രണ്ടാഴ്ചക്കാലത്തെ കടുത്ത ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയോടെ വിപണി തിരിച്ചുവരവിന്റെ കളമൊരുക്കുകയാണ്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പഴയകാല ട്രെന്‍ഡിങ് ദിനങ്ങളെ അനുസ്മരിപ്പിക്കും വിധം പ്രധാന സൂചികകളെല്ലാം ഇന്ന് മുന്നേറ്റം നടത്തിയത്. എല്ലാ വിഭാഗം മേഖലയിലെയും ഓഹരികളില്‍ ഉണര്‍വ് പ്രകടമായിരുന്നു. എങ്കിലും ജാഗ്രത തുടരണമെന്നാണ് ഓഹരി വിപണി നിരീക്ഷകരും വിദഗ്ധരും അഭിപ്രായപ്പെട്ടത്. ഇതിനിടെ, 12 മാസക്കാലയളവില്‍ 40 ശതമാനത്തോളം നേട്ടം നല്കാവുന്ന ഫാര്‍മ മേഖലയിലെ ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഗ്ലാന്‍ഡ് ഫാര്‍മ
1978-ല്‍ ഹൈദരാബാദ് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്ത് വലുപ്പം കൊണ്ടും വേഗത്തില്‍ വളരുന്നതും കൊണ്ടും മുന്‍നിരയിലെത്തിയ ഇന്‍ജക്ടബിള്‍ മരുന്ന് നിര്‍മാണ കമ്പനിയാണിത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലായുളള അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി 60-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. പ്രധാനമായും ബിസിനിസ്-ടു-ബിസിനസ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. സങ്കീര്‍ണമായ സംയുക്ത മരുന്നുകളുടെ നിര്‍മാണത്തിലും വികസനത്തിലും വിതരണത്തിലും ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് (BSE:543245, NSE: GLAND) മികച്ച പാരമ്പര്യമാണുള്ളത്. ആഗോള ഫാര്‍മ ഭീമനായ ഷാങ്ഹായ് ഫോസന്‍ ഫാര്‍മയാണ് നിലവിലെ പ്രമോട്ടര്‍.
സാമ്പത്തികം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 3,462 കോടി രൂപയായിരുന്നു. എന്നാല്‍ ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ വരുമാനം 43,90 കോടി രൂപയായി വര്‍ധിക്കുമന്നും 2023 സാമ്പത്തിക വര്‍ഷം ആകെ വരുമാനം വീണ്ടും വര്‍ധിച്ച് 5,579 കോടി രൂപയാകുമെന്നാണ് അനുമാനം. അതേപോലെ അറ്റാദായം 2021 സാമ്പത്തിക വര്‍ഷം 99.7 കോടി രൂപയായിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം 126.17 കോടി രൂപയായി വര്‍ധിക്കുമെന്നും 2023 സാമ്പത്തിക വര്‍ഷം വീണ്ടും വര്‍ധന രേഖപ്പെടുത്തി 161 കോടി രൂപ കവിയുമെന്നാണ് എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
'20 ശതമാനത്തിലധികം നിരക്കില്‍ കമ്പനിയുടെ വാര്‍ഷിക വളര്‍ച്ച കൈവരിക്കും. അമേരിക്കന്‍ വിപണിയില്‍ നിന്നും ഉത്പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിക്കുന്നുണ്ട്. നിലവിലെ പ്രവര്‍ത്തന ഫലം അടിസ്ഥാനമാക്കി കമ്പനിയുടെ വളര്‍ച്ചയില്‍ ആത്മവിശ്വാസം പുലര്‍ത്താം. 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 25 ശതമാനത്തിലധികവും അറ്റാദായം 27 ശതമാനം നിരക്കില്‍ ഉയരുും. ഇത് ഈ മേഖലയെ സംബന്ധിച്ച് മികച്ച നിരക്കാണ്' എന്നും പ്രതീക്ഷിക്കുന്നതായും എംകെ ഗ്ലോബല്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലക്ഷ്യവില 5,000
നിലവില്‍ 3,620 രൂപയിലാണ് ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി വില 5,000 രൂപയിലെത്തുമെന്നാണ് എംകെ ഗ്ലോബല്‍ പ്രവചിച്ചിരിക്കുന്നത്. ഇതിലൂടെ 39 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. കഴിഞ്ഞ 12 മാസക്കാലയളവില്‍ 4350 രൂപയാണ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അതേസമയം, 2071 രൂപ ഇക്കാലയളവിലെ താഴ്ന്ന നിലവാരമായും രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications