2024 സാമ്പത്തിക വർഷത്തെ നാലാം പാദഫലം കമ്പനികൾ പുറത്ത് വിടുന്ന സമയമാണ്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത കമ്പനികളുടെ ഓഹരികൾക്ക് മുഴുവൻ ഇടിവ് സംഭവിച്ചു. മികച്ച ലാഭം കൊയ്ത കമ്പനികളുടെ ഓഹരികൾ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയും ചെയ്തു. വ്യാഴാഴ്ച ഓഹരി വിപണിയിൽ നേട്ടം കൊയ്ത ഓഹരികളിലൊന്നാണ് ഇമാമി ലിമിറ്റഡ് ഓഹരി.
വരുമാനത്തിൽ വർധനവ്
നാലാം പാദത്തിൽ 3.7 ശതമാനം വർധനവോടെ 146.8 കോടി രൂപയാണ് ഇമാമി ലിമിറ്റഡിന്‍റെ അറ്റാദായം. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ഇത് 141.6 കോടി രൂപയായിരുന്നു. 891.2 കോടി രൂപയാണ് വരുമാനം.
നേട്ടം 15 ശതമാനത്തിന് മുകളിൽ
പാദഫലം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 15 ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. രാവിലെ 9.40 ന്, ഇമാമി ഓഹരികൾ എൻഎസ്ഇയിൽ 14.8 ശതമാനം ഉയർന്ന് ഒരു ഷെയറിന് 600 രൂപയിലെത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ 23.86 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 5.30 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തെ വളർച്ച 19.14 ശതമാനമാണ്. ഒരു വർഷത്തിനിടെ 50.78 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഇമാമി ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. 619 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 371 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്
സുസ്ഥിരവും ലാഭകരവുമായ വോളിയം അടിസ്ഥാനമാക്കിയുള്ള വളർച്ച കൈവരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2025 സാമ്പത്തിക വർഷത്തിൽ 2 ശതമാനം വില വർധിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. അതുകൊണ്ടു തന്നെ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിയിൽ ബുള്ളിഷാണ്.
ആഭ്യന്തര ബ്രോക്കറേജായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഓഹരിയുടെ ബൈ കോൾ നിലനിർത്തുകയും ടാർഗെറ്റ് വില 645 രൂപയായി ഉയർത്തുകയും ചെയ്തു. അതായത് ഏകദേശം 23 ശതമാനം നേട്ടം.
ഗോൾഡ്‌മാൻ സാച്ച്‌സ് ഇമാമിയുടെ ടാർഗെറ്റ് വില 560 രൂപയിൽ നിന്ന് 640 രൂപയായി ഉയർത്തി. ഇത് മുൻ ക്ലോസിനേക്കാൾ 22 ശതമാനം നേട്ടമാണ് സൂചിപ്പിക്കുന്നത്. സ്ഥാപനത്തിൻ്റെ വളർച്ചയും കുറഞ്ഞ മൂല്യനിർണ്ണയവും ശക്തമായ വരുമാനത്തിന് അവസരമൊരുക്കുന്നതായി ബ്രോക്കറേജ് പറഞ്ഞു. 625 രൂപയാണ് എംകെ ഗ്ലോബർ നിശ്ചിയിച്ചിരിക്കുന്ന ടാർഗെറ്റ് വില.

ഹോൾഡ് റേറ്റിംഗ് നീക്കി ആൻ്റിക് സ്റ്റോക്ക്
വിതരണ വിപുലീകരണം, ബ്രാൻഡുകളിലെ ഉയർന്ന നിക്ഷേപം, ഗ്രാമീണ വിപണികളിലെ വീണ്ടെടുക്കൽ എന്നിവയിലൂടെ കമ്പനിക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിംഗ് വ്യക്തമാക്കി. തൽഫലമായി, ബ്രോക്കറേജ് സ്ഥാപനം ഇമാമി ഓഹരികൾ മുമ്പ് 'ഹോൾഡ്' എന്നതിൽ നിന്ന് 'വാങ്ങുക' എന്നതിലേക്ക് അപ്‌ഗ്രേഡ് ചെയ്യ്തു. ടാർഗെറ്റ് വില ഒരു ഷെയറിന് 527 രൂപയിൽ നിന്ന് 616 രൂപ ആയി ഉയർത്തുകയും ചെയ്തു .
ഇമാമി ലിമിറ്റഡ്
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ് ഇമാമി. ഹെയർ കെയർ, സ്കിൻ ക്രീമം, ടാൽക്കം പൗഡർ, ആയുർവേദ ആരോഗ്യ സംരക്ഷണ ഉത്പ്പന്നങ്ങൾ എന്നിങ്ങനെ നിർമിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
