അടുത്തിടെ നേരിട്ട തിരിച്ചടികള്‍ക്കു ശേഷം പ്രധാന സൂചികകളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. തിങ്കളാഴ്ചയിലെ വ്യാപാരത്തിന്റെ ആരംഭത്തില്‍ കടുത്ത ചാഞ്ചാട്ടം ദൃശ്യമായെങ്കിലും വ്യാപാരം പുരോഗമിക്കവെ സാഹചര്യം മെച്ചപ്പെട്ടു. നിഫ്റ്റിയും സെന്‍സെക്സും നിര്‍ണായകമായ നിലവാരം തിരിച്ചു പിടിച്ചു. ഇതിനിടെയാണ് സമീപ ഭാവിയില്‍ 50 ശതമാനത്തോളം നേട്ടം നല്കാവുന്ന ഒരു ബ്ലൂചിപ് കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തിയത്.
എന്‍ടിപിസി
രാജ്യത്തെ ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ് എന്‍ടിപിസി ലിമിറ്റഡ്. നേരത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ടിപിസിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. 62,086 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണിത്. രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും എന്‍ടിപിസിയാണ് സംഭാവന ചെയ്യുന്നത്. കല്‍ക്കരി- 24, പ്രകൃതി വാതം- 7, ജലവൈദ്യുതി- 2, സൗരോര്‍ജ്ജ/ കാറ്റ്- 11 പദ്ധതികള്‍ ഉള്‍പ്പെടെ എന്‍ടിപിസിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് എന്‍ടിപിസിയുടെ മുഖ്യ പ്രവര്‍ത്തനം. എങ്കിലും എണ്ണ, വാതക പര്യവേക്ഷണം, കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും കമ്പനി കടന്നു ചെന്നിട്ടുണ്ട്. ശ്രീലങ്കയില്‍ ഒരിടത്തും ബംഗ്ലാദേശില്‍ രണ്ട് ഇടത്തും എന്‍ടിപിസിക്ക് നിലയങ്ങളുണ്ട്. പദ്ധതി നടത്തിപ്പ്, എഞ്ചിനീയറിംഗ്, പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിയന്ത്രണവും ഉള്‍പ്പെടുന്ന കണ്‍സള്‍ട്ടന്‍സി എന്നി സംരംഭങ്ങളും കമ്പനി ഏറ്റെടുക്കുന്നു.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 33,096 കോടി രൂപയാണ് എന്‍ടിപിസിയുടെ (BSE: 532555, NSE : NTPC) സംയോജിത വരുമാനം. ഇത് ആദ്യ പാദത്തേക്കാള്‍ 9 ശതമാനത്തോളം വര്‍ധനവാണ് കാണിച്ചത്. അതേസമയം, കമ്പനിയുടെ അറ്റാദായം 3,367 കോടി രൂപയാണ്. നിലവില്‍ 1,18,153 കോടി രൂപയാണ് വിപണി മൂലധനം. ഓഹരികളുടെ ബുക്ക് വാല്യു 133.81 രൂപയാണെന്നതും ശ്രദ്ധേയമാണ്. ഡിവിഡന്റ് യീല്‍ഡ് 5.05 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 22 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.
ലക്ഷ്യ വില 180
തിങ്കളാഴ്ച 121.85 രൂപ നിരക്കിലാണ് എന്‍ടിപിസിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 180 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 152.10 രൂപയും കുറഞ്ഞ വില 88.15 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 6 ശതമാനത്തോളം ഇറങ്ങിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു



Click it and Unblock the Notifications