വിദേശ- ആഭ്യന്തര കാരണങ്ങള്‍ കൊണ്ട് വിപണി ഇപ്പോള്‍ തിരുത്തലിന്റെ പാതയിലാണ്. ഒക്ടോബറില്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയ ശേഷം 12 ശതമാനത്തിലധികം എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി ഇറങ്ങിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ ഒരു വശത്ത് കനത്ത വില്‍പ്പനക്കാരായി തുടരുന്നതും വിപണിയുടെ തിരിച്ചു വരവിനെ ബാധിക്കുന്നു. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ബുള്‍ റാലി നഷ്ടമായവര്‍ക്കും മികച്ച ഓഹരികള്‍ കണ്ടെത്തി ഘട്ടംഘട്ടമായി നിക്ഷേപം തുടങ്ങാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ ഭാഗമായി 49% നേട്ടം തരുന്ന ഒരു ലാര്‍ജ് കാപ് റിയാല്‍റ്റി സ്റ്റോക്ക് നിക്ഷേപത്തിനായി നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്സ് രംഗത്തെത്തി.
ഡിഎല്‍ഫ്
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ഡിഎല്‍എഫ് ലിമിറ്റഡ്. 1963-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡല്‍ഹി ലാന്റ്് & ഫിനാന്‍സ് എന്നതിന്റെ ചുരുക്ക രൂപമാണ് ഡിഎല്‍എഫ്. സ്ഥലം ഏറ്റെടുക്കുക, രൂപകല്‍പ്പന, വികസിപ്പിക്കുക, വില്‍ക്കുക, മാര്‍ക്കറ്റ് ചെയ്യുക തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാത്തരം സംരംഭങ്ങളും കമ്പനിക്കുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഹോട്ടല്‍, സ്പെഷ്യല്‍ എകോണമിക് സോണ്‍ (SEZ) എന്നിവയിലും സ്വന്തമായി സംരംഭങ്ങളുണ്ട്. 15 സംസ്ഥാനങ്ങളിലെ 24 നഗരങ്ങളിലായി വിവിധ സംരംഭങ്ങളുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഡിഎല്‍എഫിന്റെ സംയോജിത വരുമാനം 1556 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 25.3 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തോളം വരുമാനം കുറഞ്ഞിട്ടുമുണ്ട്. അതേസമയം, കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 226.33 കോടി രൂപയാണ്. ആദ്യ പാദത്തിലിത് 202 കോടി രൂപയായിരുന്നു.
ഓഹരി പങ്കാളിത്തം
ഡിഎല്‍എഫിന്റെ ( BSE: 532868, NSE: DLF ) മുഖ്യ പ്രമോട്ടര്‍മാരുടെ കൈവശം തന്നെയാണ്, ഓഹരികളുടെ 74.95 ശതമാനവും എന്നത് ശ്രദ്ധേയമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 17.62 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.39 ശതമാനവും ഓഹരി പങ്കാളിത്തവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡിഎല്‍എഫ് ഓഹരികള്‍ 59 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നിലവില്‍ 90,769 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ലക്ഷ്യ വില 530
നിലവില്‍ 366.70 രൂപയിലാണ് ഡിഎല്‍എഫിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 530 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകേ ഗ്ലോബല്സ് നിര്‍ദേശിച്ചത്. ഇതിലൂടെ 49 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 449.70 രൂപയും കുറഞ്ഞ വില 208.30 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications