ഇന്ത്യയിലെ മദ്യ വിപണി വേഗത്തില്‍ വളരുകയാണ്. പല അനുകൂല ഘടകങ്ങളും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ആളോഹരി വരുമാനം കൂടുന്നതും ഉപരിവര്‍ഗം വര്‍ധിക്കുന്നതും ലിംഗ വ്യത്യാസം കുറയുന്നതും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതുമൊക്കെ ആല്‍ക്കഹോള്‍ വിപണിയുടെ വളര്‍ച്ചയെ അനുകൂലമായി സ്വാധീനിക്കുന്നു. അതേസമയം, സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന മൂന്ന് മദ്യക്കമ്പനികളുടെ ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്‍ രംഗത്തെത്തി.
1) റാഡികോ ഖൈത്താന്‍ ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും വില്‍പ്പനയില്‍ മുന്നിരയിലുള്ളതുമായ മദ്യ നിര്‍മാണ കമ്പനികളിലൊന്നാണ് റാഡികോ ഖൈത്താന്‍ ലിമിറ്റഡ് (ആര്കെഎല്). 1943-ല്‍ കമ്പനി ആരംഭിച്ചപ്പോള്‍, റാംപൂര്‍ ഡിസ്റ്റിലറി & കെമിക്കല്‍ കമ്പനി ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ആല്‍ക്കഹോളും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും നാടന്‍ മദ്യവും രാസവളങ്ങളും ആണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ കമ്പനിയാണിത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ അടക്കം 85 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 8പിഎം, മാജിക് മൊമന്റ്സ്, കോണ്ടെസ, മൊര്ഫ്യൂസ്, ഓള്‍ഡ് അഡ്മിറല്‍ എന്നിവ ഉപഭോക്തൃ പ്രീതി നേടിയ ബ്രാന്‍ഡുകളാണ്.
ലക്ഷ്യ വില 1,170
നിലവില്‍ 1,043 രൂപ നിലവാരത്തിലാണ് റാഡികോ ഖൈത്താന്‍ ലിമിറ്റഡിന്റെ (BSE: , 532497, NSE: RADICO) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,170 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദ്ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 12 ശതമാനത്തോളം ലാഭം നേടാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 1,214.8 രൂപയും കുറഞ്ഞ വില 422 രൂപയുമാണ്. നിലവില്‍ 13,965 കോടി രൂപയുടെ വിപണി മൂലധനം ഉണ്ട്. സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 710 കോടി രൂപയാണ് വരുമാനം നേടിയത്.
2) യുണൈറ്റഡ് സ്പിരിറ്റ്സ്
വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ മദ്യ നിര്‍മാണ കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്. കമ്പനിയുടെ ആദ്യ ഡിസ്റ്റിലറി 1959-ല്‍ കേരളത്തിലെ ചേര്‍ത്തലയിലാണ് തുടങ്ങിയത്. ഇന്ത്യന്‍, സ്കോച്ച് വിസ്കികള്‍, വൈൻ, വോഡ്ക, റം, ബ്രാണ്ടി, ബിയര്‍ എന്നി വിഭാഗങ്ങളിലായി 140 ബ്രാന്‍ഡുകളില്‍ മദ്യം നിര്‍മിക്കുന്നു. മക്ഡൊവൽസ്, ഹണീബി, റോയല്‍ ചലഞ്ച്, ഫോര്‍ സീസണ്‍സ്, റോമനോവ്, കിങ് ഫിഷര്‍ എന്നിവ ഉപഭോക്താക്കളുടെ പ്രീതി നേടിയ ബ്രാന്‍ഡുകളാണ്.
ലക്ഷ്യ വില 1,015
നിലവില്‍ 888 രൂപ നിലവാരത്തിലാണ് യുണൈറ്റഡ് സ്പിരിറ്റ്സിന്റെ (BSE: 532432, NSE: MCDOWELL-N) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,015 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 15 ശതമാനത്തോളം നേട്ടം സ്വന്തമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1019.95 രൂപയും കുറഞ്ഞ വില 507.5 രൂപയുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ യുണൈറ്റഡ് സ്പിരിറ്റ്സ് 2500 കോടി രൂപയാണ് വരുമാനം നേടിയത്.
3) യുണൈറ്റഡ് ബ്രുവറീസ്
സ്വാതന്ത്ര്യത്തിനു മുമ്പ് പ്രധാനമായും ബ്രിട്ടീഷ് സേനകള്‍ക്ക് വേണ്ടി ബിയര്‍ ഉല്‍പ്പാദിപ്പിക്കാനായി തുടങ്ങിയ കമ്പനിയാണ് യുണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡ് (യുബിഎല്‍). രാജ്യത്തെ ബിയര്‍ വിപണിയുടെ 60 ശതമാനത്തിലധികം വിഹിതവും യുബിഎല്‍ ഗ്രൂപ്പിന്റെ കൈവശമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 സ്വന്തം ഡിസ്റ്റിലറികളും 11 എണ്ണം കരാറടിസ്ഥാനത്തിലും യുബിഎല്‍ ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കിംഗ്ഫിഷര്‍ ബ്രാന്‍ഡിലുള്ള ബിയറുകള് ആണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഡച്ച് മദ്യ നിര്‍മ്മാണ കമ്പനിയായ ഹെയ്നെകെനുമായി കരാര്‍ ഉള്ളതിനാല്‍ അവരുടെ ബ്രാന്‍ഡുകളും യുബിഎല്‍ വില്‍ക്കുന്നുണ്ട്.
ലക്ഷ്യ വില 1,900
നിലവില്‍ യുണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡിന്റെ (BSE: 532478, NSE: UBL) ഓഹരികള്‍ 1,555 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,900 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 22 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയുടെ ഉയര്‍ന്ന വില 1,785.80 രൂപയും കുറഞ്ഞ വില 1,038.60 രൂപയുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ യുണൈറ്റഡ് ബ്രുവറീസ് 1,431 കോടി രൂപയാണ് സംയോജിത വരുമാനം നേടിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
