2 ദിവസം കൊണ്ട് 15% ഉയർന്ന് ജെകെ ടയർ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, ടാർഗെറ്റ് വില അറിയാം

പുതിയ റെക്കോർഡുകളോടെയാണ് ആഭ്യന്തര സൂചികകൾ ജൂലൈ 1-ആം തീയ്യതി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 443.46 പോയിൻ്റ് അഥവാ 0.56 ശതമാനം ഉയർന്ന് 79,476.19 ലും നിഫ്റ്റി 131.35 പോയിൻ്റ് അഥവാ 0.55 ശതമാനം ഉയർന്ന് 24,141.95 ലുമാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ നേട്ടം സൂചികകൾക്ക് കരുത്തായി. ബാങ്കിംഗ്, ഐടി ഓഹരികളിലെ ഉയർന്നു വന്ന വാങ്ങലും സൂചികകൾ ഉയരത്തിലെത്തിച്ചു. വരും ദിവസങ്ങളിലും സൂചികകൾ കുതിപ്പ് തുടർന്നാൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ നേട്ടമുണ്ടാക്കായി ഓഹരികളിലൊന്ന് ജെകെ ടയർ & ഇൻഡസ്ട്രീസാണ്. തുടർച്ചയായ രണ്ടാം സെഷനിനാണ് ഓഹരി പച്ചയിൽ അവസാനിക്കുന്നത്. ശക്തമായ വാങ്ങൽ താപ്പര്യത്തിന് ഓഹരി സാക്ഷ്യം വഹിച്ചു. വരും ദിവസങ്ങളിലും ഓഹരി മുന്നേറ്റം തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

ഓഹരി വില

എൻഎസ്ഇയിൽ 3.72 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 445.75 രൂപ എന്നതാണ് നിലവിൽ ജെകെ ടയേഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13.02 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 9.09 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 13.34 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 89.36 ശതമാനം വളർച്ചയാണ് ജെകെ ടയേഴ്സ് ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 465 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 553.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 208.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ജെകെ ടയർ ഓഹരി വാങ്ങാം, നേട്ടം 50 ശതമാനം വരെ

ബ്രോക്കറേജ് വിലയിരുത്തൽ

കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിൽ നിന്നായി ജെകെ ടയറിൻ്റെ ഓഹരി വില 15 ശതമാനം ഉയർന്നു. ഈ വർഷം ഫെബ്രുവരി 5 നാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഓഹരി എത്തിയത്. വിപണി വിദഗ്ധർ ജെകെ ടയേഴ്സ് ഓഹരിയിൽ പോസിറ്റീവാണ്. എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിന് ഓഹരിയിൽ ബൈ റേറ്റിംഗ് ഉണ്ട്. 700 രൂപയാണ് ടാർഗെറ്റ് വില. ടാർഗെറ്റ് വില മുൻ ക്ലോസിംഗ് വിലയിൽ നിന്ന് ഏകദേശം 50-55 ശതമാനം ഉയർച്ചയെ സൂചിപ്പിക്കുന്നു.

ട്രക്കിംഗ് വ്യവസായത്തിൻ്റെ അടിസ്ഥാനകാര്യങ്ങളും വികാരങ്ങളും ആരോഗ്യകരമാണെന്ന് എംകെ ചൂണ്ടിക്കാട്ടി. കൊമേഴ്‌സ്യൽ വെഹിക്കിൾ വ്യവസായം 2026 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദം മുതൽ ഒരു അപ്‌സൈക്കിളിലേക്ക് പ്രവേശിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നു. ഇത് ജെകെ ടയർ പോലുള്ള കമ്പനികൾക്ക് അനുകൂലമാണ്.

ജെകെ ടയർ ഓഹരി വാങ്ങാം, നേട്ടം 50 ശതമാനം വരെ

അടുത്തിടെ പ്രതിദിന ട്രെൻഡ്‌ലൈനിൽ നിന്ന് ട്രേഡിംഗ് വോളിയത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. ഇത് ശക്തമായ ബുള്ളിഷ് പ്രവണതയെ സൂചിപ്പിക്കുന്നു എന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റായ മന്ദർ ഭോജനെ ചൂണ്ടിക്കാട്ടിയത്. ഓഹരി വില 526,550 എന്നിങ്ങനെയുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളിൽ എത്തിയേക്കാം എന്ന് ഭോജാനെ വിശ്വസിക്കുന്നു. ൽക്ഷണ സപ്പോർട്ട് ലെവലുകൾ 424, 415 എന്നിങ്ങനെയാണ്. ഇത് ഡിപ്പുകളിൽ വാങ്ങാനുള്ള അവസരമായി കണക്കാക്കാം.

ആപേക്ഷിക ശക്തി സൂചിക നിലവിൽ 67-ൽ നിൽക്കുന്നു. ഇത് മുകളിലേക്ക് പ്രവണത കാണിക്കുന്നു. ഇത് വർദ്ധിച്ചുവരുന്ന വാങ്ങൽ ആക്കം സൂചിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X