വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. അതുകൊണ്ടു തന്നെ ഓഹരികൾ വാങ്ങുമ്പോൾ ശ്രദ്ധ പുലർത്തണം. ഏത് ഓഹരി വാങ്ങണമെന്ന ആശങ്കയുണ്ടെങ്കിൽ ബ്രോക്കറേജ് നിർദ്ദേശങ്ങൾ പരിഗണിക്കുന്നതും നല്ലതാണ്. രാജ്യത്തെ പ്രധാന ജ്വല്ലറി ഗ്രൂപ്പായി സെൻകോ ഗോൾഡ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ ബൈ കോൾ നൽകിയിട്ടുണ്ട്. ഓഹരിയെക്കുറിച്ചും ബ്രോക്കറേജ് വിലയിരുത്തലിനെക്കുറിച്ചും വിശദമായി പരിശോധിക്കാം.
സെൻകോ ഗോൾഡ്
ഇന്ത്യൻ റീട്ടെയിൽ സ്വർണ കമ്പനിയാണ് സെൻകോ ഗോൾഡ് ലിമിറ്റഡ്. സ്വർണാഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾക്കൊപ്പം വെള്ളി, പ്ലാറ്റിനം ആഭരണങ്ങളും സെൻകോ ഗോൾഡ് വിൽക്കുന്നു. 70 കമ്പനി ഷോറൂമുകളും 48 ഫ്രാഞ്ചൈസി ഷോറുമുകളുമായി രാജ്യത്തെമ്പാടും സെൻകോ ഗോൾഡിന് സ്വാധീനമുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 866.60 രൂപ എന്നതാണ് നിലവിൽ സെൻകോ ഗോൾഡ് ഓഹരിയുടെ വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ ഏകദേശം 1.55 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ 7.49 ശതമാനവും ഓഹരി ഇടിഞ്ഞു. എന്നാൽ 2024-ൽ ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ ഏകദേശം 23.10 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
വരുമാനത്തിൽ കുതിപ്പ്, വിലയിൽ റെക്കോർഡിട്ട് ഡിഫൻസ് ഓഹരി, കൂടെക്കൂട്ടുന്നോ..
19.10 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷത്തിനിടെ 113.82 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം പിടിക്കാനും സെൻകോ ഗോൾഡ് ഓഹരിക്ക് സാധിച്ചു. 1,066.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 358.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
1,100 രൂപയുടെ ടാർഗെറ്റ് വിലയോടെ സെൻകോ ഗോൾഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യലിന്‍റെ ശുപാർശ. 1025 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എസ്ബിഐ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നത്.
2024 സാമ്പത്തിക വർഷത്തിൽ വജ്രാഭരണങ്ങളുടെ വിൽപ്പന ഈ വർഷം 37 ശതമാനം വർദ്ധിച്ചപ്പോൾ സ്റ്റഡ് അനുപാതം 100 ബിപിഎസ് മെച്ചപ്പെട്ട് 24 സാമ്പത്തിക വർഷത്തിൽ 11.4 ശതമാനമായി. സെൻകോയുടെ വരുമാനം 28.5% വർധിച്ച് 5,241 കോടി രൂപയായി. റീട്ടെയിൽ വരുമാന വളർച്ച 25 ശതമാനമായിരുന്നു. ജ്വല്ലറി ബിസിനസ്സിലെ ശക്തമായ പാരമ്പര്യം കണക്കിലെടുത്ത്, ശക്തമായതും വൈവിധ്യമാർന്നതുമായ വിതരണ ശൃംഖലകളിലൂടെ കമ്പനിക്ക് മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് എസ്ബിഐ സെക്യൂരിറ്റീസ് വിലയിരുത്തൽ.

പുതിയ റെക്കോഡിട്ട് സൂചികകൾ
റെക്കോഡ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സും നിഫ്റ്റിയും സെഷനിൽ യഥാക്രമം 76,009.68 പോയിന്റും 23,110.80 പോയിന്റും താണ്ടി എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. എന്നിരുന്നാലും, രണ്ട് സൂചികകളും നേട്ടങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി.
സെൻസെക്‌സ് 20 പോയിൻ്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 75,390.50ലും നിഫ്റ്റി 25 പോയിൻ്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 22,932.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.64 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.81 ശതമാനം ഉയർന്നു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഓട്ടോ സൂചികകൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ശക്തമായ വാങ്ങലിൽ നേട്ടമുണ്ടാക്കി. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ഏഴു ശതമാനത്തോളം ഉയർന്ന് 23 ലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications