻ വൈൽഡേഴ്‌സ് എസ്റ്റേറ്റ് : 2013-ൽ മസ്‌ക് ജീൻ വൈൽഡറിൻ്റെ എസ്റ്റേറ്റ് 6.75 മില്യൺ ഡോളറിന് സ്വന്തമാക്കി, അതിനെ ഒരു സ്വകാര്യ സ്‌കൂളായ AdAstra ആക്കി മാറ്റി.
- ഹിൽസ്ബറോ എസ്റ്റേറ്റ് : കാലിഫോർണിയയിലെ ഹിൽസ്ബറോയിലുള്ള മസ്‌കിൻ്റെ 100 വർഷം പഴക്കമുള്ള മാൻഷൻ 47 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- Boca Chica/Starbase-ലെ വീട് : SpaceX-ൻ്റെ Boca Chicaയുടെ സമീപമുള്ള 50,000 ഡോളർ വിലയുള്ള ഒരു ചെറിയ വീടാണിത്. ഇത് മസ്കിന്റെ പ്രാഥമിക വീടാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സ്വർണ ശേഖരത്തിൽ മുന്നിലുള്ളത് ഇന്ത്യ: രാജ്യത്തെ സ്ത്രീകളുടെ കൈവശമുള്ളത് 24,000 ടൺ സ്വർണം
ഇലോൺ മസ്‌കിൻ്റെ കാർ ശേഖരം
- ഫോർഡ് മോഡൽ ടി: ഓട്ടോമോട്ടീവ് ചരിത്രത്തിലെ ഒരു ക്ലാസിക് വാഹനമാണിത്.
- ലോട്ടസ് എസ്പ്രിറ്റ്: മസ്‌കിന് വ്യക്തിപരമായി പ്രിയപ്പെട്ട കാറാണിത്.
- മക്‌ലാരൻ എഫ്1: കൂടുതൽ ഡിമാൻഡുള്ള ഒരു സൂപ്പുർ കാറാണിത്.
- ടെസ്‌ല റോഡ്‌സ്റ്റർ
- ബി.എം.ഡബ്ലൂ 320i
ഇലോൺ മസ്കിൻ്റെ ശമ്പളം
ടെസ്‌ലയുടെ സി.ഇ.ഒ എന്ന നിലയിൽ, അദ്ദേഹം വാർഷിക ശമ്പളമായി എടുക്കുന്നത് 37,000 ഡോളറാണ്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ കോമ്പൻസേഷൻ പാക്കേജ് ടെസ്‌ലയുടെ ഓഹരി പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹ്രസ്വകാല വരുമാനത്തേക്കാൾ ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിലാണ് മസ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?



Click it and Unblock the Notifications