ഓട്ടോ മൊബൈൽ ഘടകങ്ങളുടെ നിർമാണം നടത്തുന്ന കമ്പനിയാണ് സുപ്രജിത് എഞ്ചിനീയറിംഗ്. ക്യു 4 ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ടാർഗെറ്റ് വില ഉയർത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ സുപ്രജിത് എഞ്ചിനീയറിംഗ് ഓഹരിയെക്കുറിച്ചും ബ്രോക്കറേജ് വിലയിരുത്തലിനെക്കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.
വരുമാനത്തിൽ വർധനവ്
2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 44.23% വർധനവോടെ 59.15 കോടി രൂപയാണ് സുപ്രജിത് എഞ്ചിനീയറിംഗിന്‍റെ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിൽ ഇത് 41.01 കോടി രൂപയായിരുന്നു. പ്രവർത്തന തലത്തിൽ, മാർച്ച് പാദത്തിൽ ആബിഐടിഡിഎ 8.4% ഉയർന്ന് 87.1 കോടിയിൽ നിന്ന് 94.4 കോടി രൂപയായി. 24 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 12.03 ശതമാനം വർധിച്ച് 699.01 കോടി രൂപയിൽ നിന്ന് 783.12 കോടി രൂപയായി.

ഓഹരി വിപണിയിലെ പ്രകടനം
ക്യു 4 ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ 4 ശതമാനത്തോളം വളർച്ചയാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്. പ്രതിവാര നേട്ടം 8 ശതമാനത്തിലധികമായി. എൻഎസ്ഇയിൽ നിലവിൽ 449.55 രൂപ എന്നതാണ് നിലവിൽ സുപ്രജിത് എഞ്ചിനീയറിംഗ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 6.34 ശതമാനമാണ് ഒരു മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 10 ശതമാനത്തോളം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
457 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 353.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
പ്രജിത് എഞ്ചിനീയറിംഗ് ക്യു4 പ്രകടനം ശക്തമായിരുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നത്. കൺട്രോൾ ഡിവിഷനിൽ വളർച്ചാ കാഴ്ചപ്പാട് മെച്ചപ്പെട്ടു. വ്യാവസായിക ഏകീകരണത്തിലെ മാർക്കറ്റ്-ഷെയർ നേട്ടങ്ങൾ, ഓരോ വാഹനത്തിനും ഉയർന്ന ഉള്ളടക്കം (പുതിയ ഉൽപ്പന്നങ്ങളുടെ നേതൃത്വത്തിൽ), ആരോഗ്യകരമായ ഓർഡർ വിജയങ്ങൾ തുടങ്ങിയവയുടെ ബലത്തിൽ ഭാവിയിലും മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് സാധിക്കും.
ടാർഗെറ്റ് വില
540 രൂപ ടാർഗെറ്റ് വിലയോടെ കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. നേരത്തെ ടാർഗെറ്റ് വില 420 രൂപയായിരുന്നു. വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 23% ത്തിലധികം വർദ്ധനവ് നിലവിലെ ടാർഗെറ്റ് വില സൂചിപ്പിക്കുന്നു.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്
പ്രൊമോട്ടർമാർ 31-ഡിസം-2023 വരെ കമ്പനിയിൽ 44.62 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു, എഫ്ഐഐകൾക്ക് 4.56 ശതമാനവും ഡിഐഐകൾക്ക് 16.21 ശതമാനവും ഓഹരിയുണ്ട്.
ഡിവിഡൻ്റുമായി ബന്ധപ്പെട്ട അനുപാതങ്ങൾ
അവസാന ഡിവിഡൻ്റ് തീയതി: 14/02/2024
നിലവിലെ ലാഭവിഹിതം: 0.57%
വാർഷിക ലാഭവിഹിതം: ₹2.35
സുപ്രജിത് എൻജിനീയറിങ്
ഓട്ടോ മൊബൈൽ ഘടകങ്ങളുടെ നിർമാണം നടത്തുന്ന കമ്പനിയാണിത്. കൺട്രോൾ കേബിൾ, സ്പീഡോ കേബിൾ തുടങ്ങിയ ഘടകങ്ങൾ നിർമിക്കുന്നു. 5,641.59 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
