സമീപകാലത്ത് പ്രസിദ്ധീകരിച്ച വിവിധ സാമ്പത്തിക സൂചകങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് വ്യക്തമാക്കുന്നത്. സമ്പദ് ഘടന ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് രാജ്യത്തെ ബാങ്കിംഗ് മേഖലയാണ്. ഈയൊരു പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്നതും അടുത്തിടെയുണ്ടായ തിരുത്തലിലൂടെ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയതുമായ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. 1994-ല്‍ ഗുജറാത്തിലെ വഡോദര ആസ്ഥാനമായാണ് തുടക്കം. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കി വരുന്നു. ഇതിനോടൊപ്പം ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, വെഞ്ച്വര്‍ കാപ്പിറ്റല്‍, അസറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക ഉപകമ്പനികളിലൂടെയും പ്രവര്‍ത്തിക്കുന്നു. ഇതുവരെ 5,200-ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചുണ്ട്. 5,21,210 കോടി രൂപയാണ് നിലവിലെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ ഐസിഐസിഐ ബാങ്കിന്റെ വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് ബാങ്ക് കാഴ്ചവെച്ചത്. പലിശയില്‍ നിന്നുള്ള വരുമാനം 12,236 കോടിയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 23.44 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 6,193.81 കോടിയായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിലധികം വര്‍ധനവാണിത്. പ്രതിയോഹരി വരുമാനവും 7.16-ല്‍ നിന്നും ഇത്തവണ 8.93-ലേക്ക് ഉയര്‍ന്നു.
അനുകൂല ഘടകം
വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ഐസിഐസിഐ ബാങ്ക് (BSE : 532174, NSE: ICICIBANK) പുറത്തുവിട്ടത്. വരുമാനത്തിലെ എല്ലാ വിഭാഗങ്ങളിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. കൂടാതെ, ലാഭത്തിന്റെ മാര്‍ജിനിലും വളര്‍ച്ച പ്രകടമാണ്. അതുപോലെ കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞതും ശ്രദ്ധേയമാണ്. ഇതിലൂടെ ലാഭക്ഷമതയും മെച്ചപ്പെടുത്തി. മൂന്നാം പാദത്തില്‍ പ്രവര്‍ത്തന ചെലവില്‍ വര്‍ധന കാണിച്ചത് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. ബാങ്കിന്റെ ഓഹരികളില്‍ 44 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെയും 45.28 ശതമാനം വിദേശ നിക്ഷേപകരുടേയും കൈവശമാണ്.
ലക്ഷ്യ വില 949
വ്യാഴാഴ്ച 750.35 രൂപയിലാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം അവസാനപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും 1,050 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില നിലവാരം 867 രൂപയും കുറഞ്ഞ വില 531.15 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications