ചെറിയൊരു ഇവേളയ്ക്കു ശേഷം വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തിരികെപോയി. പണപ്പെരുപ്പത്തിന്റെ ശക്തമായ ഭീഷണി നിലനില്‍ക്കെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ കൂട്ടുമോയെന്ന ആശങ്കയാണ് ഇന്ത്യന്‍ വിപണികളേയും പ്രതികൂലമായി സ്വാധീനിച്ചിരിക്കുന്നത്. എങ്കിലും മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതിനിടെ, ഒരു വര്‍ഷ കാലയളവില്‍ 40 ശതമാനത്തോളം നേട്ടം നല്കാവുന്ന ഫാര്‍മ മേഖലയിലെ ലാർജ് കാപ്പ് സ്റ്റോക്ക് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഗ്ലാന്‍ഡ് ഫാര്‍മ
1978-ല്‍ ഹൈദരാബാദ് ആസ്ഥാനമായാണ് ഈ ഫാര്‍മ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്ത് വലുപ്പം കൊണ്ടും വേഗത്തില്‍ വളരുന്നതും കൊണ്ടും മുന്‍നിരയിലെത്തിയ ഇന്‍ജക്ടബിള്‍ മരുന്ന് നിര്‍മാണ കമ്പനിയാണ് ഗ്ലാന്‍ഡ് ഫാര്‍മ. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലായുള്ള 60-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. പ്രധാനമായും ബിസിനിസ്-ടു-ബിസിനസ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. സങ്കീര്‍ണമായ സംയുക്ത മരുന്നുകളുടെ നിര്‍മാണത്തിലും വികസനത്തിലും വിതരണത്തിലും ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് മികച്ച പാരമ്പര്യമാണുള്ളത്. ആഗോള ഫാര്‍മ ഭീമനായ ഷാങ്ഹായ് ഫോസന്‍ ഫാര്‍മയാണ് നിലവിലെ പ്രമോട്ടര്‍.
എന്തുകൊണ്ട് പരിഗണിക്കുന്നു ?
'20 ശതമാനത്തിലധികം നിരക്കില്‍ കമ്പനിയുടെ വാര്‍ഷിക വളര്‍ച്ച കൈവരിക്കും. അമേരിക്കന്‍ വിപണിയില്‍ നിന്നും ഉത്പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിക്കുന്നുണ്ട്. നിലവിലെ പ്രവര്‍ത്തന ഫലം അടിസ്ഥാനമാക്കി ഗ്ലാന്‍ഡ് ഫാര്‍മയുടെ (BSE:543245, NSE: GLAND) വളര്‍ച്ചയില്‍ ആത്മവിശ്വാസം പുലര്‍ത്താം. 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 25 ശതമാനത്തിലധികവും അറ്റാദായം 27 ശതമാനം നിരക്കില്‍ ഉയരുും. ഇത് ഈ മേഖലയെ സംബന്ധിച്ച് മികച്ച നിരക്കാണ്' എന്നും പ്രതീക്ഷിക്കുന്നതായും എംകെ ഗ്ലോബല്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 3,462 കോടി രൂപയായിരുന്നു. എന്നാല്‍ ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തെ വരുമാനം 4,390 കോടി രൂപയായി വര്‍ധിക്കുമന്നും 2023 സാമ്പത്തിക വര്‍ഷമെത്തുമ്പോഴേക്കും വരുമാനം വീണ്ടും വര്‍ധിച്ച് 5,579 കോടി രൂപയാകുമെന്നാണ് റിപ്പോര്‍ട്ടിലെ അനുമാനം. അതേപോലെ അറ്റാദായം 2021 സാമ്പത്തിക വര്‍ഷം 99.7 കോടി രൂപയായിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം 126.17 കോടി രൂപയായി വര്‍ധിക്കുമെന്നും 2023 സാമ്പത്തിക വര്‍ഷം അത് വീണ്ടും വര്‍ധന രേഖപ്പെടുത്തി 161 കോടി രൂപയാകും എന്നാണ് എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ലക്ഷ്യവില 5,000
നിലവില്‍ 3,594 രൂപയിലാണ് ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി വില 5,000 രൂപയില്‍ എത്തുമെന്നാണ് എംകെ ഗ്ലോബല്‍ പ്രവചിച്ചിരിക്കുന്നത്. ഇതിലൂടെ 39 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. കഴിഞ്ഞ 12 മാസക്കാലയളവില്‍ 4,350 രൂപയാണ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഇക്കാലയളവിലെ താഴ്ന്ന നിലവാരമായി 2,071 രൂപയും രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications